Dec 23, 2016

SECOND TERM EVALUATION 2016- ANSWER KEYS

STANDARD 8
STANDARD 9
STANDARD 10
Malayalam


ENGLISH KEY 1 KEY 2
ENGLISH KEY 1 KEY 2
ENGLISH KEY1
HINDI KEY 1

HINDI KEY 1
MATHS KEY 1
BIOLOGY KEY 2 
BIOLOGY KEY1 KEY 2
SOCIAL  KEY 1 
CHEMISTRY KEY 1
CHEMI KEY 1(KEY 2 KEY 3  

PHYSICS KEY 1:
PHYSICS KEY 1 

MATHS KEY 1 KEY 2
MATHS KEY KEY 3

SOCIAL  KEY 1 KEY 2
SOCIAL KEY 1 KEY 2 
Arabic


Dec 16, 2016

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് എട്ടു മുതൽ 27 വരെ

ടൈംടേബിൾ
മാർച്ച് 08: മലയാളം, ഒന്നാം ഭാഷ പാർട്ട് വൺ
മാർച്ച് 09: മലയാളം, ഒന്നാം ഭാഷ പാർട്ട് രണ്ട്
മാർച്ച് 13: ഇംഗ്ലീഷ്
മാർച്ച് 14: ഹിന്ദി
മാർച്ച് 16: ഫിസിക്സ്
മാർച്ച് 20: കണക്ക്
മാർച്ച് 22: കെമിസ്ട്രി
മാർച്ച് 23: ബയോളജി
മാർച്ച് 27 സോഷ്യൽ സയൻസ്
മാർച്ച് 31നു സ്കൂൾ അടയ്ക്കും.
മോഡൽ പരീക്ഷ ഫെബ്രുവരി 13 മുതൽ 21 വരെയാണ്. ഐ.ടി. പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് രണ്ടു വരെ നടത്തും. പത്താം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ പരീക്ഷ മാർച്ച് 1, 2, 3, 6, 28, 29, 30 തീയതികളിൽ നടത്തും.

Dec 5, 2016

പ്രിയപ്പെട്ട ജയരാജൻ മാഷ്


പ്രിയപ്പെട്ട ജയരാജൻ മാഷ് യാത്രയായിരിക്കുന്നു!
മികച്ച ഗണിതഅധ്യാപകൻ, എഴുത്തുകാരൻ, കാരക്കുന്ന് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, നല്ല സുഹൃത്ത് തുടങ്ങിയ നിലയിൽ കർമ്മമണ്ഡലങ്ങളിൽ തിളങ്ങിയ അദ്ദേഹത്തെ അർബുദ രോഗം കീഴടക്കുകയായിരുന്നു!  ജയരാജൻ പത്തപ്പിരിയം എന്ന പേരിൽ മാത്യുഭൂമി ആഴ്ചപതിപ്പിലടക്കം കഥകൾ എഴുതിയ അദ്ദേഹം 'പെൺഭ്രൂണങ്ങൾ', 'പറയാൻ പല കഥകൾ' എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആദരാഞ്ജലികൾ!

Nov 22, 2016

ഐ.ടി പരീക്ഷാ - പാച് ഫയല്‍ ഡൌണ്‍ലോഡ്

     IT Exam നടത്തിക്കഴിഞ്ഞ് export ചെയ്യുമ്പോള്‍ ചില കമ്പ്യൂട്ടറുകളില്‍ ചില register നമ്പറുകളുടെ mark enter ചെയ്തിട്ടില്ലെന്ന് message വരുന്നു എന്ന പരാതി പരിഹരിക്കുന്നു. ഇത് mark enter ചെയ്യാത്തത് കൊണ്ടല്ല.ഇത്തരം കമ്പ്യൂട്ടറുകളില്‍ നിന്നും export ചെയ്യുന്നതിനു മുമ്പ് ഈ പാച്ഫയല്‍ കൂടി ഇന്സ്റ്റാള്‍ചെയ്യുക. 

Nov 20, 2016

ഹൈടെക് സ്കൂള്‍ പദ്ധതിയും സ്കൂള്‍വിക്കിയും

   കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ ആധുനികവത്കരണം നടത്തുന്നതിന്റെ ഭാഗമായി നാല് അസംബ്ലി നിയോജകമണ്ഡലങ്ങളിലെ 8 മുതല്‍ 12 വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ എല്ലാ ക്ലാസുകളും ഹൈടെക് ആക്കുന്നതിനുള്ള പൈലറ്റ് പദ്ധതി നടപ്പിലാക്കുകയാണ്. ഹൈടെക് സ്കൂള്‍ പദ്ധതി മറ്റ് 136 അസംബ്ലി നിയോജകമണ്ഡലങ്ങളിലും നടപ്പിലാക്കുന്നതിന് ഓരോ സ്കൂളിന്റേയും ഐ.സി.ടി ആവശ്യകത നിര്‍ണ്ണയിക്കുന്നതിനുള്ള സര്‍വ്വേയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ ഐ.ടി@സ്കൂള്‍ പ്രോജക്ടിനെ ചുമതലപ്പെടുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഇതനുസരിച്ച് വിവരശേഖരണത്തിനായി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളിലെ ഹയര്‍സെക്കന്ററി സ്കൂള്‍ ഐ.ടി.കോ–ഓര്‍ഡിനേറ്റര്‍മാര്‍., ഹൈസ്കൂളുകളിലെ സ്കൂള്‍ ഐ.ടി.കോ–ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഓണ്‍ലൈനായി വിവരശേഖരണ സംവിധാനത്തില്‍ പ്രത്യേക പരിശീലനവും സ്കൂള്‍ വിക്കിയില്‍ പ്രത്യേക പരിശീലനവും നല്‍കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. പരിശീലനം സംബന്ധിച്ച ക്രമീകരണം താഴെ ചേര്‍ക്കുന്നു. ആയതുപ്രകാരം എസ്.ഐ.ടി.സി/ എച്ച്.ഐ.ടി.സി.മാര്‍ www.survey.itschool.gov.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമായ പ്രഫോര്‍മ സഹിതം പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്. 
സ്കൂള്‍ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിലേക്കായി 
  • 1 ചരിത്രം
  • 2 ഭൗതികസൗകര്യങ്ങള്‍
  • 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
  • 4 മാനേജ്മെന്റ്
  • 5 മുന്‍ സാരഥികള്‍
  • 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
  • 7 വഴികാട്ടി/മേപ്
  • 8 ..................
  • ലാപ്ടോപ് കൊണ്ടുവരേണ്ടതാണ്.   
തുടങ്ങി വിവിധ ശീര്‍ഷകങ്ങളില്‍ മലയാളത്തില്‍ കുറിപ്പുകള്‍ അതതു സ്കൂള്‍ തലത്തില്‍ തയ്യാറാക്കി വരേണ്ടതാണ്.

Malappuram science fair, IT fair, ss fair, WE Fair, all results click here 

Oct 31, 2016

ഐ ടി അധ്യാപര്‍ക്ക് റിഫ്രഷര്‍ ട്രയിനിങ്ങ്

  REFRESHER TRAINING FOR IT TEACHERS 
          പത്താം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകവുമായി ബന്ധപ്പെട്ട് ഐ ടി സ്കൂള്‍ സംഘടിപ്പിക്കുന്ന HARD SPOTS ന് പരിഹാരം കാണുന്നതിനുള്ള റിഫ്രഷര്‍ ട്രയിനിങ്ങ്  വിദ്യാഭ്യാസജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള അധ്യാപര്‍ ചുവടെയുള്ള ഫോം  പൂരിപ്പിച്ച് നല്‍കേണ്ടതാണ്. ഇവിടെ ക്ലിക് ചെയ്യുക. 
പരിശീലന തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.

Oct 25, 2016

ICT THEORY AND PRACTICAL SAMPLE QUESTIONS

                  ഈ വര്‍ഷത്തെ എട്ട്, ഒന്‍പത്, പത്ത്, ക്ലാസുകളിലേക്കുള്ള അര്‍ദ്ധ വാര്‍ഷിക ഐ.ടി പരീക്ഷ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 26 വരെ നടക്കുകയാണല്ലോ.പരീക്ഷയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മുതല്‍ ചോദ്യ പാറ്റേണില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ഇനിമുതല്‍ തിയറി പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ രണ്ടുവിഭാഗം മാത്രമായിരിക്കും. വിഭാഗം ഒന്നിലെ ചോദ്യങ്ങളുടെ എണ്ണം എട്ടില്‍ നിന്നും പത്തും, വിഭാഗം രണ്ടിലെ ചോദ്യങ്ങളുടെ എണ്ണം നാലില്‍ നിന്നും അഞ്ചും ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ വിഭാഗം ചോദ്യത്തിന്റെ ഓപ്ഷനുകള്‍ നാലില്‍ നിന്ന് അഞ്ച് ആക്കിയിട്ടുമുണ്ട്. പരീക്ഷയുടെ ആകെ സ്‌കോര്‍, പരീക്ഷാ സമയം, പ്രാക്ടിക്കല്‍ വിഭാഗം എന്നിവയില്‍ മാറ്റമുില്ല.
          പരീക്ഷയുടെ ചില മാതൃകാ ചോദ്യങ്ങള്‍ ഐ.ടി @ സ്കൂളിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആ ചോദ്യങ്ങളെയാണ് "മലപ്പുറം സ്കൂള്‍ ന്യൂസ്" ബ്ലോഗ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.ഐ.ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഈ ചോദ്യങ്ങള്‍ മുതല്‍കൂട്ടാകും എന്ന് വിശ്വസിക്കുന്നു.

STD: VIII
ICT  SAMPLE  Theory -  English | Malayalam |  
ICT  SAMPLE  Practical -English | Malayalam | Document
STD: IX
ICT  SAMPLE  Theory -  English | Malayalam |
ICT  SAMPLE  Practical - English | Malayalam | Document
STD : X
ICT  SAMPLE  Theory -  English | Malayalam |
ICT  SAMPLE  Practical - English | Malayalam | Document

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് എട്ട് മുതല്‍ 23 വരെ

       2017 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് എട്ടിന് ആരംഭിച്ച് 23 ന് അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ മൂന്ന് മുതല്‍ 14 വരെയും പിഴയോടുകൂടി നവംബര്‍ 16 മുതല്‍ 21 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കുമെന്ന് പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങള്‍ www.keralapareekshabhavan.in -ല്‍. പരീക്ഷാ തിയതി, സമയം, വിഷയം എന്ന ക്രമത്തില്‍ : മാര്‍ച്ച് എട്ട് - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാംഭാഷ - പാര്‍ട്ട് ഒന്ന് മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീ. ഇംഗ്ലീഷ്/അഡീ. ഹിന്ദി/സംസ്‌കൃതം (അക്കാദമിക്)/സംസ്‌കൃതം ഓറിയന്റല്‍-ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്). അറബിക് (അക്കാദമിക്)/അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്). മാര്‍ച്ച് ഒന്‍പത് - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് രണ്ട് മലയാളം/തമിഴ്/കന്നട/സ്‌പെഷ്യല്‍ ഇംഗ്ലീഷ്/ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്)/അറബിക് ഓറിയന്റല്‍-രണ്ടാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്/സംസ്‌കൃതം ഓറിയന്റല്‍-രണ്ടാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്). മാര്‍ച്ച് 13 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്, മാര്‍ച്ച് 14 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളഡ്ജ്, മാര്‍ച്ച് 16 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ്, മാര്‍ച്ച് 20 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 4.30 വരെ ഗണിതശാസ്ത്രം, മാര്‍ച്ച് 21 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഊര്‍ജതന്ത്രം, മാര്‍ച്ച് 22 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ രസതന്ത്രം, മാര്‍ച്ച് 23 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ജീവശാസ്ത്രം.

Oct 22, 2016

          ഐ.ടി അര്‍ദ്ധവാര്‍ഷിക പരീക്ഷ 2016 ഒക്ടോബര്‍ 26ന് തുടങ്ങി 2016 നവംബര്‍ 26ന് മുമ്പ് പൂര്‍ത്തിയാക്കേണ്ടതാണ്..സര്‍ക്കുലര്‍ 

Oct 18, 2016


▪LP/UP school specialist teacher appointment on contract basis _consolidated pay 29000/ - Basic Qualification and circularhttp://www.kpsta.in/hss.php

Oct 14, 2016

RMSA ഹൈസ്കൂള്‍ HM

   RMSA സ്കൂളുകളില്‍ നിലനിന്നിരുന്ന അദ്ധ്യാപകക്ഷാമത്തിനു പരിഹാരമായി. ഒപ്പം തന്നെ RMSA സ്കൂളുകളില്‍ പ്രൈമറി HM തസ്തിക നിര്‍ത്തലാക്കുകയും ഹൈസ്കൂള്‍ HM ന് മുഴുവന്‍ സ്കൂളിന്‍റെയും ചുമതല നല്‍കി ഉത്തരവായി. ഉത്തരവ് ഇവിടെ ക്ലിക്കുക

Oct 8, 2016

ICT Practical worksheet

  ഈ വര്‍ഷം പരിഷ്‌കരിച്ച ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകങ്ങളിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാക്ടിക്കല്‍ വര്‍ക്ക്ഷീറ്റുകളുടെ മാതൃക www.itschool.gov.in ല്‍ ലഭ്യമാണ്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് ഐടി@സ്‌കൂള്‍ പ്രോജക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
click to download ICT Practical worksheets for STD 9  and STD 10

Oct 7, 2016

കുട്ടികൾ-ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

Oct 5, 2016

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്: ഒക്‌ടോബര്‍ 31 വരെ

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷാതീയതി ഒക്‌ടോബര്‍ 31 വരെ നീട്ടി

      പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഒക്‌ടോബര്‍ 31 വരെ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ദീര്‍ഘിപ്പിച്ചു. ഇനി തീയതി നീട്ടാത്തതിനാല്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 31ന് മുമ്പ് അപേക്ഷ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 

Sep 21, 2016

കലോത്സവങ്ങളുടെ നടത്തിപ്പിനുള്ള സോഫ്റ്റ്‍വെയറാണ് ഉത്സവ്

സ്കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പിന്‍റെ ജോലിഭാരത്തിന് അല്പം ആശ്വാസമേകുന്ന ഒരു സോഫ്റ്റ്‍വെയറാണ് ഉത്സവ്. എല്ലാം തികഞ്ഞ ഒരു സോഫ്റ്റ്‍വെയറാണെന്ന് അവകാശപ്പെടുന്നില്ല.  സങ്കീര്‍ണ്ണമായ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് അല്പം സഹായമേകുക മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഇത് മൈക്രോസോഫ്റ്റിന്‍റെ ആക്സസിലാണ് തയ്യാറാക്കിയിട്ടുള്ളത്.

Sep 19, 2016

GIS പുതിയ അക്കൗണ്ട് 12 അക്ക നമ്പർ

      GIS പുതിയ അക്കൗണ്ട് നമ്പർ കിട്ടാൻ ഇവിടെ ഈ സൈറ്റിൽ നിങ്ങളുടെ പഴയ അക്കൗണ്ട് നമ്പർ കൊടുത്ത് പുതിയ 12 അക്ക നമ്പർ ലഭ്യമാക്കി അത് സ്പാർക്കിൽ എന്റർ ചെയ്യുക  CLICK HERE (ഈ മാസം മുതൽ മിനിമം 400 രൂപ)
നിര്‍ദ്ദേശങ്ങള്‍
1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായി, അംഗത്വ നമ്പര്‍ ലഭിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഈ സോഫ്റ്റ്|വെയര്‍ ലഭ്യമാക്കിയിട്ടുള്ളത്.

Aug 25, 2016

അദ്ധ്യാപകദിനം ആചരിക്കുമ്പോൾ.......

എസ്.വി.രാമനുണ്ണി, സുജനിക
നമ്മുടെ രാഷ്ട്രപതിയായിരുന്ന ഡോ . സര്‍വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ്` സെപ്തമ്പര്‍ 5. [ 1888 സെപ്ത. 5] ഭരണാധികാരി, , തത്വചിന്തകന്‍, അദ്ധ്യാപകന്‍ എന്നീ രംഗങ്ങളില്‍ അതി പ്രഗത്ഭനായിരുന്ന ഇദ്ദേഹത്തിന്റെ സ്മരണ രാജ്യം അദ്ധ്യാപക ദിനമായി ആചരിക്കുന്നു. അദ്ധ്യാപകരെ ആദരിക്കുന്നതിനും മഹാന്മാരായ അദ്ധ്യാപകരെ തിരിച്ചറിയുന്നതിനും വ്യക്തിപരമായി നമ്മുടെ തന്നെ മനസ്സില്‍ കുടിയേറിയിട്ടുള്ള ഗുരുശ്രേഷ്ഠന്മാരെ വന്ദിക്കുന്നതിനുംഈ ദിനം ആചരിക്കുകയാണ്` .

Aug 22, 2016

ഭൌതിക സൌകര്യങ്ങള്‍ മതിയാകുന്നില്ല

Railtel/Railwire സ്ഥാപനം കേരളത്തിലെ രണ്ടു ജില്ലകളിലെ ഒഴികെ എല്ലാ ഹൈസ്കൂളുകളിലും ബ്രോഡ്ബാന്റ്കണക്‍ഷന്‍ നല്‍കുമെന്ന ഒരു പദ്ധതി തുടങ്ങിയതായറിയാം. BSNL നേരത്തെ നല്‍കിയിരുന്ന സേവനം അവസാനിപ്പിക്കുകയും ചെയ്തു?! കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിനു ഇന്‍റര്‍നെറ്റ് ആവശ്യമുണ്ട്. സര്‍ക്കാറിന്‍റെയും വകുപ്പിന്‍റെയും ഫയലുകള്‍ സ്കോളര്‍ഷിപ്പുകള്‍ എന്നിവയും ഇന്‍റര്‍നെറ്റ് കണക്‍ഷന്‍ ഇല്ലാതെ സാധിക്കില്ല. ഇനിയും Railtel/Railwire  ബ്രോഡ്ബാന്റ് കണക്‍ഷന്‍ ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍ക്ക് ലഭിക്കുന്നതിനുള്ള നടപടിയുണ്ടാകണം. തീരുമാനമെടുത്ത പലതും നടപ്പിലാകാതെ സര്‍ക്കാര്‍ സ്കുളുകള്‍ വര്‍ഷങ്ങള്‍ പിന്നില്‍ നില്‍ക്കുന്നതു വിശ്വാസ്യത മാത്രമല്ല ആത്മവിശ്വാസവും ഇല്ലാതെയാക്കും.  എല്ലാ സര്‍ക്കാര്‍ ഹൈസ്കൂളിലും  ഒരു സ്മാര്‍ട്ട് റും, ശുചിമുറി, ക്ലാസ്റൂം, ആവശ്യത്തിനു അടിസ്ഥാന സൌകര്യങ്ങള്‍ ഇതെല്ലാം ഇപ്പോഴും പ്രഖ്യാപനങ്ങള്‍ മാത്രമാണ്. ഭൌതിക സൌകര്യങ്ങള്‍ ഒരുക്കേണ്ട പിടിഎക്ക് ഇതെല്ലാം ജില്ലാ പഞ്ചായത്ത്, എംഎല്‍എ, എംപി എന്നിവരുടെ ഫണ്ട് വാങ്ങി ചെയ്തു കൂടേ എന്നു വാദിക്കുന്നവരുമുണ്ട്. എന്നാല്‍ പൊതു വിദ്യാലയങ്ങള്‍ ശക്തിപ്പെടുത്താന്‍ ഫണ്ടുകള്‍  എയ്ഡഡ് സ്കൂളിലേക്കും വീഹിതം വെക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ സ്കുളുകള്‍ ്പിന്നിലാവുന്നതായിരിക്കാം. . 'ഹൈടക്. സ്വപ്നങ്ങളില്‍ മാത്രമാവുകയും ചെയ്യുന്നു.

Aug 19, 2016

CLUSTER CENTERS, MALAPPURAM

Dated:  20.08.2016
Sl.No. SUBJECT NAME OF SCHOOL SUB-DISTRICT
1 ARABIC AMHSS THIRURKKAD PERINTALMANNA, MANKADA
VHMHSS MORAYUR KONDOTTY, KIZHISSERY
GBHSS MANJERI MANJERI, MALAPPURAM
2 ART HMYHSS MANJERI ALL SUB DISTRICTS
3 BIOLOGY GBHSS MANJERI MANJERI
GBHSS PERINTALMANNA PERINTHALMANNA, MANKADA
GVHSS KONDOTTY KONDOTTY, KIZISSERY
PMSAHSS CHEMMANKADAVU MALAPPURAM
4 CHEMISTRY GGHSS MANJERI KONDOTTY, KIZHISSERI, MANJERI
ST.GEMMAS HSS MALAPPURAM PERINTALMANNA, MANKADA, MALAPPURAM
5 ENGLISH PPMHSS KOTTUKKARA KONDOTTY, KIZHISSERY
HMYHSS MANJERI MANJERI, MALAPPURAM
GVHSS MANKADA PERINTHALMANNA, MANKADA
6 HINDI VHMHSS MORAYUR KONDOTTY, KIZHISSERY
PEMHSS PERINTALMANNA PERINTHALMANNA, MANKADA
NSSHSS MANJERI MANJERI, MALAPPURAM
7 MALAYALAM THS ANGADIPPURAM PERINTHALMANNA, MANKADA
GHSS KARAKKUNNU MANJERI
PPMHSS KOTTUKKARA KONDOTTY, KIZHISSERY
MSPHSS MALAPPURAM MALAPPURAM
8 MATHS GGHSS MANJERI MANJERI, KIZHISSERI
GVHSS MAKKARAPARAMBA PERINTHALMANNA, MANKADA
GVHSS PULLANUR KONDOTTY
GVHSS POOKKOTTUR MALAPPURAM
9 PET GBHSS MALAPPURAM ALL SUB DISTRICTS
10 PHYSICS PPMHSS KOTTUKKARA KONDOTTY, KIZHISSERI, MANJERI
MSPHSS MALAPPURAM PERINTALMANNA, MANKADA, MALAPPURAM
11 SANSKRIT ST.GEMMAS HSS MALAPPURAM ALL SUB DISTRICTS
12 SS GGHSS PERINTALMANNA PERINTHALMANNA, MANKADA
ISLAHIYA EMHSS MALAPPURAM MANJERI, MALAPPURAM
GHSS KUZHIMANNA KONDOTTY, KIZISSERY
13 URDU MMETHSS MELMURI ALL SUB DISTRICTS
14 WE GGHSS MALAPPURAM ALL SUB DISTRICTS

Aug 18, 2016

ഓണപ്പരീക്ഷാ ഹൈസ്കൂള്‍ വിഭാഗം സമയപ്പട്ടിക പുതുക്കി ലിങ്ക്

Aug 15, 2016

സ്വതന്ത്ര ഭാരതം എഴുപതാം വയസിലേക്ക് !! 
എല്ലാവർക്കും എന്റെ സ്വാതന്ത്ര്യദിനാശംസകൾ ........ ജയ് ഹിന്ദ് !

Jul 30, 2016

ഓണപ്പരീക്ഷ ആഗസ്ത് 29ന് തുടങ്ങും

        പരീക്ഷാ കലണ്ടര്‍ പ്രകാരം 31/08/2016 ന് 8,9,10 ക്ലാസ്സുകള്‍ക്ക് ഒരേ സമയം പരീക്ഷയാണ്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം പാദവാര്‍ഷികപരീക്ഷകള്‍ ആഗസ്ത് 29ന് ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) യോഗം തീരുമാനിച്ചു. ഹൈസ്കൂള്‍ ക്ളാസുകളില്‍ ആഗസ്ത് 29നും യുപിയില്‍ 30നും തുടങ്ങി സെപ്തംബര്‍ എട്ടിന് അവസാനിക്കും.

Jul 28, 2016

മൈനോരിറ്റി പ്രീമെട്രിക് സ്കോളര്ഷിപ്പ് ഹെല്‍പ്

മൈനോരിറ്റി പ്രീമെട്രിക് സ്കോളര്‍ഷിപ്പിനു ഫ്രഷായി അപേക്ഷിക്കുന്ന കുട്ടികള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടി ആദ്യം http://www.scholarships.gov.in/newStudentRegFrm എന്ന സൈറ്റില്‍ പ്രവേശിച്ച് Name, DOB, Mobile No, Aadhar No. Email id എന്നിവ നല്‍കി റജിസ്റ്റര്‍ ചെയ്യണം. TEMP Id എഴുതി സൂക്ഷിക്കേണ്ടതാണ്. പിന്നീട് http://registrations.scholarships.gov.in/loginpage.do പേജില്‍ TEMP Id,  DOB നല്‍കി ലോഗിന്‍ ചെയ്ത് അപേക്ഷ നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷാ സമയത്ത് താഴെ പറയുന്ന ഡോക്യുമെന്‍റുകളുടെ സ്കാന്‍ഡ് ഫയലുകള്‍ സിസ്റ്റത്തില്‍ ഉണ്ടായിരിക്കണം.
1.STUDENT PHOTO
2.Self Declaration of Family Income for class I to X given by the Parent (HM attested)
3.SCANNED COPY OF AADHAAR
4.SCANNED COPY OF SELF DECLARATION OF RELIGION
6.SCANNED COPY OF DECLARATION FORM BY THE STUDENT
5.SCANNED COPY OF PREVIOUS ACADEMIC MARK SHEET (HM attested)
9. SCANNED COPY OF BANK PASS BOOK (കുട്ടിയുടെ പേരിലായിരിക്കണം).
7.SCANNED COPY OF BONAFIDE CERTIFICATE/INSTITUTE VERIFICATION FORM (HM attested)
8. SCANNED COPY OF RESIDENTIAL PROOF
അതുകൊണ്ട് അപേക്ഷിക്കുവാന്‍ യോഗ്യതയുള്ള കുട്ടികള്‍ ആദ്യഘട്ടമായി http://www.scholarships.gov.in/newStudentRegFrm സൈറ്റില്‍ റജിസ്ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക. പിന്നീട് ആവശ്യമുള്ള രേഖകളും ഫോട്ടോയും ശരിയാക്കുക, പിന്നീട്  ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. പിന്നീട് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ടും സ്കാന്‍ ചെയ്ത ഡോക്യുമെന്‍റുകളുടെ  ഒറിജിനലും സ്കൂളില്‍ നല്‍കുക. സ്കൂളില്‍ നിന്ന് വെരിഫിക്കേഷന്‍ നടത്തി പ്രൊസീഡ് ചെയ്യുന്നതാണ്. (സ്കോളര്‍ഷിപ്പ് സൈറ്റ് ഇപ്പോള്‍പൂര്‍ണ പ്രവര്‍ത്തനസജ്ജമാണ്. അവസാന തിയ്യതി ആഗസ്ത് 31)

സ്നേഹപൂര്‍വ്വം ക്ലാസദ്ധ്യാപകര്‍ക്കുള്ള അറിയിപ്പ്

     അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികളുടെ പഠനം നിര്‍ബാധം തുടരുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് "സ്നേഹപൂര്‍വ്വം". നിബന്ധനകളറിയാനും അപേക്ഷ ലഭിക്കാനുമായി ക്ലാസദ്ധ്യാപകര്‍ ശ്രമിക്കേണ്ടതാണ്. ഫ്രഷ് അപേക്ഷകരും റിന്യുവല്‍ അപേക്ഷകരും പേപ്പര്‍അപ്ലിക്കേഷന്‍ നല്‍കേണ്ടതാണ്. ക്ലാസദ്ധ്യാപകര്‍ തങ്ങളുടെ ക്ലാസ്സിലെ ഇത്തരം കുട്ടികളെ ഇന്നു തന്നെ കണ്ടെത്തി അപേക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.   മറ്റ് സ്കോളര്‍ ഷിപ്പുകള്‍ പോലെ തന്നെ അപേക്ഷ വാങ്ങി വെച്ച് ഓണ്‍ ലൈനായി ‍ഡേറ്റ എന്റര്‍ ചെയ്യേണ്ടതാണ്. വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 20000ല്‍ താഴെയും,നഗരത്തില്‍ 23500ല്‍ താഴെയുമാവണം. അപേക്ഷാഫാറത്തില്‍ പഞ്ചായത്തുമെമ്പറുടെ സാക്ഷ്യപത്രം,വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം,ഡെത്ത് സര്‍ട്ടിഫിക്കറ്റ് , ബാങ്ക് പാസ്ബുക്ക് എന്നിവ ആവശ്യമാണ്.

Jul 27, 2016

Scholarships 2016-17

പത്താം തരം പാസായ മുസ്ലിം പെൺകുട്ടികൾക്ക് മൗലാനാ ആസാദ് നാഷണൽ സ്കോളർഷിപ്പിന്  ഉടൻ അപേക്ഷിക്കുക.
അവസാന തീയ്യതി ഓഗസ്റ്റ് 30.
നിബന്ധനകൾ അറിയാനും അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക്ചെയ്യുക.

Jul 22, 2016

മൈനോരിറ്റി പ്രീമെട്രിക് സ്കോളര്ഷിപ്പ്

     മൈനോരിറ്റി പ്രീമെട്രിക് സ്കോളര്ഷിപ്പിനു റജിസ്റ്ററ്‍ ചെയ്യുന്നതിനു വേണ്ടി ഇവിടെ  സൈറ്റില്‍ ജനനതിയ്യതിയും ആധാര്‍നമ്പറും മൊബൈല്‍ നമ്പറും ആവശ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്പ്പിക്കുന്നതിനു  താഴെ പറയുന്ന ഡോക്യുമെന്റ്സിന്റെ സോഫ്റ്റ്/ഡിജിറ്റല്‍ കോപ്പികളും ആവശ്യമാണ്. ഫയലുകള്‍ 100kb യില്‍ താഴെയായിരിക്കണം. 

Jul 21, 2016

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ 2016-17 വര്‍ഷത്തെ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. സ്‌കോളര്‍ഷിപ്പിനായുള്ള അപേക്ഷകള്‍ www.scholarships.gov.in എന്ന വെബ്‌സൈറ്റില്‍ National Scholarship Portal (NSP) വഴി ഓണ്‍ലൈന്‍ ആയി ഈ മാസം 31 ന് വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. ഓഫ്‌ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കില്ല. അപൂര്‍ണ്ണവും അവ്യക്തവും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ അപേക്ഷകള്‍ നിരസിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികള്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതും ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scholarship.itschool.gov.in സന്ദര്‍ശിക്കാം.

Jul 20, 2016

എന്‍.എം.എം.എസ്. പരീക്ഷ 2016

      എസ്.സി.ഇ.ആര്‍.ടി – സംസ്ഥാനതല നാഷണല്‍ മീന്സ്ം കം മെരിറ്റ് സ്കോളര്ഷി്പ്പ് (NMMS) പരീക്ഷയ്ക്ക് എട്ടാം ക്ലാസ് വിദ്യാര്ത്ഥി കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വര്ഷാത്തെ ഏഴാം ക്ലാസിലെ വാര്ഷി്ക പരീക്ഷയില്‍ 55 ശതമാനമോ അതിനു മുകളിലോ ലഭിച്ചവര്ക്ക്  പരീക്ഷയില്‍ പങ്കെടുക്കാം.  സംസ്ഥാന സിലബസിലുള്ള സര്ക്കാംര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നവരും, രക്ഷിതാക്കളുടെ വാര്ഷികക വരുമാനം 1,50,000 രൂപയില്‍ താഴെ വരുമാനമുള്ളവരുമായ വിദ്യാര്ത്ഥി കള്ക്കുയ മാത്രമേ നാഷണല്‍ മീന്സ്ര കം മെരിറ്റ് സ്കോളര്ഷിിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്ഹറതയുളളൂ. അപേക്ഷ സെപ്തംബര്‍ 20 നകം എസ്.സി.ഇ.ആര്‍.ടി ഓഫീസില്‍ ലഭിക്കണം.  2016 നവംബര്‍ 6-നാണ് പരീക്ഷ. വില്ലേജ് ഓഫീസര്‍ നല്കു്ന്ന വരുമാന സര്ടികംമഫിക്കറ്റ്, ജാതി സര്ടിഫിക്കറ്റ്, ആധാര്‍ നമ്പര്‍ എന്നിവ ആവശ്യമാണ്. അപേക്ഷാ ഫീസില്ല.

ഒന്‍പത് പത്ത് ക്ലാസുകളിലേക്കുള്ള കൈപ്പുസ്തകങ്ങള്‍

  ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുള്ള പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ക്കനുസൃതമായി തയ്യാറാക്കിയ അദ്ധ്യാപകര്‍ക്കുള്ള കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്തു വരുന്നു. സ്‌കൂളുകളിലേക്കാവശ്യമായ സൗജന്യ പതിപ്പുകളാണ് ഡി. ഇ. ഒ ഓഫീസുകളില്‍ വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. പ്രഥമാദ്ധ്യാപകര്‍ ഇവ കൈപ്പറ്റണം. എസ്. സി. ഇ. ആര്‍. ടി യിലെ വില്‍പ്പന കേന്ദ്രത്തിലും കോപ്പികള്‍ ലഭിക്കും.

Jun 18, 2016

പ്ലസ് വൺ ഏകജാലക പ്രവേശനം ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച .

ഒന്നാം ഓപ്ഷനായി നൽകിയ സ്ക്കൂളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം .
  • ഉയർന്ന ഓപ്ഷനുകൾ ബാക്കി നിൽക്കുന്നവർക്ക് നിലവിൽ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ സ്ഥിരപ്രവേശനമോ താല്ക്കാലിക പ്രവേശന മോ നേടാം.
  • സ്ഥിരപ്രവേശനം നേടുന്നവരുടെ ഉയർന്ന ഓപ്ഷനുകൾ തനിയെ റദ്ദാക്കപ്പെടും .
  • താല്ക്കാലിക പ്രവേശനത്തിനായി ഫീസടക്കേണ്ടതില്ല . ഇവർക്ക് അടുത്ത അലോട്ട്മെന്റിനായി കാത്തിരിക്കാം .
  • താല്ക്കാലിക പ്രവേശനം നേടുന്നവർക്ക് തെരഞ്ഞെടുത്ത  ഓപ്ഷനുകൾ റദ്ദാക്കുന്നതിനുള്ള അവസരമുണ്ട് . ഇതിനായി പ്രവേശനം നേടുന്ന സ്കൂളിൽ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ സമർപ്പിക്കണം.
  • സ്ഥിരപ്രവേശനത്തിനും താല്ക്കാലിക പ്രവേശനത്തിനും SSLC/ CBSE സർട്ടിഫിക്കറ്റ് , ടി.സി , സ്വഭാവ സർട്ടിഫിക്കറ്റ് , അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന ആനുകൂല്യങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ , CBSE വിദ്യാർത്ഥികളുടെ സത്യവാങ്മൂലം തുടങ്ങി എല്ലാ രേഖകളുടെയും അസൽ ഹാജരാക്കണം.
  • അഡ്മിഷൻ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്മെന്റ് സ്ലിപ്പ് പൂരിപ്പിച്ച് ഹാജരാക്കണം.
  • അഡ്മിഷൻ എടുക്കാൻ വിദ്യാർത്ഥിയോടൊപ്പം രക്ഷിതാവ് നിർബന്ധമായും ഹാജരാകണം.
  • സ്ഥിരപ്രവേശനം നേടുന്നവർ സർക്കാർ ഫീസിനു പുറമെ പി.ടി.എ ഫണ്ട് കൂടി അടയ്ക്കേണ്ടതാണ്.
  • സർക്കാർ ഫീസ് സയൻസ് വിഭാഗത്തിന് ഏകദേശം 680 രൂപയും കൊമേഴ്സ് / ഹ്യുമാനിറ്റീസ് വിഭാഗത്തിന് ഏകദേശം 530/480 രൂപയും ആയിരിക്കും.
  •  പട്ടികജാതി/പട്ടികവർഗ/ ഒ ഇ സി വിഭാഗം വിദ്യാർത്ഥികൾ സർക്കാർ ഫീസ് അടക്കേണ്ടതില്ല . ഇവർ പി.ടി.എ അംഗത്വ ഫീസ് നൽകിയാൽ മതിയാകും .
  • മുഖ്യ അലോട്ട്മെൻറുകളിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക്‌ തുടർന്നുള്ള സപ്ലിമെന്ററി അലോട്ടുമെന്റിനായി നേരത്തേ അപേക്ഷ സമർപ്പിച്ച സ്കൂളിൽ അപേക്ഷ പുതുക്കി നൽകാം. 

May 21, 2016

ഇനിയെങ്കിലും മാഷേ നന്നായിക്കൂടേ...

എച്.എം. കോൺഫറൻസിൽ അറിയിച്ച ചില കാര്യങ്ങൾ
1. മെയ് 30ന് പഞ്ചായത്ത് തലത്തിലും  31 ന് സ്കൂൾ തലത്തിലും  എല്ലാ അധ്യാപകർക്കും പരിശീലനം.
2. ഇതും അവധിക്കാല പരിശീലനത്തിൻ്റെ ഭാഗമാണ്. ഇതിന് duty സർട്ടിഫിക്കറ്റും സറണ്ടറും ഉണ്ടാകും.
3. അവധിക്കാല പരിശീലനത്തിൽ ഇതുവരെ പങ്കെടുക്കാത്ത അധ്യാപകർ മെയ് 23 മുതൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
4. 30 ലെ പരിപാടിക്ക് സമന്വയം എന്നും 31 ലെ പരിപാടിക്ക് ഒരുക്കം എന്നുo നാമകരണം ചെയ്തിരിക്കുന്നു. 10 മുതൽ 4 വരെയാണ് ഈ പരിപാടി. ഇതിനു പുറമെ ഈ വർഷം 3 ശനിയാഴ്ചകളിൽ ക്ലസ്റ്റർ ഉണ്ടായിരിക്കും.
5. വിദ്യാരംഗം കലാ-സാഹിത്യ വേദി ജൂൺ 20ന് സ്കൂൾ യൂണിറ്റ് തല ഉദ്ഘാടനം നടത്തണം.

May 13, 2016

ഐ. ടി. പാഠപുസ്തക അദ്ധ്യാപക പരിശീലനം @ മലപ്പുറം

മലപ്പുറം ജില്ലയിലെ 8,9,10 ക്ലാസുകളിലെ മാറിയ ഐ.ടി പാഠപുസ്തകത്തിന്റെ അധ്യാപക പരിശീലനം മേയ് 17 മുതല്‍ ആരംഭിക്കുന്നു. ഹൈസ്കൂള്‍ ക്ലാസുകളില്‍ ഐ.ടി പാഠഭാഗം കൈകാര്യം ചെയ്യുന്ന അധ്യാപകരെ പ്രസ്തുത പരിശീലനത്തിനായി ഹെഡ്മാസ്റ്റര്മാാര്‍‍ അയക്കേണ്ടതാണ്.
പരിശീലനം കിട്ടിയ അധ്യാപകര്‍ 2015-16 അധ്യയന വര്ഷം നിര്ബന്ധമായും ഐ.ടി പഠിപ്പിക്കേണ്ടതാണ്. നവീകരിച്ച ഐ. ടി.  പാഠപുസ്തകങ്ങള്‍ക്കായുള്ള അദ്ധ്യാപക പരിശീലനം മെയ് 17ന് ആരംഭിക്കുന്നു. SITC മാരും പത്താം ക്ലാസ് ഐടി വിഷയം കൈകാര്യം ചെയ്യുന്നവരും ആദ്യ ബാച്ചില്‍ തന്നെ പങ്കെടുക്കേണ്ടതാണ്. ഉബുണ്ടു 14.04 വേര്‍ഷന്‍ ഉള്ള ലാപ്ടോപ്പ് പരിശീലനത്തിനു കൊണ്ടുവരേണ്ടതാണ്.
പരിശീലന ഷെഡ്യൂള്‍
Batch 1 – 17/05/2016 to 20/05/2016
Batch 2 _ 21/05/2016 to 25/05/2016
Batch 3 _ 26/05/2016 to 30/05/2016
പരിശീലനകേന്ദ്രങ്ങള്‍ ആദ്യഘട്ടം

  • മലപ്പുറം വിദ്യാഭ്യാസജില്ല : IT@School DRC, Pulikkal, Manjeri Girls, Vadakangara, Kunnakkavu
  • തിരൂര്‍ വിദ്യാഭ്യാസ ജില്ല :- kuttippuram, Thirunavaya, Kalpakanchery, Veliyancode.
  • തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല :- Parappangadi, Tanur, University, Vengara
  • വണ്ടൂര് വിദ്യാഭ്യാസ ജില്ല :- Areacode, Edakkara, Wandoor Girls.

May 8, 2016

നിയമസഭാ തെരെഞ്ഞെടുപ്പ് 2016

ഷേണി സ്കൂള്‍ ബ്ലോഗിനോട് കടപ്പാട്: നിയമസഭാ തെറഞ്ഞെടുപ്പിന്റെ പരിശീലന ക്ലാസില്‍ അവതരിപ്പിച്ച് വീഡിയോ,പ്രസെന്റേഷന്‍,ആപ്പ്,അനുബന്ധ സാമഗ്രികള്‍ എന്നിവയെ ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ അവതരിപ്പിക്കുന്നു.രണ്ടാം ഘട്ട പരിശീലനത്തിന്‍ പുതിയ ഒരു ആപ്പിനെ പരിചയപ്പെടുത്തുകയുണ്ടായി. അതിനെ എങ്ങനെ ഡൊണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള ഒരു പ്രസെന്റേഷനും ചേര്‍ത്തിട്ടുണ്ട്. 
  1. POLL PROCEDURE 2016 - PRESENTATION
  2. COMPLETE POLL PROCEDURE VIDEO UPLOADED BY SHENISCHOOL(250MB)
  3. COMPLETE POLL PROCEDURE VIDEO FOR MOBILE PHONES (9 MB)
  4. MODEL POLLING STATION  - VIDEO FOR MOBILE PHONES
  5. E SAMMATHI ANDROID APP TRAINING MODULE  PRESENTATION
  6. DUTIES OF POLLING OFFICERS IN A NUTSHELL  - NOTES
  7. ELECTION LAWS - NOTES
  8. CLOSURE PROCEEDINGDS - NOTES
  9. POLLING PROCEDURE AND SET UP - NOTES
  10. HOURLY STATUS FOR PRESIDING OFFICERS
  11. MALE FEMALE COUNT SHEET
  12. PRESENTATION ON EVM
  13. DIFFERENT COVERS AND FORMS 
  14. LIST OF RETURNING OFFICERS
  15. LIST OF ARO'S
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom