May 31, 2012

1,18,986 ചതുരശ്രയടി ഫ്ലക്‌സ് മാലിന്യം ജൂണ്‍ 4ന്

പ്രവേശനോത്സവത്തില്‍ ഫ്ലക്‌സ്‌ബോര്‍ഡുകള്‍ കണികണ്ട് പഠനംതുടങ്ങാന്‍ വിദ്യാഭ്യാസവകുപ്പ് ചെലവിടുന്നത് പതിനഞ്ച്‌ ലക്ഷത്തോളം രൂപ. വിദ്യാലയങ്ങളില്‍നിന്ന് പ്ലാസ്റ്റിക്കും ഫ്ലക്‌സും അകറ്റിനിര്‍ത്തണമെന്ന നിര്‍ദേശം നിലവിലിരിക്കെയാണ് ഈ നടപടി. 14,16,500 രൂപ ചെലവിട്ട് എസ്.എസ്.എ. മുഖാന്തരം ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് വകുപ്പ്നി ര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 5666 വിദ്യാലയങ്ങളിലാണ് ജൂണ്‍ നാലിന് പ്രവേശനോത്സവം നടക്കുന്നത്. ഓരോ വിദ്യാലയത്തിലും ഏഴടിനീളവും മുന്നടി വീതിയുമുള്ള ഫ്ലക്‌സ് ഷീറ്റുകളില്‍ പ്രവേശനോത്സവം സംബന്ധിച്ച വിവരം പ്രിന്‍റ്‌ചെയ്ത് നല്‍കാന്‍ അതത് ബി.ആര്‍.സി.കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 250 രൂപ വീതമാണ് ഓരോന്നിനും ചെലവ് നിശ്ചയിച്ചിരിക്കുന്നത്.

May 28, 2012

ജൂണ്‍4 തിങ്കളാഴ്ച സ്കൂള്‍ അസംബ്ലിയില്‍ വായിക്കാനുള്ള സ്നേഹസ്പര്‍ശം ഇവിടെ ക്ലിക്ക് ചെയ്യുക.

SSLC SAY Results 2012 Announced click here

Final Transfer order for HMs/AEOs Published Click here 

Intra-Dist Transfer Provisional List Published (2012 - 2013) - Malappuram

സ്കൂള്‍ തുറന്നയുടനെ ആറ് കിലോ സ്പെഷല്‍ അരി കുട്ടികള്‍ക്ക് ! DPIcircular click here 

സെന്‍സസ് ഡ്യൂട്ടിക്ക് പങ്കെടുത്തവര്‍ക്ക്  ഏണ്‍ഡ് ലീവ്  അനുവദിക്കുന്ന ഉത്തരവ് ക്ലിക്കുക.

May 27, 2012

പുലിവാല്‍ പിടിച്ച ഏകജാലകം അഡ്മിഷന്‍


Plus one admission അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 31 ആണല്ലോ. തെറ്റുകളുണ്ടെങ്കില്‍ തിരുത്തുവാനായി ഒരു ദിവസം കൂടി അതായത് ജൂണ്‍ 1. 5മണി. എന്നാല്‍ അപേക്ഷ സ്വീകരിച്ചത് update ചെയ്യാതെയും verification നടത്താതെയുമുള്ള കാരണത്താല്‍ റിവാല്യുവേഷന്‍ വ്യത്യാസമടക്കം തെറ്റുകളുണ്ടെങ്കില്‍ തിരുത്തുവാനായി നല്‍കിയിട്ടുള്ള അവസരങ്ങള്‍ ലഭിക്കാതെ പോവുന്നു. അപേക്ഷ സ്വീകരിച്ചുവോ നിരസിച്ചുവോ എന്നറിയാനും കഴിയുന്നില്ല.

അധ്യയന ദിവസങ്ങള്‍ 200
ആറ് ശനിയാഴ്ചകളില്‍ കൂടി സ്‌കൂള്‍ പ്രവര്‍ത്തിക്കും.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം 200 അധ്യയന ദിനങ്ങളുണ്ടാവും. ആറ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിവസങ്ങളാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഏ.ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് സമിതി തീരുമാനിച്ചു. കഴിഞ്ഞവര്‍ഷം 194 ദിവസങ്ങള്‍ മാത്രമായിരുന്നു സാധ്യായ ദിവസങ്ങള്‍. ഇതനുസരിച്ച് ശനിയാഴ്ചകളായ ജൂണ്‍16, ജൂലായ് 21, ഏപ്രില്‍ 18, സപ്തംബര്‍ 22, ഒക്ടോബര്‍ ആറ്, നവംബര്‍ 17 എന്നിവയാണ് പ്രവൃത്തിദിനങ്ങളായി തീരുമാനിച്ചിരിക്കുന്നത്. 

May 26, 2012

SSA യില്‍ എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ക്കും ഡപ്യൂട്ടേഷന്‍ അവസരം read circular

May 25, 2012

സംസ്ഥാനത്ത് പാന്‍മസാല നിരോധിച്ചു

സംസ്ഥാനത്ത് പാന്‍മസാല (ഗുട്ഖ) പൂര്‍ണ്ണമായി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിരോധനം ഇതു സംബന്ധിച്ച വിജ്ഞാപനത്തോടെ നിലവില്‍വന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2006-ലെ ഭക്ഷ്യ സുരക്ഷാ നിയമവും ബന്ധപ്പെട്ട നിയന്ത്രണങ്ങളും പ്രകാരമാണ് നിരോധനം. വായിലെ കാന്‍സര്‍ അടക്കം പാന്‍മസാലയുടെ ഉപയോഗം കാരണമുള്ള രോഗങ്ങള്‍ സംസ്ഥാനത്ത് ഗണ്യമായി വര്‍ധിച്ചതാണ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

May 24, 2012

Higher Secondary admission Process: Single Window System

Dear student, 
Incorrect details in the application will spoil your chance of admission. Click Here For Instructions to check your application details.

May 23, 2012

സ്കൂളുകള്‍ ജൂണ്‍ 4ന് തുറക്കും, സാധ്യായ ദിവസങ്ങള്‍ 220?

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ നാലിന് തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.  ജൂണ്‍ ഒന്ന് വെള്ളിയാഴ്ചയായതിനാലാണ് സ്‌കൂള്‍ തുറപ്പ് ജൂണ്‍ നാലിലേക്ക് മാറ്റിയത്. അതോടൊപ്പം സംസ്ഥാനത്തെ സ്‌കൂളുകളിലെ സാധ്യായ ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 220 അധ്യയന ദിവസം ലഭിക്കുന്നവിധം സ്‌കൂള്‍ കലണ്ടര്‍ തയ്യാറാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. നിലവില്‍ 190 മുതല്‍ 194 ദിവസങ്ങളിലാണ് ക്ലാസ് നടക്കുന്നത്. കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തില്‍ അധ്യയന ദിവസങ്ങളുടെ എണ്ണം 220 ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഒറ്റയടിക്ക് ഇത്രയും പ്രവൃത്തി ദിവസങ്ങള്‍ വര്‍ധിപ്പിക്കാതെ ഘട്ടംഘട്ടമായി ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുന്ന അധ്യയന വര്‍ഷം 200-ഉം തുടര്‍ന്ന് 220 ആയും വര്‍ധിപ്പിക്കും.

May 17, 2012

സമഗ്ര അധ്യാപക പരിശീലന പരിപാടി

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകര്‍ക്കും ഘട്ടംഘട്ടമായി പരിശീലനം നല്‍കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ റിട്രെന്‍ജ്ഡ് അധ്യാപകര്‍ക്കാണ് പരിശീലനം. മെയ് 25 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ റിട്രെന്‍ജ്ഡ് അധയാപകര്‍ക്കും ജില്ലാതലത്തില്‍ പരിശീലനം സംഘടിപ്പിക്കും. മെയ് 25 മുതല്‍ ജൂണ്‍ 1 വരെ ഏഴു ദിവസ മാനേജ്മെന്റ് പരിശീലനവും ജൂണ്‍ ആറു മുതല്‍ എട്ട് വരെ മൂന്നു ദിവസ ഐ.സി.റ്റി. പരിശീലനവുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതാത് ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പരിശീലന കേന്ദ്രങ്ങള്‍ നിശ്ചയിച്ച് റിട്രെന്‍ജ്ഡ് അധ്യാപകരെ അറിയിക്കും. പരിശീലനം പൂര്‍ത്തിയാക്കിയ അധ്യാപകരെ മാത്രമെ ടീച്ചര്‍ പാക്കേജിന്റെ ഭാഗമായി പരിഗണിക്കുകയുളളുവെന്ന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അറിയിച്ചു.

May 16, 2012


ഹയര്‍ സെക്കണ്ടറി ഏകജാലകം : അപേക്ഷഫോറം സ്വീകരിക്കാത്ത പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ നടപടി

ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന്റെ പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ ഒന്നാം ഓപ്ഷന്‍ തങ്ങളുടെ സ്കൂളല്ല എന്ന കാരണത്താല്‍ ചില പ്രിന്‍സിപ്പല്‍മാര്‍ കുട്ടികളില്‍ നിന്നും സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. തങ്ങളുടെ ജില്ലയിലെ ഏതൊരു ഹയര്‍ സെക്കണ്ടറി സ്കൂളിലും വിദ്യാര്‍ത്ഥികള്‍ക്ക് പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള പരാതികള്‍ 0471-2320714, 0471-2323198, 0471-2323192 (ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍), 0471-2328247 (റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, തിരുവനന്തപുരം), 0484-2343646 (റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍, എറണാകുളം), 0495-2305211 (റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട്) എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

May 14, 2012

ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

 റിസള്‍ട്ട് അറിയാന്‍ ക്ലിക്ക് ചെയ്യുക 
സംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 88.08 ശതമാനം വിദ്യാര്‍ത്ഥികളും ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ യോഗ്യത നേടി സംസ്ഥാനത്തെ 112 സ്‌കൂളുകള്‍ 100 ശതമാനം പേരും തുടര്‍പഠന യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. 82.2 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 2012 മാര്‍ച്ചിലെ പരീക്ഷയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത് പരീക്ഷയെഴുതിയ റഗുലര്‍

പോളിടെക്നിക് പ്രവേശനം ജൂണ്‍ രണ്ടുവരെ


          സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള പോളിടെക്നിക് കോളേജുകളിലെ 2012-13 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ജൂണ്‍ 2 വൈകുന്നേരം 5 മണി വരെ www.polyadmission.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുളള സൌകര്യവും അഡ്മിഷന്‍ സംബന്മായ വിശദവിവരങ്ങളും കേരളത്തിലെ എല്ലാ സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകളിലും എയ്ഡഡ് പോളിടെക്നിക് കോളേജുകളിലും ഏര്‍പ്പെടുത്തിയിട്ടുളള ഹെല്‍പ്പ് ഡെസ്ക്കില്‍ നിന്നും ലഭിക്കും. ശ്രവണവൈകല്യമുള്ള വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്കായി ഗവ.വിമന്‍സ് പോളിടെക്നിക് തിരുവനന്തപുരം, വെ.പോളിടെക്നിക്, കളമശ്ശേരി, കേരള ഗവ.പോളിടെക്നിക് കോളേജ്, കോഴിക്കോട് എന്നിവിടങ്ങളില്‍ ഈ വര്‍ഷം ആരംഭിക്കുന്ന പ്രത്യേക ബാച്ചിലേക്കുളള പ്രവേശനത്തിനുളള അപേക്ഷയും ഓണ്‍ലൈനായി ജൂണ്‍ 2-ാം തീയതി വൈകുന്നേരം 5 മണിവരെ സമര്‍പ്പിക്കാം. 
PROSPECTUS - ENGLISH
PROSPECTUS - MALAYALAM
INSTRUCTIONS
ANNEXURES & CERTIFICATES
വാല്‍ക്കഷ്ണം:
SSLC Revaluation Camp ഇന്ന് തുടങ്ങുന്നു. റിസള്‍ട്ട് ഈയാഴ്ച തന്നെ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷ.

Time table generator, PF Loan

windows based
linux based
PF Loan creator

May 10, 2012

ഉച്ചക്കഞ്ഞിക്കൊപ്പം തിളപ്പിച്ചാറിയ വെള്ളം!

DDE, DEO, AEOമാരുടെ വീഡിയോ കോണ്‍ഫ്രന്‍സില്‍ കൈകൊണ്ട തീരുമാനങ്ങള്‍ ഞെക്കുക

May 8, 2012

HM/ AEO Provisional List Published


Rank Option Priority Recommended to be transferred
60 25050 K.P.THILAKAM HEAD MASTER V M C Govt. H S S Wandoor (48047 )
95 11070 INDIRA.M.K HEAD MASTER S.R.M.G.W.H.S.Ramnagar (12002 )
27 26065 PRADEEP.N.L HEAD MASTER S.C.U Govt. V H S S (34031 )
72 27035 BHASKARAN.C HEAD MASTER S H M G V H S S Edavanna (18069 )
44 22027 GOKULDAS BHAGAVATHIKKANDI HEAD MASTER R E C Govt Vocational H S S (47080 )

May 5, 2012

നാലാം ക്ലാസ് പാസാകുന്ന കുട്ടിയെ അടുത്തുള്ള സ്‌കൂളിലെ അഞ്ചിലേക്കും ഏഴാം ക്ലാസ് കഴിയുന്ന കുട്ടിയെ അടുത്തുള്ള സ്‌കൂളിലെ എട്ടാം ക്ലാസിലേക്കും ടി.സിയോടെ മാറ്റാം.

PRESS RELEASE, DPI LETTER

RANK LIST PREPARED BY THE DDE

അദ്ധ്യാപകരുടെ ജില്ലാതല ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍, സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇവിടെ ക്ലിക്കുക Any complaints regarding the ranklist may be addressed to the DDE office. 

May 4, 2012

ഐടി@സ്‌കൂളിന്റെ സമ്പൂര്‍ണ റെഡിയായി.


അടുത്ത അദ്ധ്യയന വര്‍ഷത്തേയ്ക്ക് ഒന്‍പത്, പത്ത് ക്‌ളാസുകളിലേയ്ക്ക് കുട്ടികളുടെ പ്രൊമോഷന്‍ ലിസ്‌റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, പ്രോഗ്രസ് കാര്‍ഡ് തുടങ്ങിയവ തയ്യാറാക്കുന്നത് ഐടി@സ്‌കൂളിന്റെ സമ്പൂര്‍ണ റെഡിയായി.  ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ രജിസ്‌ററിന്റെ പകര്‍പ്പ്, കുട്ടികളെ സംബന്ധിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കാവശ്യമായ ലിസ്‌റുകള്‍, പ്രോഗ്രസ് റിപ്പോര്‍ട്ട്, പ്രമോഷന്‍ ലിസ്‌റ് തുടങ്ങിയവ തയ്യാറാക്കുന്നത് സമ്പൂര്‍ണയിലൂടെ വളരെയെളുപ്പം സാധ്യമാകും.

May 2, 2012

പുനര്‍മൂല്യ നിര്‍ണ്ണയം: പരീക്ഷാഫലം മെയ് 10ന്

             ഗ്രേസ് മാര്‍ക്കനുവദിച്ചുകൊണ്ട് മെയ് മൂന്ന് വരെ പരീക്ഷാഭവനില്‍ ലഭിക്കുന്ന ഉത്തരവുകള്‍ കൂടി പരിഗണിച്ചുളള പരീക്ഷാഫലം മെയ് 10 ന് www.kerlapareekshabhavan.in എന്ന പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനപേക്ഷിക്കുകയും എന്നാല്‍ മെയ് 10ന് ലഭിക്കുന്ന റിസല്‍ട്ട് പ്രകാരം ഗ്രേഡില്‍ മാറ്റം വന്നതിനാല്‍ പുനര്‍മൂല്യനിര്‍ണ്ണയം ആവശ്യമില്ലെന്ന് തീരുമാനിക്കുകയും ചെയ്യുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്, ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണ്ണയത്തനായി നല്‍കിയ അപേക്ഷയും, ഫീസും ബന്ധപ്പെട്ട ഹെഡ്മാസ്ററില്‍ നിന്നും മെയ് 11, മൂന്ന് മണിക്ക് മുമ്പ് മടക്കി വാങ്ങാം. വിശദ വിവരത്തിന് ക്ലിക്കുക
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom