Jul 21, 2016
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ 2016-17 വര്‍ഷത്തെ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. സ്‌കോളര്‍ഷിപ്പിനായുള്ള അപേക്ഷകള്‍ www.scholarships.gov.in എന്ന വെബ്‌സൈറ്റില്‍ National Scholarship Portal (NSP) വഴി ഓണ്‍ലൈന്‍ ആയി ഈ മാസം 31 ന് വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. ഓഫ്‌ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കില്ല. അപൂര്‍ണ്ണവും അവ്യക്തവും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ അപേക്ഷകള്‍ നിരസിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികള്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതും ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scholarship.itschool.gov.in സന്ദര്‍ശിക്കാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment