Aug 22, 2016
ഭൌതിക സൌകര്യങ്ങള്‍ മതിയാകുന്നില്ല
Railtel/Railwire സ്ഥാപനം കേരളത്തിലെ രണ്ടു ജില്ലകളിലെ ഒഴികെ എല്ലാ ഹൈസ്കൂളുകളിലും ബ്രോഡ്ബാന്റ്കണക്‍ഷന്‍ നല്‍കുമെന്ന ഒരു പദ്ധതി തുടങ്ങിയതായറിയാം. BSNL നേരത്തെ നല്‍കിയിരുന്ന സേവനം അവസാനിപ്പിക്കുകയും ചെയ്തു?! കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിനു ഇന്‍റര്‍നെറ്റ് ആവശ്യമുണ്ട്. സര്‍ക്കാറിന്‍റെയും വകുപ്പിന്‍റെയും ഫയലുകള്‍ സ്കോളര്‍ഷിപ്പുകള്‍ എന്നിവയും ഇന്‍റര്‍നെറ്റ് കണക്‍ഷന്‍ ഇല്ലാതെ സാധിക്കില്ല. ഇനിയും Railtel/Railwire ബ്രോഡ്ബാന്റ് കണക്‍ഷന്‍ ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍ക്ക് ലഭിക്കുന്നതിനുള്ള നടപടിയുണ്ടാകണം. തീരുമാനമെടുത്ത പലതും നടപ്പിലാകാതെ സര്‍ക്കാര്‍ സ്കുളുകള്‍ വര്‍ഷങ്ങള്‍ പിന്നില്‍ നില്‍ക്കുന്നതു വിശ്വാസ്യത മാത്രമല്ല ആത്മവിശ്വാസവും ഇല്ലാതെയാക്കും. എല്ലാ സര്‍ക്കാര്‍ ഹൈസ്കൂളിലും ഒരു സ്മാര്‍ട്ട് റും, ശുചിമുറി, ക്ലാസ്റൂം, ആവശ്യത്തിനു അടിസ്ഥാന സൌകര്യങ്ങള്‍ ഇതെല്ലാം ഇപ്പോഴും പ്രഖ്യാപനങ്ങള്‍ മാത്രമാണ്. ഭൌതിക സൌകര്യങ്ങള്‍ ഒരുക്കേണ്ട പിടിഎക്ക് ഇതെല്ലാം ജില്ലാ പഞ്ചായത്ത്, എംഎല്‍എ, എംപി എന്നിവരുടെ ഫണ്ട് വാങ്ങി ചെയ്തു കൂടേ എന്നു വാദിക്കുന്നവരുമുണ്ട്. എന്നാല്‍ പൊതു വിദ്യാലയങ്ങള്‍ ശക്തിപ്പെടുത്താന്‍ ഫണ്ടുകള്‍ എയ്ഡഡ് സ്കൂളിലേക്കും വീഹിതം വെക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ സ്കുളുകള്‍ ്പിന്നിലാവുന്നതായിരിക്കാം. . 'ഹൈടക്. സ്വപ്നങ്ങളില്‍ മാത്രമാവുകയും ചെയ്യുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment