Jul 28, 2016
സ്നേഹപൂര്‍വ്വം ക്ലാസദ്ധ്യാപകര്‍ക്കുള്ള അറിയിപ്പ്
അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികളുടെ പഠനം നിര്‍ബാധം തുടരുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് "സ്നേഹപൂര്‍വ്വം". നിബന്ധനകളറിയാനും അപേക്ഷ ലഭിക്കാനുമായി ക്ലാസദ്ധ്യാപകര്‍ ശ്രമിക്കേണ്ടതാണ്. ഫ്രഷ് അപേക്ഷകരും റിന്യുവല്‍ അപേക്ഷകരും പേപ്പര്‍അപ്ലിക്കേഷന്‍ നല്‍കേണ്ടതാണ്. ക്ലാസദ്ധ്യാപകര്‍ തങ്ങളുടെ ക്ലാസ്സിലെ ഇത്തരം കുട്ടികളെ ഇന്നു തന്നെ കണ്ടെത്തി അപേക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. മറ്റ് സ്കോളര്‍ ഷിപ്പുകള്‍ പോലെ തന്നെ അപേക്ഷ വാങ്ങി വെച്ച് ഓണ്‍ ലൈനായി ഡേറ്റ എന്റര്‍ ചെയ്യേണ്ടതാണ്. വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 20000ല്‍ താഴെയും,നഗരത്തില്‍ 23500ല്‍ താഴെയുമാവണം. അപേക്ഷാഫാറത്തില്‍ പഞ്ചായത്തുമെമ്പറുടെ സാക്ഷ്യപത്രം,വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം,ഡെത്ത് സര്‍ട്ടിഫിക്കറ്റ് , ബാങ്ക് പാസ്ബുക്ക് എന്നിവ ആവശ്യമാണ്.
Subscribe to:
Post Comments (Atom)
1 comment:
അമ്മയോ അച്ഛനോ അല്ലെങ്കില്‍ രണ്ടുപേരുമോ മരണപ്പെട്ടുപോയ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂര്‍വ ത്തിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ അപേക്ഷ ഓണ്‍ലൈനായി കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖേന ആഗസ്റ്റ് ഒന്നു മുതല്‍ സമര്‍പ്പിക്കാം. നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം. നേരിട്ടയക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്സൈറ്റ് www.socialsecuritymission.gov.in. ഹെല്പ്പ്ലൈന് - 8589062526
Post a Comment