Oct 28, 2012

മൌനമാചരിക്കും. ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കും.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിനം) ആയി ആചരിക്കും. ഒക്ടോബര്‍ 31 ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 10.15 മുതല്‍ 10.17 വരെ മൌനമാചരിക്കും. സര്‍ക്കാരോഫീസുകളിലെ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന് രണ്ട് മിനിട്ട് മൌനമാചരിക്കണം. മൌനാചരണത്തിനുശേഷം ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കണം.

ഒരു സര്‍ക്കാര്‍ ജീവനക്കാരനും മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുവാന്‍ പാടില്ല.

ഒരു സര്‍ക്കാര്‍ ജീവനക്കാരനും സര്‍ക്കാരിന്റെ നയങ്ങളെയോ, സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയോ പരസ്യമായി വിമര്‍ശിക്കുവാനോ ചര്‍ച്ച ചെയ്യുവാനോ, അത്തരം ചര്‍ച്ചകളിലും വിമര്‍ശനങ്ങളിലും ഏതെങ്കിലും രീതിയില്‍ പങ്കെടുക്കുവാനോ പാടുളളതല്ലെന്ന് നിലവില്‍ വ്യവസ്ഥയുണ്ട്. ഇതു സംബന്ധിച്ച് നിരവധി തവണ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല എന്നുളള വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് അതിനാല്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഗവണ്‍മെന്റിന്റെ നയപരമായ കാര്യങ്ങളെപ്പറ്റി സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുവാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ച് ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 

Oct 27, 2012

പെന്‍ഡ്രൈവ് കളഞ്ഞുപോയാല്‍ ...പേടിക്കേണ്ട

ആരും കാണാതെ ഒളിപ്പിച്ചുവയ്ക്കാവുന്ന പെന്‍ഡ്രൈവുകള്‍ ലഭ്യമായിത്തുടങ്ങിയതോടെ, പുത്തന്‍ വിപ്ലവം തന്നെയാണ് അരങ്ങേറിയതെന്ന് പറയാം. കാര്യമൊക്കെ ശരിതന്നെ, എന്നാല്‍ സുപ്രധാന വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് കളഞ്ഞുപോകുകയോ കേടായിപ്പോകുകയോ ചെയ്താല്‍ എന്തുചെയ്യും? പേടിക്കേണ്ട. ഇവിടെ ക്ലിക് ചെയ്താല്‍ മതി.

Oct 25, 2012

ഉപജില്ലാ കലോത്സവം മാറ്റി

29 മുതല്‍ നവംബര്‍ മൂന്ന്‌വരെ കരുളായി കെ.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കാനിരുന്ന നിലമ്പൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. എന്നാല്‍ പല സബ്ജില്ലകളിലും മാറ്റിവെക്കാന്‍ ദിവസം കാണാതെ കുഴങ്ങുകയാണ് സംഘാടകര്‍ . തയ്യാറെടുപ്പുകളുടെ അവസാനനിമിഷം മത്സരയിനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച അറിയിപ്പ് എത്തിയെങ്കിലും കൂട്ടിച്ചേര്‍ത്ത ഇനങ്ങള്‍ക്ക് കോഡ്നമ്പര്‍ നല്‍കാതിരുന്നതും ഏതു വിഭാഗത്തില്‍ എത്ര പേര്‍ക്ക് പങ്കെടുക്കാമെന്നറിയിക്കാതിരിക്കുന്നതും മൂല്യനിര്‍ണയോപാധികള്‍ തയാറാക്കാതിരിക്കുന്നതും കാലതാമസത്തിടയാക്കുന്നു. ഇനി ഈയിനങ്ങള്‍ സ്കൂളില്‍ നടത്തിയിട്ടു ഡാറ്റ എന്‍ട്രി നടത്തി സബ് ജില്ലയിലെത്തണം. 

Oct 22, 2012

12000 ക്ലാസ്സ് മുറികള്‍ സ്മാര്‍ട്ടാക്കുന്നു.

Basic IT Facilities for Schools in Government and Aided Sector

സംസ്ഥാനത്തെ എല്ലാ ഗവ. എയിഡഡ് എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളിലെയും ക്ലാസ്സ്മുറികള്‍ Smart Class Room ആക്കുന്നതിനുള്ള ബൃഹത്തായ ഒരു പദ്ധതി IT@School Project നടപ്പാക്കുന്നു. ഈ വര്‍ഷം തന്നെ ഒരു സ്കൂളില്‍ ഒരു Smart Class Room ഉറപ്പാക്കുന്നു. ഇപ്പോള്‍ എത്ര സ്കൂളുകളില്‍ ഒരു Smart Class Room എങ്കിലും ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍. IT@School, MP, MLA, PTA, LSG, SSA തുടങ്ങി പല ഏജന്‍സികളും സ്കൂളുകള്‍ക്ക്  Smart Classroom അനുവദിച്ചിട്ടുണ്ട്. ഇവയെപ്പറ്റിയുള്ള വിശദാംശങ്ങള്‍ Upload ചെയ്യുന്നതിനുള്ള സൈറ്റ് അഡ്രസ്സും വിശദമായ സര്‍ക്കുലറും ചുവടെ നല്‍കുന്നു. സര്‍ക്കാര്‍ / എയിഡഡ് മേഖലയിലുള്ള LP, UP, HS, HSS, VHSS  വിഭാഗങ്ങളില്‍പ്പെട്ട സ്കൂളുകള്‍ 29/10/2012 -നകം വിശദാംശങ്ങള്‍ Upload ചെയ്യേണ്ടതാണ്. വിവരങ്ങള്‍ Upload ചെയ്യുന്നതിനുള്ള സൈറ്റ് : http://210.212.24.52/basic_it_facilities  |  IT @ School Circular dated 18-10-12 

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം മലപ്പുറത്ത്‌

     സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ വേദി മാറ്റി. ജനവരി 14 മുതല്‍ 20 വരെ മലപ്പുറത്തായിരിക്കും ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന ഖ്യാതിയുള്ള സ്‌കൂള്‍ കലോത്സവം നടക്കുക. മലപ്പുറം എം.എസ്.പി. ഗ്രൗണ്ടായിരിക്കും പ്രധാനവേദി.

Oct 19, 2012

Bakrid Festival - Early disbursement of Pay and Allowances

Government have decided to release the pay and allowances of Muslim employees for the month of October 2012  from 19/10/2012 in relaxation to Article 75(a) of KFC Volume I in connection with Bakrid.For details view GO(P) No.593/2012/Fin Dated 18/10/ 2012.

 SPARK - Strict Instructions issued to HODs and DDOs 

 Government have issued strict instructions to all Heads of Department /DDOs to complete the data entry of employee details in SPARK by 31/12/2012.For details view Circular No.62/2012/Fin Dated 16/10/2012

Oct 17, 2012

IT പരീക്ഷയില്‍ Practical പാച്ച്

IT പരീക്ഷയില്‍ Practical ചോദ്യങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ കാണാത്ത അവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി ഒരു പാച്ച് (itexam-practical-patch.deb) ഒരു ഡിഇഒയുടെ സൈറ്റില്‍ കണ്ടു. ഈ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

അധികാരം വീണ വായിക്കുന്നു

കല്ലിങ്ങല്‍പ്പറമ്പ് എം.എസ്.എം.എച്ച്.എസ്.എസ്സില്‍ ഒരു വിദ്യാര്‍ഥിനിയുടെ ദാരുണമരണം സംഭവിച്ച് ഒരുമാസം തികഞ്ഞപ്പോഴേക്കും സമാനസ്വഭാവമുള്ള അപകടം സംഭവിച്ചതിനുകാരണം അധികൃരുടെ ഫലവത്തായ ഇടപെടലുകള്‍ ഇല്ലാത്തുകൊണ്ടാണ്. സ്‌കൂള്‍ കോമ്പൗണ്ടില്‍ ബസ്‌കയറി മരിച്ച റാഷിദയുടെ കുടുംബത്തിന് മതിയായ ധനസഹായം അനുവദിക്കണം. ഫിറ്റ്നെസ് ഇല്ലാത്ത  പഴകിയ വാഹനത്തില്‍ യുവഡ്രൈവവര്‍മാരെ ഉപയോഗിച്ച് അന്യ നാട്ടില്‍നിന്ന് കുട്ടികളെയെത്തിച്ച് കച്ചവടം നടത്തുന്ന സ്കൂള്‍ മാനേജ്മെന്റുകളെ നിലക്ക് നിര്‍ത്താന്‍ അധികാരികള്‍ തയ്യാറാകണം. 

Oct 16, 2012

ഇന്‍കള്‍കെയ്റ്റ് സ്കോളര്‍ഷിപ്പ് ഹാള്‍ടിക്കറ്റുകള്‍

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം എട്ടാം ക്ളാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഇന്‍കള്‍കെയ്റ്റ് സ്കോളര്‍ഷിപ്പ് പദ്ധതിയുടെ സ്ക്രീനിങ് ടെസ്റിനുള്ള ഹാള്‍ടിക്കറ്റുകള്‍ അയച്ചിട്ടുണ്ട്. 2012 നവംബര്‍ 11 ന് നടക്കുന്ന സ്കോളര്‍ഷിപ്പ് പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ നവംബര്‍ രണ്ടിന് മുമ്പ് ലഭിക്കാത്തവര്‍ 0471-2306024, 2306025 നമ്പരില്‍ ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകരുടെ ജില്ലാടിസ്ഥാനത്തിലുള്ള പേരുവിവരം, രജിസ്റര്‍ നമ്പര്‍ തുടങ്ങിയവ: 

Oct 15, 2012

താലിബാന്‍ മതഭീകരരുടെ വെടിയേറ്റ് ആശുപത്രിയില്‍ മരണത്തോട് മല്ലിടുന്ന മലാല യൂസഫ്സായ് എന്ന പാകിസ്ഥാനി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി BBCയില്‍ എഴുതിയ ലേഖനത്തിന്‍റെ മലയാള പരിഭാഷ.


പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രശ്നബാധിതപ്രദേശമായ സ്വാത് ജില്ലയിലെ മുഴുവന്‍ സ്കൂളുകളും അടച്ചുപൂട്ടാന്‍ സ്ത്രീ വിദ്യാഭ്യാസം നിരോധിച്ചു കൊണ്ടുള്ള നിയമത്തിന്‍റെ പേരില്‍ താലിബാന്‍ ഉത്തരവിട്ടു. കര്‍ക്കശമായി ''ശരി അത്ത്'' (Sharia law) നിയമം അടിച്ചേല്‍പ്പിക്കണം എന്നാവശ്യപ്പെടുന്ന തീവ്രവാദികള്‍ കഴിഞ്ഞ വര്‍ഷം നൂറ്റിയമ്പതോളം സ്കൂളുകള്‍ തകര്‍ത്തു. തിങ്കളാഴ്ച്ചത്തെ വാര്‍ത്തയനുസരിച്ച്, വിദ്യാഭ്യാസം സംരക്ഷിക്കും എന്ന് സര്‍ക്കാര്‍ പ്രതിജ്ഞ എടുത്ത ശേഷവും 5 സ്കൂളുകള്‍ കൂടി ബോംബ്‌ സ്ഫോടനത്തില്‍ തകര്‍ക്കപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസ നിരോധനം എങ്ങനെയാണ് തന്നെയും തന്‍റെ സഹപാഠികളെയും ബാധിച്ചതെന്ന് സ്വാത് ജില്ലയില്‍ നിന്നുള്ള ഈ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി എഴുതുന്നു --

Oct 12, 2012


ഈ പെണ്‍കുട്ടിയെ അറിയുമോ? മലാല യൂസഫ് സായ്. സ്കൂള്‍ ബസ്സില്‍ നിന്നും പിടിച്ചിറക്കി കൂട്ടുകാരുടെ മുന്പില്‍ വെച്ച്  തലക്ക് വെടിവെച്ചു, താലിബാന്‍ . ഇവളുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുക.

Oct 10, 2012

പത്താം ക്ലാസ്സ് ഐ.ടി.അധ്യാപകര്‍ക്ക് റിഫ്രഷര്‍ പരിശീലനം

പത്താം ക്ലാസ്സ് ഐ.ടി.അധ്യാപകരുടെ ആവശ്യപ്രകാരം താത്പര്യമുള്ളവര്‍ക്കായി ഒരു റിഫ്രഷര്‍ പരിശീലനം 13-10-12 ന്  10 മണി മുതല്‍  മഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നടക്കുന്നതാണ്. ഈ പരിശീലനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന പത്താം ക്ലാസ്സ് ഐ.ടി.അധ്യാപകര്‍ നിര്‍ബന്ധമായും ചെയ്തുവരേണ്ടതായ പ്രവര്‍ത്തനങ്ങളുള്‍പ്പെട്ട ഒരു മോഡ്യൂള്‍ ഇതോടൊപ്പമുണ്ട്. പത്താം ക്ലാസ്സ് ഐ.ടി.അധ്യാപകര്‍ എല്ലാവരും ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരിക്കേണ്ടതാണ്. ഹെഡ്മാസ്റ്ററുടെ അനുമതിയോടെ പത്താം ക്ലാസ്സ് ഐ.ടി.അധ്യാപകര്‍ക്ക് എസ്.ഐ.ടി.സി മോഡ്യൂള്‍ പരിചയപ്പെടുത്തിയശേഷം ഇതില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരുടെ ലിസ്റ്റ് ഉടനെതന്നെ മാസ്റ്റര്‍ ട്രൈനര്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവരില്ലെങ്കില്‍ ആ വിവരവും അറിയിക്കേണ്ടതാണ്.
ഹബീബുറഹ്‌മാന്‍ .പി.
മാസ്റ്റര്‍ ട്രൈനര്‍ കോര്‍ഡിനേറ്റര്‍
മലപ്പുറം

ഒമ്പതാം ക്ലാസ്സിലെ മലയാളം പുസ്തകത്തിലെ 'സൂര്യകാന്തി' എന്ന പാഠഭാഗത്തിന്റെ ദൃശ്യാവിഷ്കാരം


Oct 6, 2012

ICT Terminal Exam

ഐ. ടി. ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആകെ സ്കോര്‍ 50, 28 സ്കോറിനു പ്രാക്ടിക്കല്‍ , 10സ്കോറിനു സി.ഇ., തിയറിക്ക് 10 സ്കോര്‍ . ഒന്നര മണിക്കൂര്‍ പരീക്ഷ.
പരീക്ഷയുടെ സര്‍ക്കുലര്‍ ലഭിക്കുവാന്‍ ഞെക്കുക.മാതൃകാ ചോദ്യകിറ്റ്  VIII- Malayalam | English IX- Malayalam | English  X - Malayalam | English 

യു.പി.സ്കൂളുകള്‍ ഹൈസ്കൂളുകളാക്കി

മലപ്പുറം ജില്ലയിലെ 6 യു.പി.സ്കൂളുകള്‍ ഹൈസ്കൂളുകളാക്കി ഉയര്‍ത്താന്‍  അനുമതി നല്‍കി ഉത്തരവായി. . സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആര്‍.എം.എസ്.എ. സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ സ്വീകരിക്കും. ഇനിപ്പറയുന്ന സ്കൂളുകളാണ് ഹൈസ്കൂളുകളായി അപ്ഗ്രേഡ് ചെയ്തത്.

  • മലപ്പുറം: ഇടപ്പറ്റ: ജി.യു.പി.എസ്.ഇടപ്പറ്റ, 
  • എടവണ്ണ: ജി.എം.യു.പി.എസ്.തുവക്കാട്, 
  • പെരിന്തല്‍മണ്ണ: ജി.യു.പി.എസ്.കാപ്പ്, 
  • നിലമ്പൂര്‍: ജി.യു.പി.എസ്.മുണ്ടേരി, 
  • വണ്ടൂര്‍: ജി.യു.പി.എസ്.കാപ്പില്‍ക്കാരാട്, 
  • ഉറങ്ങാട്ടിരി: ജി.യു.പി.എസ്.വെറ്റിലപ്പാറ.

സമ്പൂര്‍ണ്ണയില്‍ തിരുത്തലുകള്‍ ഒക്ടോബര്‍ 30 നകം

2012-13 അധ്യയന യര്‍ഷം പത്താം ക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ജനനതീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അനുബന്ധ രേഖകളുടെ അടിസ്ഥാനത്തില്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് ഇപ്പോള്‍ തിരുത്തല്‍ വരുത്താം. ഹെഡ്മാസ്റര്‍മാര്‍ സമ്പൂര്‍ണ്ണയില്‍ അവരവരുടെ സ്കൂളുകളിലെ പത്താംതരത്തിലെ വിദ്യാര്‍ത്ഥികളുടെ ബയോഡേറ്റ രേഖപ്പെടുത്തിയിട്ടുള്ളത് പരിശോധിക്കേണ്ടതും അവശ്യംവേണ്ട തിരുത്തലുകള്‍ ഒക്ടോബര്‍ 30 നകം പൂര്‍ത്തിയാക്കേണ്ടതുമാണ്. 

Oct 4, 2012

K-TET ഇരുപതിനായിരം രൂപ വീതം ക്യാഷ് അവാര്‍ഡ്

ആദ്യ ടെറ്റില്‍ 80%ത്തിലധികം മാര്‍ക്ക് നേടിയവര്‍ക്ക് ഇരുപതിനായിരം രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസ് അധ്യക്ഷനായ പരീക്ഷാ ബോര്‍ഡ് തീരുമാനിച്ചു.സംസ്ഥാനത്ത് ആദ്യമായി നടത്തിയ അധ്യാപക യോഗ്യതാ പരീക്ഷയില്‍ 8000 പേര്‍ വിജയിച്ചതായി പരീക്ഷാ കമ്മീഷണറും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ എ.ഷാജഹാന്‍ അറിയിച്ചു. എല്‍.പി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 41610 പേരില്‍ 3946 പേരും (9.48 ശതമാനം) യു.പി. വിഭാഗത്തില്‍ പരീക്ഷ എഴുതിയ 58375 പേരില്‍ 2447 പേരും (4.19 ശതമാനം) ഹൈസ്കൂള്‍ വിഭാഗത്തില്‍ 50662 പേരില്‍ 1607 പേരും (3.17 ശതമാനം) വിജയിച്ചു. കാറ്റഗറി ഒന്നില്‍ 43561, ര”ില്‍ 62840, മൂന്നില്‍ 55460 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്തത്. അധ്യാപകയോഗ്യതാ പരീക്ഷാ (ടെറ്റ്) ഫലംഇവിടെ ക്ലിക്കുക

Oct 2, 2012


കാരക്കുന്ന് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍
2012 ഒക്ടോബര്‍ 3,4 
കേരള സ്കൂള്‍ കലോത്സവം
2012 ഒക്ടോബര്‍ 8.9 
കേരള സ്കൂള്‍ കായിക-മേള 
2012 ഒക്ടോബര്‍ 6 
കേരള സ്കൂള്‍ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയ-ഐ.ടി മേള
2012 ഒക്ടോബര്‍ 5  
അദ്ധ്യാപക-രക്ഷാകര്‍തൃ സമിതി  വാര്‍ഷിക പൊതുയോഗം.

നമ്മള്‍ തുടങ്ങിയേടത്തു തന്നെ?

കര്‍ണ്ണാടക ഐ. ടി. മേഖലയില്‍ ശാസ്ത്രീയ മുന്നേറ്റം നടത്തുന്നു. എങ്ങനെ തുടങ്ങാം എന്നറിയാന്‍ അവര്‍ അന്വേഷിച്ചത് കേരള ഐ. ടി@സ്കൂളിനേയും ഡല്‍ഹി യൂണിവേഴ്സിറ്റി (eledu.net)യേയും. പാഠങ്ങള്‍ പഠിച്ചു അവര്‍ മുന്നേറുന്നു. നമ്മള്‍ പാദവാര്‍ഷിക പരീക്ഷ നടത്താന്‍ പോലും  കഴിയാതെ കിതക്കുന്നു.

Oct 1, 2012

NO SMOKING


School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom