Jul 31, 2011

മുഹമ്മദ് റഫി, ഹിന്ദി ചലച്ചിത്രപിന്നണിഗായകരിലെ മുടിചൂടാമന്നന്‍

അനശ്വര ഗായകന്‍ മുഹമ്മദ്‌ റാഫിയുടെ വിയോഗത്തിന് ഇന്ന് മുപ്പോതോന്നാണ്ടുകള്‍ പൂര്‍ത്തിയാകുന്നു , റാഫി സാറിന്റെ മരണമില്ലാത്ത ഗാനങ്ങള്‍ ഇപ്പോഴും നമ്മെ മോഹിപ്പിക്കുന്നു ........ അതെ ജന്മങ്ങള്‍ കഴിഞലും ആ അനുഗ്രഹീത ശബ്ദം പുതിയ തലമുറയെ മോഹിപ്പിക്കുവാന്‍ ആയി ഇവിടെ കാത്തിരിക്കുകയാണ്.............​....ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനാണ്‌ മുഹമ്മദ് റഫി(ഹിന്ദി: मोहम्मद रफ़ी, ഉർദു: محمد رفیع,). ഉർദുഹിന്ദിമറാഠിതെലുങ്ക് തുടങ്ങിയ അനേകം ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഹിന്ദി സിനിമയിൽ പാടിയ ഗാനങ്ങളിലൂടെയാണ്‌ ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അതിപ്രശസ്തമാണ്‌ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ. മുകേഷ്കിഷോർ കുമാർ എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ ഹിന്ദി ചലച്ചിത്രപിന്നണിഗായകരിലെ മുടിചൂടാമന്നരിൽ ഒരാളായിരുന്നു.Mohammed Rafi - Likhe Jo Khat Tujhe - youtube.com
4 min - Kanyadaan (2004)


Mohammed Rafi - Jan Pahechan Ho - youtube.com
6 min - Doob Doob O' Rama: Filmsongs of Bollywood (1999)


Mohammed Rafi - Chaudhvin Ka Chand - youtube.com
4 min - Mohammed Rafi Digital Collection, Vol. 1 (2004)

Jab Pyar Kisi Se Hota Hai - Jab Pyar Kisise Hota Hai - 1961 - saregama
Khayalon Mein - Gumnaam - 1965 - saregama
Aane Se Uske Aaye Bahar - Jeene Ki Raah - 1969 - saavn
Abhi Na Jao Chhod Kar - Hum Dono - 1961 - saregama

Jul 25, 2011

സഹജ്' റിട്ടേണ്‍ എങ്ങനെ പൂരിപ്പിക്കാം മാതൃഭൂമി വായിക്കാം

സാധാരണക്കാരായ നികുതിദായകരില്‍ ഭൂരിപക്ഷം പേര്‍ക്കും സമര്‍പ്പിക്കാവുന്ന ആദായനികുതി റിട്ടേണ്‍ ഫോമാണ് 'സഹജ്'. മുമ്പുണ്ടായിരുന്ന ഐ.ടി.ആര്‍-1 ന്റെ പുതുക്കിയ പതിപ്പാണിത്. ഭംഗിയായി രൂപകല്പന ചെയ്തിട്ടുള്ള ഈ ഫോം ആദായനികുതി ഓഫീസുകളില്‍ ഇപ്പോള്‍ ലഭ്യമാണ്. നിശ്ചിത കളറുകള്‍, പേപ്പറിന്റെ വലിപ്പം, കനം എന്നിവ സംബന്ധിച്ച് നിരവധി നിബന്ധനകള്‍ ഉള്ളതിനാല്‍ നികുതി ഓഫീസില്‍നിന്നുതന്നെ ഇവ കരസ്ഥമാക്കി പൂരിപ്പിച്ച് നല്‍കുന്നതാണ് അഭികാമ്യം. അതിലുമെളുപ്പം ഈ റിട്ടേണ്‍ ഇ-ഫയല്‍ ചെയ്യുന്നതാണ്.

Jul 20, 2011


കാരക്കുന്ന് ഗവ. സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല

കാരക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്ക് കാരണം അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെ പിടിപ്പുകേടാണെന്ന് ആരോപണം. മറ്റ് ഗവണ്‍മെന്റ് സ്‌കൂളുകള്‍ സര്‍ക്കാറില്‍നിന്ന് അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം സമ്മര്‍ദം ചെലുത്തി വാങ്ങുമ്പോള്‍ അത്തരത്തില്‍ ഒരു ശ്രമവും ഇവിടെ ഉണ്ടാകുന്നില്ലെന്നാണ് പരാതി.

ഒട്ടേറെ അസൗകര്യങ്ങളുടെ നടുവിലൂടെയാണ് സ്‌കൂളിന്റെ ഒരോദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 1500 ലേറെ വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ദീര്‍ഘവീക്ഷണമില്ലാതെ നിര്‍മിച്ച കെട്ടിടങ്ങളാണ് സ്‌കൂളുകളിലുള്ളത്. ഹൈക്കോടതി നിരോധിച്ച ആസ്ബറ്റോസ് മേല്‍ക്കൂരകളാണ് പല കെട്ടിടങ്ങള്‍ക്കും. ചിലതിന്റെ ഇടമതിലുകള്‍ പോലും ഇളകി വീഴാവുന്ന അവസ്ഥയിലാണ്. മഴക്കാലത്ത് ആസ്ബറ്റോസ് മേല്‍ക്കൂരകള്‍ക്കിടയിലൂടെ ചോര്‍ച്ചയുണ്ടാകും. മഴ നനഞ്ഞ് പലപ്പോഴും അധ്യയനം തടസ്സപ്പെടും. വേനലായാല്‍ കനത്ത ചൂടും. അധ്യാപകരും വിദ്യാര്‍ഥികളും വെന്തുരുകിയാണ് ക്ലാസിലിരിക്കേണ്ടി വരുന്നത്.

2000
ത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം വന്നെങ്കിലും ഇനിയും ഈ വിഭാഗത്തിന് പ്രത്യേക കെട്ടിട മുണ്ടാക്കാനായിട്ടില്ല. ഹൈസ്‌കൂള്‍ വിഭാഗത്തിലെ ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറിക്ക് നീക്കിവെക്കുകയാണ് പതിവ്. 27 ഡിവിഷനുള്ള ഹൈസ്കൂള്‍ ക്ലബ് ചെയ്ത് 24 ആയി പ്രവര്‍ത്തിക്കുകയാണ് . 67    വിദ്യാര്‍ഥികള്‍ക്ക്  ലാബ് സൗകര്യമോ സ്മാര്‍ട്ട് ക്ലാസ് റൂമോ ഇല്ല. അധ്യാപകര്‍ക്കുള്ള മുറിയിലും അത്യാവശ്യത്തിന് ഫര്‍ണിച്ചറുകളില്ല. 1500 ലേറെയുള്ള വിദ്യാര്‍ഥികള്‍ക്ക് നാലോ അഞ്ചോ ജലവിതരണ പൈപ്പുകള്‍ മാത്രമാണുള്ളത്.

സ്‌കൂളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ നാട്ടുകാരില്‍നിന്ന് പിരിവെടുക്കാമെന്ന നിലപാടാണ് പി.ടി.എ.ക്ക്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ധനസഹായം ലഭിക്കാന്‍ ഒട്ടേറെ അവസരങ്ങളുള്ളപ്പോഴാണ് ഈയവസ്ഥ. 2008ല്‍ നബാര്‍ഡില്‍ നിന്ന് അനുവദിച്ച 38 ലക്ഷം രൂപ ലഭിക്കാതിരിക്കുകയും ചെയ്തു.

വിദ്യാഭ്യാസ മന്ത്രിയിലും മറ്റും സമ്മര്‍ദം ചെലുത്തി സ്‌കൂളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ധനസഹായം ലഭ്യമാക്കാന്‍ പി.ടി.എ കമ്മിറ്റി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്

One day Verification: After effect


തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം 1,96,000 കുട്ടികള്‍ കുറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്‌കൂളുകളിലെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോഴാണ് ഇത്രയും കുട്ടികള്‍ കൊഴിഞ്ഞുപോയതായി കണ്ടെത്തിയിരിക്കുന്നത്. ഇതുമൂലം രണ്ടായിരത്തോളം അധ്യാപക തസ്തികകളുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഏറ്റവും കുറഞ്ഞത് ആറുനൂറോളം പേരെങ്കിലും പിരിഞ്ഞുപോകേണ്ടിവരുമെന്ന ആശങ്കയും ഉയര്‍ന്നിട്ടിട്ടുണ്ട്. നേരത്തെ ആറാം പ്രവര്‍ത്തി ദിനത്തില്‍ നടന്ന കണക്കെടുപ്പില്‍ 1,22,000 കുട്ടികളുടെ കുറവ് കണ്ടെത്തിയിരുന്നു.

Jul 19, 2011


Pay Revision 2009-Part-time Contingent Employees-Fixation of pay-Clarifications
Government have issued clarifications on the fixation of pay of part- time contingent employees.For details download Circular No.42 /2011/(3)/Fin Dated 15/07/2011. 
Special Development Fund for MLAs 2011-12; First Instalment released
Government have released the first instalment of allotment for 2011-12 under SDF for MLAs.The District Collectors  will transfer credit the allotted amount to the special TSB Accounts opened for the purpose under intimation to Government. For details download GO(Rt)No.5528/2011/Fin Dated 12/07/2011.

Jul 15, 2011

 
തൊഴിലുഴപ്പ് പദ്ധതിക്കായി ഒരു യന്ത്രം പരിചയപ്പെടുത്തുന്നു.

Jul 13, 2011

ഓണപ്പരീക്ഷ വന്നെങ്കില്‍.....................


  • ഓണപ്പരീക്ഷ വീണ്ടും വരണമെന്ന് കേരളം പൊതുവില്‍ ആഗ്രഹിക്കുന്നുണ്ടോ?
  • പരീക്ഷകളാണ് കുട്ടികളുടെ പഠനം നിലനിര്‍ത്തുന്നതും ഗുണനിലവാരം  അളക്കുന്നതും എന്ന് കരുതാനാകുമോ?
  • നിരന്തരവിലയിരുത്തലിന്റെ ശാസ്ത്രീയത സ്വയം ബോധ്യപ്പെടുവാനും സമൂഹത്തെ ബോധ്യപ്പെടുത്തുവാനും അധ്യാപകര്‍ക്ക് കഴിയാതെ പോയോ?
  • (അങ്ങനെയെങ്കില്‍ ഇത്രയും കാലം നടന്ന അധ്യാപക ശാക്തീകരണങ്ങള്‍‍കൊണ്ട് എന്തു ഫലമാണുണ്ടായത്?)
  • വേണ്ടത്ര അരങ്ങൊരുക്കം നടത്താതെയാണോ കഴിഞ്ഞ സര്‍ക്കാര്‍ പരീക്ഷ പിന്‍വലിക്കുന്ന നടപടി സ്വീകരിച്ചത്?
  • ഇപ്പോള്‍ പരീക്ഷ പുന:സ്ഥാപിക്കുന്ന സാഹചര്യം ഉണ്ടായാല്‍, പാഠ്യപദ്ധതിക്കും സമീപനത്തിനും അനുഗുണമായി, പരീക്ഷയില്‍നിന്ന് നമ്മുടെ കുട്ടികളെ എന്നെങ്കിലും മോചിപ്പിക്കാന്‍ കഴിയുമോ?

വീണ്ടും റാങ്കിന്റെ തിളക്കം: ജാഫര്‍ സിദ്ധിഖ് മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി


കഷ്ടപ്പാടുകളോട് പടവെട്ടി, റാങ്കിന്റെ തിളക്കത്തോടെ ആള്‍ ഇന്ത്യാ എന്‍ട്രന്‍സ് പരീക്ഷ വിജയിച്ച യുവാവ് നാടിന്റെ അഭിമാനമായി. പ്രാരബ്ധം നിറഞ്ഞ ജീവിതസാഹചര്യങ്ങളെ വെല്ലുവിളിച്ചും വിദ്യാഭ്യാസ വായ്പ എടുത്തുപഠിച്ചുമാണ് ജാഫര്‍ ഈ മിന്നുന്ന വിജയം കരസ്ഥമാക്കിയത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ അനുഭവിക്കുന്ന കഷ്ടപ്പാടിനും ദുരിതത്തിനും ഉള്ള മധുരമായ പ്രതിഫലം കൂടിയാണ് ജാഫറിന്റെ ഈ പൊന്‍തിളക്കമുള്ള വിജയം. എടപ്പറ്റ ഏപ്പിക്കാട് പള്ളിപ്പടിയിലെ പിലാക്കുന്നന്‍ വാപ്പു-ഖദീജ ദമ്പതികളുടെ മകന്‍ ജാഫര്‍ സിദ്ധിഖ് ആണ് അഖിലേന്ത്യാതലത്തില്‍ നടന്ന ജി.എ.ടി.ഇ. എന്‍ട്രന്‍സ് പ്രവേശന പരീക്ഷയില്‍ എയറോസ്‌പേസ് വിഭാഗത്തില്‍ എട്ടാംറാങ്ക് കരസ്ഥമാക്കിയത്. മികച്ച വിജയത്തോടെ മദ്രാസ് ഐ.ഐ.ടി. കോളേജില്‍ തുടര്‍പഠനത്തിന് പോകാനൊരുങ്ങുകയാണ് ജാഫര്‍ സിദ്ധിഖ്. മുന്നോട്ടുള്ള

Jul 12, 2011

വിദ്യാലയങ്ങളിലെ ഏകദിന പരിശോധന ഇന്ന് പകര്‍ച്ചപ്പനിക്കിടയിലെ ഏകദിന പരിശോധന: അധ്യാപകര്‍ ആശങ്കയില്‍

മാതൃഭൂമി വാര്‍ത്ത വായിക്കുക. കാളികാവ്: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏകദിന പരിശോധന ചൊവ്വാഴ്ച നടക്കും. പകര്‍ച്ചപ്പനിയും മഴക്കാല രോഗങ്ങളും പടര്‍ന്നുപിടിച്ച സമയത്ത് പരിശോധന നടക്കുന്നത് അധ്യാപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന പരിശോധനയുടെ കണക്കനുസരിച്ചാണ് അധ്യാപക തസ്തികകള്‍ നിര്‍ണയിക്കുക.

ആറാം പ്രവൃത്തിദിവസം അടിസ്ഥാനമാക്കി പ്രധാനധ്യാപകര്‍ നല്‍കിയ കണക്കനുസരിച്ചുള്ള വിദ്യാര്‍ഥികള്‍ ഹാജരായിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക.

പകര്‍ച്ചാ രോഗങ്ങള്‍ പടര്‍ന്നുപിടിച്ചതിനാല്‍ ക്ലാസുകളില്‍ ഹാജര്‍നിലയില്‍ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്. പരിശോധന നടക്കുന്ന ദിവസം പരമാവധി കുട്ടികളെ ക്ലാസുകളിലെത്തിക്കുന്നതിന് അധ്യാപകര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ കുറവിനെത്തുടര്‍ന്ന് ഡിവിഷന്‍ നഷ്ടപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ മാത്രമല്ല, സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരും നെട്ടോട്ടത്തിലാണ്. മിക്ക വിദ്യാലയങ്ങളിലേയും അധ്യാപകര്‍ അവധിയിലായ കുട്ടികളുടെ വീടുകള്‍ തിങ്കളാഴ്ച മുതല്‍ കയറിത്തുടങ്ങിയിട്ടുണ്ട്.

ONE DAY

ONE DAY VERIFICATION SCHOOL VISIT REPORT click here

Jul 10, 2011

Onam Xmas Terminal exams r coming.


വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. ഓണം, ക്രിസ്മസ് ടേം പരീക്ഷകള്‍ പുനഃസ്ഥാപിക്കും. ടേം പരീക്ഷകളുടെ എണ്ണം കുറച്ചത് വിദ്യാര്‍ഥികളുടെ നിലവാരത്തെ ബാധിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അവ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  മലയാളം ഒന്നാംഭാഷയാക്കിയതിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കാന്‍ പ്രത്യേക പീരിയഡുകള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു. ഇതിനുള്ള ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും. മലയാളം ഒന്നാംഭാഷയാക്കുന്നതിന്റെ ഭാഗമായി രാവിലെ സ്‌കൂള്‍ തുടങ്ങുന്നതിനുമുമ്പോ ഉച്ചയേ്ക്കാ സ്‌കൂള്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിച്ചോ കൂടുതല്‍ പീരിയഡുകള്‍ കണ്ടെത്താനായിരുന്നു ആദ്യ തീരുമാനം.

बधाइयाँ लक्ष्मणन जी।

                 कण्णूर जिले के सरकारी हायर सेकंडरी स्कूलकुञ्ञिमंगलम के हिंदी अध्यापक लक्ष्मणन जी के मन में नदी और साबुन कविता के संबंध में जो संदेह उठा वह कवि ज्ञानेन्द्रपति के नाम एक पत्र लिखने का निदान बन गया। कवि तो जिज्ञासु अध्यापक के शंका समाधान में अतीव तत्पर थे। उन्होंने तुरंत जवाब भेजा। वह पत्र केरल के हाई स्कूल हिंदी अध्यापकों की सहायता के लिए हम गर्व के साथ प्रस्तुत कर रहे हैं। लक्ष्मणन जी का प्रयास बिलकुल सराहनीय है। बधाइयाँ लक्ष्मणन जी।


                  

Jul 7, 2011

NMMS 2010-11

അഖില എസ് മേനോന്‍
രേണുക കെ
റെനിയ എന്‍
ഷമീം കെ
സഹീറ തസ്നി ടി പി
റിന്‍സമോള്‍ ടി പി
തസ്നിമോള്‍ വി
ജിഷ്ണു ഇകെ

Jul 6, 2011

ഇന്‍കള്‍കെയ്റ്റ് സ്കോളര്‍ഷിപ്പിനുളള സ്ക്രീനിങ് ടെസ്റ്റ്

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍കള്‍കെയ്റ്റ് സ്കോളര്‍ഷിപ്പിനുളള സ്ക്രീനിങ് ടെസ്റിന് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 2011-2012 അധ്യയനവര്‍ഷം എട്ടാം ക്ളാസ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പേര്, ജനന തീയതി, ആണ്‍കുട്ടിയോ/പെണ്‍കുട്ടിയോ, രക്ഷകര്‍ത്താവിന്റെ പേര്, വിലാസം (പിന്‍കോഡ്, ഫോണ്‍ നമ്പര്‍ സഹിതം), ജില്ല, ഉള്‍പ്പെടുന്ന വിഭാഗം (എസ്.സി/എസ്.റ്റി, മറ്റുളളവര്‍), ഏഴാം ക്ളാസ്സില്‍ പഠിച്ച സ്കൂളിന്റെ വിലാസം, വിദ്യാഭ്യാസ ജില്ല, സ്കൂള്‍ ഗ്രാമീണ മേഖലയിലോണോ, എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന സ്കൂളിന്റെ വിലാസം തുടങ്ങിയ വിവരങ്ങള്‍ വെളളക്കടലാസ്സില്‍ രേഖപ്പെടുത്തി സ്കൂള്‍ അധികാരി സാക്ഷ്യപ്പെടുത്തിയതോ ആയ അപേക്ഷ ജൂലൈ 16 നകം ഡയറക്ടര്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം - 695033 വിലാസത്തില്‍ അയയ്ക്കണം. അപേക്ഷാഫോറം  ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. 

Vaikam Basheer Day

വിവിധ പരിപാടികളോടെ വിദ്യാലയങ്ങളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടന്നു.കാരക്കുന്ന് ഹൈസ്‌കൂളില്‍ ബഷീര്‍ കൃതികളുടെ പ്രദര്‍ശനം, ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം, ചാര്‍ട്ട് നിര്‍മാണം, പതിപ്പ് നിര്‍മാണം, സെമിനാര്‍ എന്നിവ നടന്നു.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom