Dec 17, 2015

പഞ്ചനടയെപ്പറ്റി വിശദീകരിക്കുക; പെട്ടു.. കുട്ടി മാത്രമല്ല,​ സാറും!

പഞ്ചനട'യിൽ അഞ്ചാം ക്ളാസുകാരന്റെ അറിവ് പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പിറങ്ങി. സിനിമാ പാട്ടിന്റെ ഓഡിയോ സി.ഡി സഹിതം. പഞ്ചനടയോ?... ചോദ്യം കണ്ട് കുട്ടികൾ ഞെട്ടുമെന്നുറപ്പ്. ഇതുവരെ കേട്ടിട്ടുപോലുമില്ല പാവങ്ങൾ. ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി 18നകം നൃത്ത പരീക്ഷയും നടത്തണമെന്നാണ് ഉത്തരവ്
സിലബസിൽ പുതുതായി ഉൾപ്പെടുത്തിയ കലാവിദ്യാഭ്യാസത്തിന്റെ ഭാഗമായ നൃത്തത്തിലാണ് പഞ്ചനടയുള്ളത് (ശാസ്ത്രീയ നൃത്തത്തിലെ അഞ്ച് ഭാവങ്ങൾ ഒരേസമയം അവതരിപ്പിക്കുന്നതാണ് പഞ്ചനട).​ അദ്ധ്യാപകരും അന്തംവിട്ടിരിക്കുകയാണ്. കാരണം,​ ഈ നട' അറിയാവുന്നവർ അദ്ധ്യാപകർക്കിടയിലുമില്ല! നൃത്താദ്ധ്യാപകരെ നിയമിക്കുകയോ ഈ വിഷയത്തിൽ ക്ളാസ് എടുക്കുകയോ ചെയ്യാതെയാണ് പരീക്ഷ നടത്തുന്നത് നൃത്ത പരീക്ഷയിലെ പഞ്ചനട പരീക്ഷണം ഇനിപ്പറയും വിധമാണ് : വ്യത്യസ്ത ചലച്ചിത്ര ഗാനങ്ങളുടെ ഓഡിയോയും ഗാനശകലങ്ങൾ എഴുതിയ സ്ളിപ്പും അദ്ധ്യാപകൻ കുട്ടിക്ക് നൽകണം. പാട്ടുകൾ ഇനിപ്പറയുന്നവയാണ് : തന്നന്നം താനന്നം താളത്തിലാടി..., കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി..., കായലരികത്ത് വലയെറിഞ്ഞപ്പോൾ..

Dec 14, 2015

Howard Gardner's Theory of Multiple Intelligences

       Harvard professor Howard Gardner has identified eight different types of intelligences that each individual has the capacity to possess. The idea of multiple intelligences is important because it allows for educators to identify differing strengths and weaknesses in students and also contradicts the idea that intelligence can be measured through IQ. In researching about genius, we found that Howard Gardner's theory of Multiple Intelligences provides a great alternative to the popular measurable IQ method.
Summaries of eight intelligences:

  1. Visual/Spatial - Involves visual perception of the environment, the ability to create and manipulate mental images, and the orientation of the body in space.
  2. Verbal/Linguistic - Involves reading, writing, speaking, and conversing in one's own or foreign languages.
  3. Logical/Mathematical - Involves number and computing skills, recognizing patterns and relationships, timeliness and order, and the ability to solve different kinds of problems through logic.
  4. Bodily/Kinesthetic - Involves physical coordination and dexterity, using fine and gross motor skills, and expressing oneself or learning through physical activities.
  5. Musical - Involves understanding and expressing oneself through music and rhythmic movements or dance, or composing, playing, or conducting music.
  6. Interpersonal - Involves understanding how to communicate with and understand other people and how to work collaboratively.
  7. Intrapersonal - Involves understanding one's inner world of emotions and thoughts, and growing in the ability to control them and work with them consciously.
  8. Naturalist - Involves understanding the natural world of plants and animals, noticing their characteristics, and categorizing them; it generally involves keen observation and the ability to classify other things as well.

Nov 7, 2015

ശാസ്ത്രോല്‍സവഷെഡ്യൂളില്‍ കാര്യമായ മാറ്റം

2015-16ലെ മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോല്‍സവത്തോടനുബന്ധിച്ച് നടത്തുന്ന ഐ.ടി.മേളയുടെ ഷെഡ്യൂളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ പത്രക്കുറിപ്പു നല്‍കിയതില്‍ നിന്നും വ്യത്യസ്ഥമായി 12.11.15 നും 13.11.15നും കൂടാതെ രജിസ്ട്രേഷന്‍ നടക്കുന്ന 09.11.15 നും കൂടിയാണ് മത്സരം നടത്തുന്നത്. 
സമയക്രമം
വെന്യു : ദേവദാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, താനൂര്‍
09.11.15 രാവിലെ 10മണി രജിസ്ട്രേഷന്‍
09.11.15     ഉച്ചയ്ക്ക് 12 മണി             വെബ് ഡിസൈനിംഗ്         ഹൈസ്കൂള്‍ വിഭാഗം
09.11.15     ഉച്ചയ്ക്ക് ശേഷം 02 മണി    വെബ് ഡിസൈനിംഗ്       ഹയര്‍സെക്കന്ററി വിഭാഗം 

Oct 21, 2015

Receipt for Return of Election Records & Materials after Poll

TIPS FOR POLLING OFFICER download pdf

ഇലക്ഷന്‍ ഡ്യൂട്ടിയില്‍നിന്ന് കോ ഓപ്പറേറ്റിവ് ബാങ്ക് ജീവനക്കാരെ ഒഴിവാക്കാന്‍ തുടങ്ങിയതോടെ  ഇലക്ഷന്‍ ഡ്യൂട്ടിയിലെ ആദ്യ ലിസ്റ്റില്‍ ഇടം നേടാന്‍ കഴിയാത്ത മിക്ക അധ്യാപകര്‍ക്കും ഇടം ലഭിച്ചു. പോസ്റ്റിംഗ് ഓര്‍ഡര്‍ കൈയില്‍ കിട്ടിയില്ലെങ്കിലും അത് ഉടന്‍ തന്നെ അവരെ തേടിയെത്തും. രണ്ടാം ലിസ്റിറില്‍ ഹയര്‍ ഗ്രേഡ് സ്കെയിലുള്ള അധ്യാപകര്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍ ആകാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. പോസ്റ്റിംഗ് ഓര്‍ഡര്‍ കൈപറ്റുന്നതിന് മുമ്പേ നിങ്ങളെ എവിടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്, ഇലക്ഷന്‍ ക്ലാസ് എവിടെ, എപ്പോള്‍ എന്നീ കാര്യങ്ങള്‍ ഇ ഡ്രോപ്പിലൂടെ അറിയാം ,ആശങ്ക അകറ്റാം. ആദ്യം ഇ -ഡ്രോപ്പ് സൈറ്റ് തുറന്ന്  ഏറ്റവും മുകളിലുള്ള Know Your Posting എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് (institution id- employee serial No.) കൊടുത്ത് അതിന് താഴെയുള്ള ഇമേജ് ടൈപ്പ ചെയ്ത് സബ്‌മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളെ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്നറിയാം.

FORM N–22

Receipt for Return of Election Records and Materials after Poll (To be prepared in duplicate)
Statement showing particulars of used CU and BUs and sealed covers and other articles handed over by the Presiding Officer of Polling Station No. .................. of .............................................. ........ ...................................Panchayat Constituency/Municipal Ward.
I. EVM
(i) Control Unit (s)                                                      No.
(ii) Ballot Unit (s)                                                       No.
(iii) Control Unit (unused if any)                                  No.
(iv) Ballot Unit (unused if any)                                     No.
II. Cover containing the Paper seal account                          No.
III. Cover containing the declaration of the Presiding Officer No.
IV. Cover containing the Presiding Officer’s Diary              No.
V. Cover containing Acquittance Roll of T.A. to Polling Personnel No.
VI. Packets:
(a) Packet No. I—“STATUTORY COVERS”

Oct 16, 2015

Oct 15, 2015

ഒമ്പത്, പത്ത് ക്ളാസുകളില്‍ മിനിമം മാര്‍ക്ക്

   ഒമ്പത്, പത്ത് ക്ളാസുകളില്‍ എഴുത്തു പരീക്ഷയ്ക്ക് കരിക്കുലം കമ്മിറ്റി പ്രത്യേക മിനിമം മാര്‍ക്ക് നിശ്ചയിച്ചു. തുടര്‍മൂല്യനിര്‍ണയം ശക്തിപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക ഉപസമിതിയെയും നിശ്ചയിച്ചു. ആശാവഹമായ വാര്‍ത്ത. പക്ഷേ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളിയെ അക്കാദമിക നിലവാരം ഉറപ്പു വരുത്താന്‍ സംവിധാനം വേണം. കുട്ടി പന്ത്രണ്ട് വയസ്സുവരെ

Oct 10, 2015

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ്: ജനപ്രതിനിധികളാകുന്ന അദ്ധ്യാപകര്‍ ശൂന്യവേതനാവധി എടുക്കണം - ബാലാവകാശ കമ്മിഷന്‍

        സംസ്ഥാനത്തെ എയ്ഡഡ് സ്‌ക്കൂള്‍ അദ്ധ്യാപകര്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കോ മറ്റോ മല്‍സരിച്ചു ജയിച്ചാല്‍ സ്‌ക്കൂളില്‍ നിന്ന് ശൂന്യവേതനാവധി എടുത്തുവേണം ജനപ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇക്കാര്യം കാണിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും ഉത്തരവു പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം

Sep 25, 2015

Uploading photos and correction of SAMPOORNA

         Uploading photos and correction of details X standard students from schools in SAMPOORNA online software should be completed before 28-09-2015. after this date students data is forwarded to Pareeksha Bhavan. All the school Heads are requested to verify the students data including name of candidate,date of Birth, Religion, Parents name, Address, Photos etc. (150px (width) and 200px (height) within 30kb) further details pls see the circular given below

Sep 16, 2015

FIRST TERMINAL EXAMINATION 2015 ANSWER KEYS

STANDARD X
HINDI : BY RAVI M KADANNAPALLI , KANNUR FOR KERALA HINDI BLOG
HINDI : BY NARAYAN  M NHSS PERDALA, BADIADKA, KASARAGOD
ENGLISH: BY PRASHANTH P G GHSS KOTTODI KASARAGOD
ENGLISH  : BY MUHAMMED JAVAD K.T H.S.A ENGLISH,  MARKAZ HSS KARANTHUR
SOCIAL:  BY COLIN JOSE E , Dr. AMMRHSS KATEELA AND BIJU M GHSS BANGRAMANJESHWAR, KASARAGOD
MATHS : BY BINOYI PHILIP GHSS KOTTODI, KASARAGOD
PHYSICS :BY SAJITHA K SSHS SHENI, KASARAGOD
PHYSICS ; BY SHAJI  A ;GOVT HSS PALLICKAL (Mathsblog)
PHYSICS(ENGLISH MEDIUM): BY RONALAD GODSON K BEMHSS PALAKKAD(Mathsblog)
CHEMISTRY  :BY SAJITHA SSHS SHENI, KASARAGOD

Aug 19, 2015

റേഷന്‍ കാര്‍ഡ് തെറ്റുകള്‍ ഓണ്‍ലൈനില്‍ തിരുത്താം

2015-ലെ റേഷന്‍ കാര്‍ഡ് പുതുക്കലിനോടനുബന്ധിച്ച് കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ഉറപ്പാക്കാനും തെറ്റുകള്‍ തിരുത്താനും അവസരം. സിവില്‍ സപ്ലൈസിന്റെ ഔദ്യോഗിക സൈറ്റായ WWW.civilsupplieskerala.gov.in ല്‍ ആണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആഗസ്ത് 18 മുതല്‍ 28 വരെയാണ് വിവരങ്ങള്‍ തിരുത്താനുള്ള കാലാവധി.

കാര്‍ഡുടമയ്ക്ക് ഒറ്റത്തവണ മാത്രമേ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കൂ. സംശയങ്ങള്‍ക്ക് 1967 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. സിവില്‍ സപ്ലൈസിന്റെ 9495998223, 9495998224, 9495998225 എന്നീ നമ്പറുകളിലും വിവരങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്.

Aug 17, 2015

NTSE, NMMS NOTIFICATION PUBLISHED

Starting Date of Online Registration
:
17/08/15
Last Date of Online Registration
:
25/09/15, 5 PM
Last Date of Receipt of Printed Application
:
04/10/15, 5 PM
Issue of Online Hall Ticket
:
15/10/15 onwards
Date of Examination
:
08/11/2015


Aug 10, 2015

Time table first Terminal Examination

                                              Click here LP,UP,HS time table

Aug 8, 2015

സ്കൂള്‍ ജനാധിപത്യ വേദി

   സ്കൂള്‍ ജനാധിപത്യ വേദി എന്നറിയപ്പെടുന്ന സ്കൂള്‍ പാര്‍ലിമെന്റ് ഇലക്‍ഷന്‍ ഈയാഴ്ച കേരളത്തിലെ എല്ലാ സ്കൂളുകളിലും നടക്കുകയാണ്. മിക്ക സ്കൂളുകളിലും സര്‍ക്കാര്‍ സര്‍ക്കുലറുകളും സ്കൂള്‍ പാര്‍ലിമെന്റ് ഇലക്‍ഷന്‍ സംബന്ധിച്ച ബഹുമാനപ്പെട്ട കോടതി നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നുണ്ട്. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന രീതി ഇപ്പോഴും തുടരുന്നുണ്ട് എന്നത് ഖേദകരമാണ്. ഇത്തരം സ്കൂളുകളുടെ നടപടികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. ISM ഇക്കാര്യവും കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
       സ്കൂള്‍ പാര്‍ലിമെന്റ്  ഇലക്‍ഷന്‍ സംബന്ധിച്ച ബഹുമാനപ്പെട്ട കോടതി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് click here. ഈവര്‍ഷത്തെ സ്കൂള്‍ പാര്‍ലിമെന്റ്  ഇലക്‍ഷന്‍ സര്‍ക്കുലര്‍ click Here

Aug 7, 2015

അധ്യാപക പാക്കേജ്

എയ്ഡഡ് സ്‌കൂളുകളില്‍ അധികമാകുന്ന അധ്യാപകരെ സംരക്ഷിക്കുമെങ്കിലും അവരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിക്കില്ല. അധ്യാപക പാക്കേജ് സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികമാകുന്ന അധ്യാപകരെ മാത്രമേ സര്‍ക്കാര്‍ സ്‌കൂളില്‍ നിയമിക്കൂ. എയ്ഡഡ് മേഖലയിലെ സംരക്ഷിത അധ്യാപകരെ സര്‍ക്കാര്‍ മേഖലയില്‍ നിയമിക്കണമെന്ന തര്‍ക്കത്തിലാണ്, മന്ത്രിസഭ അധ്യാപക പാക്കേജ് അംഗീകരിച്ചിട്ടും ഉത്തരവിറങ്ങാന്‍ വൈകിയത്.

SCERT SAMPLE QUESTION PAPERS CLASS VIII

Jul 27, 2015

ആദരാഞ്ജലികള്‍

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (84) അന്തരിച്ചു. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണ കാരണം. 

Jul 20, 2015

2014-15 വര്‍ഷത്തെ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളില്‍ ചിലരുടെ ആനുകൂല്യങ്ങള്‍ ബാങ്ക് വിശദാംശങ്ങള്‍ തെറ്റായതിനാല്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആയത് എഡിറ്റ് ചെയ്ത് ജൂലൈ 17നകം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിലെ പല വിദ്യാര്‍ഥികളുടെയും ബാങ്ക് വിശദാംശങ്ങള്‍ ഒറിജിനല്‍ രേഖകളുമായി ഒത്തു നോക്കിയതില്‍ തെറ്റുകള്‍ കാണുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഫോറത്തിന് വേണ്ടി DPI ഓഫീസിലെ ബന്ധപ്പെട്ട സെക്ഷനുമായി ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ തന്നെയാണെന്നും ജോയിന്റ് അക്കൗണ്ടിലെ ആദ്യ പേര് കുട്ടിയുടേതല്ലാത്തതോ IFSC കോഡില്‍ 0-ന് പകരം ഇംഗ്ലീഷ് അക്ഷരമാലയിലെ O വന്നതോ അക്കൗണ്ട് നമ്പരിലെ ആദ്യത്തെ അക്കങ്ങളായ പൂജ്യം(ഉണ്ടെങ്കില്‍ അവ) ഉള്‍പ്പെടാത്തതോ ആവാം കാരണമെന്ന മറുപടി ആണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0471 - 2328438..

Jul 13, 2015

SETICalc- An ICT A to self evaluate - Circles (Class X)

പത്താം തരം ഗണിത പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETICalc (Self Evaluation Tool in Calc) എന്ന ഐ.സി.ടി അപ്ലികേഷന്‍ ഇവിടെ പരിചയപ്പെടുത്തുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കു ഇത് ഉപകാരപ്രദമാകും എന്ന് പ്രത്യാശിക്കുന്നു. ഈ സോഫ്ട് വെയര്‍ അയച്ചു  തന്ന പ്രമോദ് മൂര്‍ത്തി സാറിന് മലപ്പുറം സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
   പത്താം തരം ഗണിത പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ SETICalc ഡൗണ്‍ലോഡ് ചെയ്യുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക.
  പുതുക്കിയ എട്ടാം ക്ലാസ് ജീവശാസ്ത്ര പാഠപുസ്തകത്തിലെ കോശജാലങ്ങള്‍  എന്ന പാഠഭാഗത്തിലെ  SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശുപാര്‍ശ.

           അടിസ്ഥാന ശമ്പളം 2000 രൂപ മുതല്‍ 12,000 രൂപ വരെ വര്‍ധിപ്പിച്ചു കൊണ്ടുള്ള ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. പെന്‍ഷന്‍ പ്രായം 56 വയസ്സില്‍ നിന്ന് 58 വയസ്സാക്കി വര്‍ധിപ്പിക്കണമെന്നും ശമ്പളപരിഷ്‌കരണം 10 വര്‍ഷം കൂടുമ്പോള്‍ മതിയെന്നുമാണ് പ്രധാന ശുപാര്‍ശ. 2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ സ്‌കെയില്‍ നടപ്പാക്കണമെന്നാണ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 28 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുമ്പോള്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ തസ്തിക നല്‍കണം.

Jul 3, 2015

ബോധേശ്വരൻ രചിച്ച കേരളഗാനം

   1938-ൽ ബോധേശ്വരൻ രചിച്ച കേരളഗാനം ഐക്യകേരള രൂപവത്കരണശേഷമുള്ള ആദ്യ നിയമസഭയിൽ ആലപിച്ചിരുന്നു. ആകാശവാണിയിലെ ആർട്ടിസ്റ്റുകളായിരുന്ന പറവൂർ സഹോദരിമാർ എന്നറിയപ്പെടുന്ന ശാരദാമണിയും രാധാമണിയുമാണ് ആദ്യ നിയമസഭാ സമ്മേളനത്തിൽ കേരളഗാനം ആലപിച്ചത്. സ്കൂള്‍ അസംബ്ലിയിലും സാസ്‌കാരിക പരിപാടികളിലും ഈ ഗാനം ആലപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ജയജയ കോമള കേരള ധരണി
ജയജയ മാമക പൂജിത ജനനി
ജയജയ പാവന ഭാരത ഹരിണി
ജയജയ ധർമ്മ സമന്വയരമണീ

ജയജയ ജയജയ ജയജയ ജനനി
ജനനി മാമക കേരള ധരണി

ചേരപുരാതനപാവന ചരിതേ

Jun 26, 2015

ജി.പി.എഫ് ക്രഡിറ്റ് കാര്‍ഡ്

2014-15 വര്‍ഷത്തെ ജി.പി.എഫ് ക്രഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. സെര്‍വര്‍ തിരക്കു കാരണം ഇത്രയും നാള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പ്രയാസം അനുഭവപ്പെട്ടിരുന്നു. രഞ്ജിത് കുമാര്‍ അയച്ചു തന്ന ലിങ്കിലൂടെ നിമിഷങ്ങള്‍ക്കകം ഡൌണ്‍ലോഡ് ചെയ്യാം. രഞ്ജിത് കുമാര്‍ സാറിന് നന്ദി. 
Click here
If you lost your PIN number, do't worry, your GPF Account number should be deducted from 999999 and the answer is your PIN. After using this PIN, you can change. But you should remember this PIN in your service period. If you lost the PIN, recover is very difficult. Even AG's office authorities can not identify your PIN. So, change password (PIN) very careful.

Jun 18, 2015

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതു മുതല്‍ 21 വരെ

         2015-16 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. 2015-16 ഹയര്‍ സെക്കന്‍ഡറി വൊക്കേഷണ ല്‍ ഹയര്‍ സെക്കന്‍ഡറി, പത്താംക്ളാസ് പരീക്ഷാ തീയതികളും തീരുമാനിച്ചു. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ 2016 മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച് 21ന് അവസാനിക്കും.

           ഓണപ്പരീക്ഷകള്‍ ഓഗസ്റ് മൂ ന്നാം വാരത്തിലും ക്രിസ്മസ് പരീ ക്ഷകള്‍ ഡിസംബര്‍ മൂന്നാം വാര ത്തിലും നടക്കും. കൂടാതെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ളാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ആദ്യ ആഴ്ചയാണ് നടത്തുക. ഫെബ്രുവരി രണ്ടാം വാരത്തിലാണ് എസ്എസ്എല്‍സി മോഡല്‍ പരീ ക്ഷ. സ്കൂളുകളിലും ഹയര്‍ സെക്കന്‍ഡറികളിലും 200 പ്രവൃത്തിദിനവും വിഎച്ച്എസ്ഇയില്‍ 223 പ്രവൃത്തിദിവസമാണ് വിദ്യാഭ്യാസ കലണ്ട റില്‍ പറഞ്ഞിട്ടുള്ളത്. 

Jun 11, 2015

മാസത്തിലെ ഒന്നും മൂന്നും വ്യാഴാഴ്ചകളില്‍ പരിശോധന

      സ്‌കൂളുകളില്‍ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശോധനക്കെത്തുന്ന രീതി മാറുന്നു. ഇനി ഇടവിട്ടിടവിട്ട് സ്‌കൂളുകളില്‍ പരിശോധന ഉണ്ടാകും. ഡി.ഇ.ഒ, എ.ഇ.ഒ, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ തുടങ്ങി പരിശോധനക്കധികാരമുള്ള ഉദ്യോഗസ്ഥര്‍ മാസത്തിലെ ഒന്നും മൂന്നും വ്യാഴാഴ്ചകളില്‍ പരിശോധനക്കായി സ്‌കൂളുകളിലെത്തും. ഡി.പി.ഐ. യുടെ അധ്യക്ഷതയില്‍ കൂടിയ ഗുണമേന്മാ പരിശോധനാ സമിതിയുടേതാണ് തീരുമാനം.
      ഇന്റേണല്‍ സപ്പോര്‍ട്ടിങ് മിഷന്‍ എന്ന പേരില്‍ രൂപവത്കരിച്ച സംവിധാനത്തിന്റെ ഭാഗമായാണ് സ്‌കൂളുകളിലെ പരിശോധന. അക്കാദമികവും ഭൗതീകവുമായ പരിശോധന ഇവര്‍ നടത്തും. സ്‌കൂളുകളിലെ പഠന നിലവാരത്തെക്കുറിച്ച് കാര്യമായ പരിശോധനയില്ലാത്തത് ഗുണനിലവാരത്തെ ബാധിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ സംവിധാനം തുടങ്ങിയത്. ശനിയാഴ്ചകളില്‍ അതത് ആഴ്ചകളില്‍ നടത്തിയ പരിശോധനയെക്കുറിച്ച് ഡി.ഇ.ഒ.യുടെ അധ്യക്ഷതയില്‍ അവലോകനവും നടക്കും.

May 27, 2015

സ്‌കൂള്‍ കുട്ടികളെ വരവേല്‍ക്കാന്‍ പാട്ടൊരുങ്ങി

          സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുകയാണ്. ഉത്സവം കാണാന്‍ വരുന്ന കൗതുകത്തോടെയും ആകാംക്ഷയോടെയുമാകണം ഓരോ കുട്ടികളും സ്‌കൂളുകളിലെത്തിക്കാന്‍. അപ്പോള്‍ ഉത്സവം കാണാനെത്തിയ കുട്ടികളെ വരവേല്‍ക്കാന്‍ പാട്ടും വേണം. വെറുതെ അര്‍ത്ഥമില്ലാത്ത പാട്ടുകളല്ല, അക്ഷര വൃക്ഷത്തണലില്‍ ഉത്സവമായ് ഒത്തൊരുമിക്കാനും കളികളിലൂടെ കണക്ക് കൂട്ടാനും സന്ദേശം നല്‍കുന്ന ഗാനം സര്‍വ്വ ശിക്ഷ അഭായാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങി കഴിഞ്ഞു.

May 21, 2015

സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ

         2015 ലെ രണ്ടാം വര്‍ഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ എട്ട് മുതല്‍ 12 വരെ നടത്തുന്നു. പ്രായോഗിക പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ നടത്തും. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി മെയ് 25 ആണ്. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും സ്‌കൂളുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലിലും ലഭ്യമാണ്. 2015 മാര്‍ച്ചിലെ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം/ പകര്‍പ്പ്/ സൂക്ഷ്മ പരിശോധന എന്നിവയ്ക്കുളള അപേക്ഷകള്‍ ജൂണ്‍ ആറിനകം പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍/ മാതൃസ്ഥാപനങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. 

May 19, 2015

അവധിക്കാല അധ്യാപക ശാക്തീകരണം

    ഹൈസ്ക്കൂള്‍ വിഭാഗം അധ്യാപകര്‍ക്കുള്ള അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ആദ്യബാച്ചിന്റെ പരിശീലനം ഇന്ന് പൂര്‍ത്തിയായി.മെയ് 12ന് ആരംഭിച്ച പഞ്ചദിന പരിശീലനമാണ് ഇന്ന് പൂര്‍ത്തിയായത്.ഹൈസ്ക്കൂളുകളില്‍ എട്ടാംക്ലാസിലെ മാറിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രധാനമായും പരിശീലനം നടന്നത്.പഠനനേട്ടം എന്നതിനെ മുന്‍നിര്‍ത്തികൊണ്ടുള്ള ഒരു സമീപനരീതിയാണ് ഈ വര്‍ഷം മുന്നോട്ട് വെയ്ക്കുന്നത്.
സാമൂഹ്യശാസ്ത്ര വിഷയത്തില്‍ പരിഷ്കരിച്ച സമീപനരീതി,മാറിയ പുസ്തകത്തിലെ ചരിത്ര,ഭൂമിശാസ്ത്ര,സാമ്പത്തിക,രാഷ്ട്രതന്ത്രഭാഗങ്ങള്‍ പരിചയപ്പെടുക,സമഗ്രാസൂത്രണം,മൂല്യനിര്‍ണ്ണയം,ഭിന്നസ്വഭാവമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള വിദ്യാഭ്യാസരീതി തുടങ്ങിയ മേഖലകളിലാണ് പരിശീലനം പ്രധാനമായും കേന്ദ്രീകരിച്ചത്.
പ്രക്രിയ,പോര്‍ട്ട്ഫോളിയോ,യൂണിറ്റ് എന്നിങ്ങനെ വിവിധമേഖലകള്‍ വിലയിരുത്തലിന് വിധേയമാക്കുന്നു.വൈജ്ഞാനിക മേഖലയിലെ വികാസം സംബന്ധിച്ച വിലയിരുത്തല്‍ (CCE)രണ്ട് മേഖലകളിലായാണ് നടക്കുന്നത്.
1.നിരന്തരമൂല്യ നിര്‍ണ്ണയം (CE).
2.ടേം മൂല്യനിര്‍ണ്ണയം (TE).
പോര്‍ട്ട് ഫോളിയോ സൂചകങ്ങള്‍

May 9, 2015

Plus One Admission

Online Submission of Applications For Plus One Admission
 in Merit Quota (Single Window System) commences on 12th May 2015.
Closing of Online Submission of Application : 25/5/2015
Publication of Trial Allotment: 03/06/2015
Publication of First Allotment : 10/6/2015
Commencement of Classes : 01/07/2015
Online Application Link

പ്ളസ് വണ്‍ ഏകജാലക പ്രവേശന നടപടികളുടെ പ്രധാന ദിവസങ്ങള്‍

മെറിറ്റ് ക്വോട്ട

May 8, 2015

High School Vacation Training 2015-16

The teacher training for the year 2015-16  will be held on May 12th to May 28th.
which will be 5 day training  as subject  wise    
First  Phase will be started on  May 12th to May 15 &18.
Second phase: May 19th to May 23rd
Third Phase:   May 25th to May 29th
Training centers for each subject in DEO Level listed below:

May 2, 2015

SSLC 2015 SAY NOTIFICATION SAY FORMS SAY CENTRE

Learning Management System for Schools by SCERT Kerala

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓരോ മാസത്തേയും പഠനത്തിനു സഹായകരമായ കണ്ടന്റ്സ്, റിസോഴ്സസ്, ഇവാല്യൂവേഷന്‍ ടൂള്‍സ്, എന്നിവ എത്തിക്കുകയും അതിനനുസരിച്ചുള്ള പഠന രീതിക്കു മാറ്റം വരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സജ്ജീകരിക്കുന്ന പോര്‍ട്ടല്‍ ആണു lms4schools

വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ ഓരോ മാസത്തേയും സിലബസിനനുയോജ്യമായ പഠന സഹായികള്‍, കൂടുതല്‍ വിവരങ്ങള്‍, മനസ്സിലാക്കിയ ഭാഗങ്ങള്‍ സ്വയം മൂല്യനിര്‍ണ്ണയം നടത്താനവസരം, അദ്ധ്യാപകര്‍ക്ക് അവരവരുടെ വിഷയ ങ്ങള്‍ക്കനുസരിച്ചു കൂടുതല്‍ വിവരങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്നതിനവസരം അതിലൂടെ കണ്ടന്റ്സ്/റിസോഴ്സസ് ഷെയറിങ്ങ് എന്നിവയാണ് പ്രധാനമായും ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം ഊന്നല്‍ നല്‍കുന്നതു.

ഓരോ വിദ്യാലയങ്ങളില്‍ നിന്നും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തയ്യാറാക്കിയ പഠന, പഠനേതര പ്രവര്‍ത്തനങ്ങള്‍ പരസ്പരം കൈമാറുവാനും ഇതിലൂടെ സാധിക്കും

Apr 23, 2015

എസ്.എസ്.എല്‍.സി.: പിശക് ആര്‍ക്ക്?

     എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏതാണ്ട് 2000 പേരുടെ മാര്‍ക്കിലാണ് പിശക് വന്നതെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ യഥാര്‍ത്ഥസംഖ്യ ഇതിലും കൂടുതലാണെന്ന് കരുതുന്നു. ഗ്രേസ് മാര്‍ക്ക് നല്‍കിയതിലും ചില വിഷയങ്ങളുടെ മാര്‍ക്ക് രേഖപ്പെടുത്താത്തതുമാണ് പ്രധാന തകരാര്‍. വിട്ടുപോയ മാര്‍ക്ക് ചേര്‍ക്കാന്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്ന് മാര്‍ക്ക് ശേഖരിച്ചുവരുന്നു. ഗ്രേസ് മാര്‍ക്ക് നല്‍കാത്തവര്‍ക്കും

Apr 20, 2015

എസ്.എസ്.എല്‍.സി. പരീക്ഷാഫലം

  എസ്.എസ്.എല്‍.സി. പരീക്ഷാഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.വൈകീട്ട് നാലിന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പത്രസമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക. 
മന്ത്രി പത്രസമ്മേളനത്തില്‍ ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ഫലം ബന്ധപ്പെട്ട സൈറ്റുകളിലറിയാം. എല്ലാ വിഷയത്തിന്റെയും ഗ്രേഡ് അടക്കമുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ അറിയുംവിധമാണ് ഫലം ലഭിക്കുക. 
ഫലം ലഭിക്കുന്ന സൈറ്റുകള്‍ : 
സര്‍ക്കാര്‍ കോള്‍സെന്ററുകള്‍ മുഖേനയും ഫലം അറിയാം. ബി.എസ്.എന്‍.എല്‍. (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്. എന്‍.എല്‍. (മൊബൈല്‍) 0471-155 300. മറ്റ് സേവനദാതാക്കള്‍ : 0471-2335523, 2115054, 2115098.
എസ്.എം.എസ്സിലൂടെ ഫലമറിയാന്‍ kerala10regitsration number എന്ന സന്ദേശം 52623 ലേക്ക് അയയ്ക്കുക. 
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom