Aug 27, 2012

പ്രൊബേഷന്‍ കാലത്ത് ശമ്പളമില്ലാ അവധിക്ക് അനുമതി

പ്രൊബേഷനിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ദീര്‍ഘകാല അവധിയെടുക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.(ഉത്തരവ് ( നമ്പര്‍. ജി.ഒ (പി) നമ്പര്‍. 471 /2012 / ഫിന്‍)) ഇനി സര്‍വീസ് ചട്ടങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള എല്ലാ ആവശ്യങ്ങള്‍ക്കും പ്രൊബേഷന്‍ കാലത്തും ശമ്പളമില്ലാ അവധിയെടുക്കാം. കഴിഞ്ഞ നാലുവര്‍ഷമായി ഉപരിപഠനത്തിന് മാത്രമേ പ്രൊബേഷന്‍ കാലാവധിയില്‍ ദീര്‍ഘകാല ശമ്പളമില്ലാ അവധി അനുവദിച്ചിരുന്നുള്ളൂ. തൊഴിലന്വേഷണത്തിനും വിദേശത്തുള്ള ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ കാണുന്നതിന് പ്രൊബേഷന്‍ കാലത്ത് അവധി നല്‍കാന്‍ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും 2008-ല്‍ അത് റദ്ദാക്കിയിരുന്നു.

Aug 26, 2012

നിറ പറയും നിലവിളക്കും തുമ്പപ്പൂക്കളും ഒരുപിടി നല്ല ഓര്‍മ്മകളും മനസ്സില്‍ നിറച്ചു ,ഒരു പാട് സ്നേഹവുമായി....വീണ്ടു പൊന്നോണം വന്നെത്തി..!!!!!

 ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമത്വത്തിന്റെയും ആഘോഷമായ ഓണത്തിനു എല്ലാ കൂട്ടുകാര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍


Aug 23, 2012

Phone-in -Program Based on 'K-TET'

This one hour phone-in -program based on 'K-TET' was organized by IT@School ViCTERS Educational Channel. Here you can view it as two parts and in this program Shri. Johns V john (Secretary, Pareekshabhavan) and Sri. Raveendran (Asst. Professor SCERT) interacts with candidates and explains necessity of conducting K-TET in Kerala and the guidelines for attending the exam properly. click here to get program one   program two 
കെ ടെറ്റ് പരീക്ഷയെഴുതുന്നതിന് മുമ്പേ കാര്യങ്ങള്‍ അറിയാന്‍ ഇവിടെ ഞെക്കുക.

Aug 17, 2012

ONAM-ADHOC BONUS, FA & ADVANCE

Government have sanctioned Ad hoc Bonus/Special Festival Allowance to the State Government Employees,Employees of Aided Educational Institutions, Full time Contingent Employees etc..

Onam Examination Question Bank for All subjects all Classes

(courtsy: Sri. Rajiv Joseph. , St.Thomas HSS, Erumeli and web portal: http://www.educationkerala.in 16-8-12)
Std.5     Std.6         Std.7         Std.8    Std.9        Std.10

Aug 14, 2012

ഓണപ്പരീക്ഷയുടെ ഹിന്ദി മോഡല്‍ ചോദ്യപേപ്പറുകള്‍ (പുതിയ പാറ്റേണ്‍). മാതൃകകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്കുക

പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നാംപാദ വാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിട്ടുളള ആഗസ്റ് 21, 24 എന്നീ തീയതികളിലെ പരീക്ഷകള്‍ യഥാക്രമം സെപ്തംബര്‍ 10, 11 തീയതികളിലേക്ക് മാറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. click here

Aug 11, 2012

ഉപന്യാസ മത്സരം ( ദേശീയോദ്ഗ്രഥനവും മതേതരത്വവും )

     2012 ആഗസ്റ്റ് 15-ന് ഒമ്പതാം തരം മുതല്‍ +2 വരെയുള്ള മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ദേശിയോദ്ഗ്രഥനവും മതേതരത്വവും എന്ന വിഷയവുമായി ബന്ധപ്പെട്ടു ഉപന്യാസ മത്സരം മഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്ക്കൂളില്‍ വെച്ചു രാവിലെ 11 മണിമുതല്‍ 1 മണിവരെ നടത്തുന്നതാണ്.  പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ ബന്ധപ്പെട്ട പ്രധാന അദ്ധ്യാപകനില്‍ നിന്നും ഐഡന്റിറ്റി പ്രൂഫ് സഹിതം മഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്ക്കൂളില്‍ എത്തേണ്ടതാണ്.  പങ്കെടുക്കേണ്ട കുട്ടികള്‍ക്ക് ആഗസ്റ്റ് 14-ന് 1 മണിവരെ മഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്ക്കൂളില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.by deo malappuram

Aug 10, 2012

August മാസത്തെ ശമ്പളം

ഓണം, റംസാന്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് August  മാസത്തെ ശമ്പളം ആഗസ്റ് 16, 17, 18 തീയതികളിലായി നല്‍കാന്‍ ധനകാര്യ വകുപ്പ് ഉത്തരവായിസംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ബോണസ് 10 ശതമാനം വര്‍ധിപ്പിച്ചേക്കും. ..പത്തുശതമാനം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയാണ് ധനവകുപ്പ് സര്‍ക്കാരിനു നല്‍കിയത്. ധനവകുപ്പിന്റെ ശുപാര്‍ശ അംഗീകരിക്കാനാണ് സാധ്യത. കഴിഞ്ഞവര്‍ഷം 2900 രൂപയാണ് ബോണസ് നല്‍കിയത്. പത്തുശതമാനം വര്‍ധിപ്പിച്ചാല്‍ ഇത് 3200 രൂപയാണ്. ഉത്സവ ബത്ത 1750 രൂപയില്‍ നിന്ന് 2000 രൂപയാക്കാനും ശുപാര്‍ശയുണ്ട്. എന്നാല്‍ ബോണസ് പരിധി ഉയര്‍ത്താന്‍ ശുപാര്‍ശയില്ല.

ഓണപ്പരീക്ഷാ ടൈംടേബിള്‍ വീണ്ടും മാറി
പുതിയ ടൈംടേബിള്‍ ലഭിക്കുവാന്‍ ഇവിടെ ഞെക്കുക പരീക്ഷയെ സംബന്ധിക്കുന്ന ഡി.പി.ഐ സര്‍ക്കുലര്‍

പുതിയ ടൈം ടേബിള്‍ അപാകമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉദാഹരണമായി റംസാന്‍കാലത്ത് ഉച്ചകഴിഞ്ഞ് 4.30 വരെയുള്ള പരീക്ഷ  വിദ്ധ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രയാസമാണ്. 23 ന് 8,9,10 ക്ലാസ്സുകള്‍ക്ക് ഒരേസമയം പരീക്ഷ നടക്കുന്നത് സ്ഥലപരിമിതിയുള്ള സ്കൂളുകളെ ബുദ്ധിമുട്ടിലാക്കും. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ളാസുകളിലെ പരീക്ഷയ്ക്ക് നേരത്തെ പ്രസിദ്ധീകരിച്ച ടൈംടേബിള്‍ മാറ്റമില്ല. ഒന്നു മുതല്‍ 12 ക്ലാസ്സു വരെ ഷിഫ്റ്റായി നടക്കുന്ന സ്കൂളുകളില്‍ ഒരേ സമയത്ത് പരീക്ഷ നടത്തിയാല്‍ എല്ലാ കുട്ടികളേയും എങ്ങനെ ഉള്‍ക്കൊള്ളാനാവും?

Aug 7, 2012

Onam Exam Modified Timetable (HS)

ഭൂമിക്കു പുറത്ത് ജീവനുണ്ടോ


ഭൂമിക്കു പുറത്ത് ജീവനുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രലോകത്തിന് ആവേശം പകര്‍ന്നുകൊണ്ട് അമേരിക്കയുടെ പര്യവേക്ഷണ വാഹനം 'ക്യൂരിയോസിറ്റി' സുരക്ഷിതമായി ചൊവ്വാ ഗ്രഹത്തിലിറങ്ങി. ചൊവ്വയുടെ രഹസ്യങ്ങള്‍ മനുഷ്യനുമായി പങ്കുവെക്കുന്നതിന് തുടക്കംകുറിച്ച് തിങ്കളാഴ്ച രാവിലെത്തന്നെ മൂന്നു ചിത്രങ്ങള്‍ അത് ഭൂമിയിലേക്കയച്ചു. 

Aug 4, 2012

ഓണപ്പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

ഓണപ്പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. (ജനറല്‍ മുസ്ലിം കലണ്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക്) 

Aug 2, 2012

Quarterly exam :IT Theory Sample Questions: Class X | Class IX | Class VIII
IT Exam(Theory + Practical) after Onam Holidays
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom