ലോക പരിസ്ഥിതി ദിനം
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജെനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
1890ല്‍ കോളിന്‍ മെക്കന്‍സി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കണ്ടെത്തിയ നവീനശിലായുഗകാലത്തെ ശിലായുധങ്ങളും 1901ല്‍ ഫോസൈറ്റ്, എടക്കല്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടില്‍ സംസ്‌കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്. എടക്കല്‍ ഗുഹാ ചിത്രങ്ങള്‍ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിന് പിന്നില്‍ ഈ തെളിവുകളാണ്.
എടക്കലിലെ സ്വസ്തികം ഉള്‍പ്പെടെയുള്ള അഞ്ച് ചിഹ്നങ്ങള്‍ക്ക് മോഹന്‍ജെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെട്ടിരുന്നു.
A NIGHT AT THE JUNGLE
Jungle Vs botanical garden
Wildlife sanctuary Vs Zoo
|
അതേസമയം ഏതൊരു നശീകരണപ്രവര്‍ത്തനവും ചെയ്യാം, പകരം മരം വെച്ചുപിടിപ്പിച്ചാല്‍ മതി എന്ന അത്യപകടകരമായ തലത്തിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുകയുമാണ്. വിനാശം വിതയ്ക്കുന്ന വികസനപ്രക്രിയകള്‍ക്കൊക്കെ മറുമരുന്നായും മറുപടിയായും മരംവെച്ചാല്‍ മതി എന്ന പ്രതിക്രിയ മറ്റൊരു വിഷമവൃത്തത്തിലേക്കുള്ള കാല്‍വെപ്പാണ്.
ആഗോളതാപനത്തില്‍ മരം മറുപടിയാകുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ദശലക്ഷക്കണക്കിന് ജീവജാലങ്ങള്‍ക്ക് അനുഗുണമാംവിധം ഭൂമിയിലെ താപനില സുസ്ഥിരതയിലെത്തിയത് ആകസ്മികമായിട്ടായിരുന്നില്ലെന്ന് 1979-ല്‍ തന്റെ 'ഗയ' സിദ്ധാന്തം അവതരിപ്പിച്ചുകൊണ്ട് ജേംസ് ലാവ്‌ലോക്ക് എന്ന ഗണിതശാസ്ത്രജ്ഞന്‍ വാദിച്ചു. പ്രാചീന ഗ്രീക്ക് ഭൂമി ദേവതയാണ് ഗയ. ഭൂമിയെ ഒരു മഹാജീവിയായി അദ്ദേഹം പരികല്പന ചെയ്തു.
71 കോടി കൊല്ലങ്ങള്‍ക്കുമുമ്പും 61 കോടി കൊല്ലങ്ങള്‍ക്കുമുന്‍പും രണ്ടുതവണ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോകൈ്‌സഡ് വന്‍തോതില്‍ കാത്സ്യം കാര്‍ബണേറ്റു പാറകളായി ഭൂമിയില്‍ രൂപംകൊണ്ടു. കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ അളവ് കുറഞ്ഞ് പ്രാണവായുവിന്റെ അളവ് വര്‍ധിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഇതേപോലെ ഭൂമിയുടെ മുക്കാല്‍ഭാഗം വരുന്ന കടല്‍വെള്ളത്തില്‍ വന്‍ തോതിലുണ്ടായിരുന്ന കാര്‍ബണ്‍ഡയോകൈ്‌സഡ് വലിച്ചെടുത്ത് കാത്സ്യം കാര്‍ബണേറ്റ്പുറന്തോടുള്ള ജീവികള്‍ ഉദയം ചെയ്യുന്നത് 54 കോടി കൊല്ലം മുന്‍പാണ്. 30 കോടി കൊല്ലങ്ങള്‍ക്ക് മുന്‍പ് കാത്സ്യം കാര്‍ബണേറ്റോടുകൂടിയ പുറന്തോടുള്ള ജീവികള്‍ കടലില്‍ ഉണ്ടാകാന്‍ തുടങ്ങിയതോടെ കടല്‍ ജലത്തിലും കാര്‍ബണ്‍ ഡയോകൈ്‌സഡ് ക്രമവല്‍ക്കരിച്ചു ചെറിയ തണുപ്പിനെപ്പോലും സമ്പൂര്‍ണ ഹിമയുഗമാക്കി മാറ്റുന്ന കാര്‍ബണ്‍ ചംക്രമണപ്രക്രിയ മാറ്റിമറിച്ചത് കാത്സ്യം കാര്‍ബണേറ്റ് പുറന്തോടോടുകൂടിയ പ്ലവഗജീവികളാണ്. 28.6 കോടി കൊല്ലങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ കാടുകള്‍ വികസിക്കാന്‍ തുടങ്ങിയ കാലത്ത് ഇന്ന് നാം ഉപയോഗിക്കുന്ന കല്‍ക്കരിക്കായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോകൈ്‌സഡ് ഉപയോഗിക്കപ്പെട്ടു. അഞ്ചരക്കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുത്തിരിഞ്ഞ പവിഴപ്പുറ്റുകളും കാര്‍ബണ്‍ ഡയോക്‌സയിഡിന്റെ അളവ് ക്രമീകരിച്ചു. ഇങ്ങനെ കോടാനുകോടി വര്‍ഷത്തെ അവിരാമമായ കാര്‍ബണ്‍ വലിച്ചെടുക്കലും രൂപാന്തരീകരണവും ശേഖരണവുമാണ് ആഗോളതാപനില ജീവന് അനുകൂലമാക്കി മാറ്റിയത്. അതില്‍ ഒരു ഘടകം മാത്രമാണ് മരം.
കാത്സ്യം കാര്‍ബണേറ്റ് പാറകള്‍ മുഴുവന്‍ തുരന്നെടുത്ത് കാര്‍ബണ്‍ ഡയോകൈ്‌സഡ് തിരികെ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ട് ഉണ്ടാക്കുന്ന സിമന്റുകൊണ്ട് വികസനഗോപുരങ്ങള്‍ പടുത്തുയര്‍ത്തുമ്പോള്‍ ആഗോളതാപനത്തിന് തടയിടാന്‍ മരം വെച്ചതുകൊണ്ട് മാത്രം സാധിക്കുമോ? ആദിവാസികളുടെയും മറ്റും കുടിയൊഴിപ്പിച്ച് ഭൂമിയുടെ ആഴങ്ങളില്‍ സൂക്ഷിച്ചുവെച്ച കല്‍ക്കരി പുറത്തെടുത്ത് താപനിലയങ്ങള്‍ പടുത്തുയര്‍ത്തുമ്പോള്‍ സൃഷ്ടിക്കുന്ന കാര്‍ബണ്‍ഡയോകൈ്‌സഡിനും മറുപടി മരമല്ലെന്ന് ഭൂമിയുടെ ചരിത്രം പറയും.
വന്‍കിട അണക്കെട്ടുകള്‍, താപനിലയങ്ങള്‍, മോട്ടോര്‍വ്യവസായം, സിമന്റ് നിര്‍മാണം, രാസകൃഷി, ഇരുമ്പ്, അലുമിനിയം
വ്യവസായശാലകള്‍, കടലാസ് നിര്‍മാണം, രാസവള വ്യവസായം തുടങ്ങിയവ വന്‍തോതില്‍ ആഗോളതാപനത്തിന് കാരണമാകുന്ന കാര്‍ബണ്‍ഡയോകൈ്‌സഡ്, മീഥേന്‍, നീരാവി, നൈട്രസ് ഓകൈ്‌സഡ്, ക്ലോറോഫ്‌ളൂറോ കാര്‍ബണുകള്‍ എന്നിവ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നു. ഇതിനൊക്കെ പരിഹാരമായി മരംവെച്ചാല്‍മതി എന്നു പറയുമ്പോള്‍ നിലവിലുള്ള വികസനപ്രക്രിയയോടൊപ്പം തുഴയാന്‍ സമൂഹത്തെ പ്രേരിപ്പിക്കുകയാണ്.
ഭൂമിയുടെ താപനില നിയന്ത്രിക്കുന്നതില്‍ കടലിനുള്ള സ്വാധീനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. കടല്‍ജലത്തിന്റെ രാസഭൗതികഗുണങ്ങള്‍ ആശ്ചര്യകരമാംവിധം കരയിലെ ജീവനെ സ്വാധീനിക്കുന്നുണ്ട്. ഒരു ഘനകിലോമീറ്റര്‍ കടല്‍ജലം അത്രയും വായുമണ്ഡലത്തേക്കാള്‍ 3000 മടങ്ങ് സൂര്യതാപം സ്വീകരിക്കും. ഭൗമോപരിതലത്തില്‍ 72 ശതമാനം വരുന്ന കടലെന്ന ദ്രാവകമാണ് സൗരവികിരണ ഊര്‍ജത്തിന്റെ ഭൂരിഭാഗവും സ്വീകരിച്ച് ശേഖരിച്ച് ഭൂമിയിലെ കാലാവസ്ഥ നിയന്ത്രിക്കുന്നത്. ഒരു ഘനകിലോമിറ്റര്‍ കടല്‍ജലം ഒരു ഡിഗ്രി തണുത്താല്‍ അത് 3000 ഘനകിലോമീറ്റര്‍ അന്തരീക്ഷത്തില്‍ ഒരു ഡിഗ്രി താപവര്‍ധനയുണ്ടാക്കും. ഇത് നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ടാകാം. അതേസമയം, പകലും രാത്രിയും ഏറെ താപവ്യതിയാനമില്ലാതെ നിലനിര്‍ത്താന്‍ കടല്‍ജലത്തിന്റെ രാസ-ഭൗതികഘടനയാണ് സഹായിക്കുന്നത്. മലിനീകരണവും കടലില്‍ നടത്തുന്ന വികസനപ്രക്രിയകളും കടല്‍ജലത്തിന്റെ ഘടനയെത്തന്നെ മാറ്റുമ്പോള്‍ അതുണ്ടാക്കുന്ന താപവ്യതിയാനത്തിന് മരങ്ങള്‍ മറുപടിയാകുമോ?
മരം മറുപടിയാകുക നേരിയ വികസനത്തിലേക്ക് വിരല്‍ചൂണ്ടുമ്പോഴാണ്. ഇതിനുമുണ്ട് നമുക്ക് മാതൃകകള്‍. 30 കോടി മരങ്ങള്‍ നട്ടുപിടിപ്പിച്ചതിനാണ് കെനിയക്കാരിയായ വാന്‍ഗരി മാതായിക്ക് 2004-ല്‍ സമാധാനത്തിനുള്ള നൊബേല്‍സമ്മാനം ലഭിച്ചത്. മരവും സമാധാനവും തമ്മിലെന്തു ബന്ധം? ഈ ചോദ്യത്തിനുള്ള ഉത്തരംതന്നെയാണ് വാന്‍ഗരി മാതായി പരിസ്ഥിതിനാശം ദാരിദ്ര്യമുണ്ടാക്കുന്നുവെന്നും അത് മനുഷ്യസമുദായത്തെ കലാപത്തിലേക്ക് നയിക്കുന്നുവെന്നും അവര്‍ അനുഭവംകൊണ്ടറിഞ്ഞിരുന്നു. ആഹാരം, ശുദ്ധജലം, പാര്‍പ്പിടം, വിറക്, കന്നുകാലിത്തീറ്റ, പച്ചിലവളം തുടങ്ങിയവയുടെ ദൗര്‍ലഭ്യത്തില്‍നിന്ന് ജനതയെ മോചിപ്പിക്കാന്‍ 'മരംവെച്ച് വളര്‍ത്തല്‍' എന്ന ജനാധിപത്യ പ്രക്രിയയിലൂടെ അവര്‍ക്ക് സാധിച്ചു. തിരഞ്ഞെടുപ്പും അധികാരകേന്ദ്രീകരണവുമല്ല ജനാധിപത്യമെന്ന് മരംവെക്കലിലൂടെ അവര്‍ തെളിയിച്ചു.
നിലവിലുള്ള വികസനപ്രവര്‍ത്തനങ്ങളെല്ലാം മനുഷ്യകേന്ദ്രീകൃതമാണ്. മരംനടലാകട്ടെ മനുഷ്യനുവേണ്ടി മാത്രമല്ല മുഴുവന്‍ ജീവകുലത്തിനും കൂടിയുള്ളതാണ്. ഇന്നത്തെ വികസനം മനുഷ്യനീതിയില്‍പ്പോലും എത്താതെ അസമത്വം വര്‍ധിപ്പിക്കുമ്പോള്‍ മരംനടുന്ന വികസനം ജീവനീതിയിലാണ് ഉന്നം വെക്കുന്നത്. അങ്ങനെയാണ് മരംവെക്കല്‍ നാടിനുചേര്‍ന്ന വികസനമായി മാറുക.
മനുഷ്യര്‍ ഏറെ കുറഞ്ഞും നാടാകെ കാടായിരിക്കുകയും ചെയ്ത കാലത്താണ് നീതിസാരകകാരന്‍ ഒരാള്‍ മുപ്പത്തിരണ്ടു മരമെങ്കിലും വെച്ചുപിടിപ്പിക്കണമെന്ന് ഉപദേശിച്ചത്. ഒരാള്‍ക്ക് ഒരു ദിവസം പതിമ്മൂന്നര കിലോഗ്രാം ഓക്‌സിജന്‍ വേണം ശ്വസിക്കാന്‍. ഇതിനുമാത്രം പതിന്നാല് വ്യത്യസ്ത തരം സസ്യങ്ങള്‍ ഓരോരുത്തരും നട്ടുനനച്ചു സംരക്ഷിക്കണം. 450 ഇനത്തില്‍പ്പെട്ട മരങ്ങള്‍ കേരളത്തില്‍ വളരുന്നുണ്ട്. അവ ഇന്നാട്ടിലുടനീളം വെച്ചുപിടിപ്പിക്കാന്‍ ഒരു പദ്ധതിയുമില്ല. പരിസ്ഥിതിദിനം ആഘോഷമാക്കാന്‍ എല്ലാവരും മരത്തൈകള്‍ ആശ്രയിക്കുന്ന വനംവകുപ്പാകട്ടെ ഇരുപതോളം ഇനങ്ങളേ നഴ്‌സറിയില്‍ വളര്‍ത്തി വിതരണം ചെയ്യുന്നുമുള്ളൂ. ജനകീയാസൂത്രണം ഇത്രയൊക്കെയായിട്ടും ഓരോ ഗ്രാമത്തിനും അനുയോജ്യമായ മരത്തൈകള്‍ എന്തേ ഉത്പാദിക്കപ്പെടുന്നില്ല? മഹാത്മജിയുടെ പേരില്‍നടപ്പാക്കുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സാര്‍ഥകമാകുക അത് മരം നട്ടുപിടിപ്പിക്കുന്നതിന് ഊന്നല്‍ നല്കുമ്പോഴാണ്.
മരം മറുപടിയാകണമെങ്കില്‍ മരംവെക്കല്‍ ജീവിതരീതിയും അതിന്റെ പോഷണം സംസ്‌കാരവുമായി മാറണം.
(പരിസ്ഥിതി സംഘടനയായ 'സീക്കി'ന്റെ ഡയറക്ടറാണ് ലേഖകന്‍) കടപ്പാട് മാതൃഭൂമി
- 'Vasthavam' focuses on the shrinking 'Aral Sea' in 'Kazakhstan'. click here to see what is revolution
- 'Vasthavam' focuses on the shrinking 'Sasathamkotta Lake' in 'Kollam'. click here to see this what we are doing here
- you know how is our PERIYAR, next Bharathapuzha
LIST OF SUGGESTED ACTIVITIES FOR ECO-CLUB,
harithamghsskarakunnu@gmail.com
http://harithamghss.ning.com
- Organise seminars, debates, lectures and popular talks on environmental issues in the school.
- Field visits to environmentally important sites including polluted and degraded sites, wildlife parks etc.
- Organise rallies, marches, human chains, and street theater at public places with a view to spread environmental awareness.
- Action based activities like tree plantation, cleanliness drives both within and out side the school campus.
- Grow kitchen gardens, maintain vermi-composting pits, construct water-harvesting structures in school, practice paper re-cycling etc.
- Prepare inventories of polluting sources and forward it to enforcement agencies.
- Organise awareness programmes against defeacation in public places, pasting posters in public places and to propagate personal hygiene habits like washing hands before meals etc.
- Maintenance of public places like parks, gardens both within and outside the school campus.
- Mobilise action against environmentally unsound practices like garbage disposal in unauthorised places, unsafe disposal of hospital waste etc.
October 4
|
December 2
|
- Western Ghats - Rain forests of India we have to visit very soon, lets watch a clip
- Deforestation affects Kerala jeevan here