Jan 30, 2013

ഐ. ടി. പ്രാക്ടിക്കല്‍ പരീക്ഷ 2013

              ഐ. ടി. പ്രാക്ടിക്കല്‍ മോഡല്‍ പരീക്ഷ ജനുവരി 30ന് ആരംഭിച്ച്  ഫെബ്രുവരി 8നകം പൂര്‍ത്തിയാക്കേണ്ടതാണ്. രാവിലെ 8മുതല്‍ 12.30 വരെയും ഉച്ചക്ക് 12.30 മുതല്‍ 5 വരെയുമുള്ള 2 സെഷനുകളിയായി ദിവസേന 6 ബാച്ചുകള്‍ പരീക്ഷ നടത്തുന്നതാണ്. ഒന്നര മണിക്കൂര്‍ വീതമാണ് പരീക്ഷ. 10 സ്കോറിന്റെ തിയറിയും 30 സ്കോറിന്റെ പ്രാക്ടിക്കലും കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ചെയ്യുന്നതാണ് പരീക്ഷ. വിശദ വിവരങ്ങള്ക്ക് ക്ലിക്കുക. പരീക്ഷക്കാവശ്യമായ വിവിധ ഫോമുകള്‍ക്കായി ഇവിടെ ക്ലിക് ചെയ്യുക.  ചോദ്യം.

Jan 29, 2013

അദ്ധ്യാപക അവാര്‍ഡിനു 2013 അപേക്ഷ ക്ഷണി

അദ്ധ്യാപക അവാര്‍ഡിനു അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക.

സ്കോളര്‍ഷിപ്പ് വേണോ സ്കോളര്‍ഷിപ്പ്

           രക്ഷിതാക്കളുടെ മൊത്തം കുടുംബവാര്‍ഷിക വരുമാനം 100000 രൂപയില്‍ കവിയാത്ത ഏതെങ്കിലും പ്രൈമറി, ഹൈസ്കൂള്‍ കേരളത്തില്‍ എവിടെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരുടെ മക്കള്‍ക്ക് മാസം തോറും 50 രൂപാ വീതം സ്കോളര്‍ഷിപ്പോടു കൂടി ഹയര്‍സെക്കണ്ടറിയില്‍ പഠിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക. ഓണ്‍ലൈന്‍ അപേക്ഷിക്കുവാന്‍  ഇവിടെ ക്ലിക്കുക. അവസാനതീയതി 30-1-2013

സറണ്ടര്‍ ചെയ്ത തുക തിരിച്ചടക്കണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

സെന്‍സസ് ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സറണ്ടര്‍ ചെയ്ത തുക തിരിച്ചടക്കണമെന്ന് മലപ്പുറം ഡിഇഒ ഉത്തരവ്. 30-4-2010 ലെ അബ്സ്ട്രാക്റ്റ് പ്രകാരമാണ് തിരിച്ചടവിനു നിര്‍ദ്ദേശം. എന്നാല്‍ 30-6-2010 ലെ ഓര്‍ഡര്‍ പ്രകാരം സറണ്ടര്‍ ചെയ്ത തുക തിരിച്ചടക്കണമെന്നാണ് മലപ്പുറം ഡിഇഒ ഉത്തരവ്. സമാന പ്രശ്നമുള്ളവര്‍ നിയമ നടപടിക്കായി ഒത്തുചേരണമെന്നറിയിക്കുന്നു. യൂണിയന്‍ നേതാക്കള്‍ കേള്‍ക്കാന്‍ തയ്യാറാകണം.
ഇപ്പോള്‍ കിട്ടിയത്.  ഇത് കൂടി വായിക്കുക

Jan 25, 2013

ആദായനികുതി എത്ര നല്‍കണം?

സുധീര്‍ ടി കെ യുടെ   EAZY TAX വേര്‍ഷന്‍ 4 പുറത്തിറങ്ങി. Click here

പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ജനുവരി പതിമൂന്ന് വരെ ഡയസ്നോണ്‍

ജനുവരി എട്ടു മുതല്‍ ഒരുവിഭാഗം ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ജനുവരി പതിമൂന്ന് വരെയായിരിക്കും ഡയസ്നോണ്‍ എന്ന് വ്യക്തമാക്കി പൊതുഭരണ വകുപ്പ് ഉത്തരവായി (ജി.ഒ.(പി) നം. 21/2013/ജി.എ.ഡി തീയതി 25/01/2013) ജനുവരി 14 ന് അതിരാവിലെ 1.30 ന് പണിമുടക്ക് പിന്‍വലിച്ച സാഹചര്യത്തിലാണിത്. അനധികൃതമായി ജനുവരി 11 ന് ഹാജരാകാതിരുന്നവര്‍ക്ക് 12, 13 തീയതികളിലെ ശമ്പളവും ലഭിക്കില്ല. പണിമുടക്ക് ദിവസങ്ങളിലേക്ക് പണിമുടക്കിനു ശേഷം ലഭിച്ച അവധി അപേക്ഷകള്‍ പരിഗണിക്കില്ല. പണിമുടക്കില്‍ പങ്കെടുത്തവരുടെ ആ ദിവസങ്ങളിലെ ശമ്പളം 2013 ജനുവരിയിലെ ശമ്പളത്തില്‍ നിന്നുതന്നെ ഈടാക്കേണ്ടതാണ്. പണിമുടക്കില്‍ പങ്കെടുത്തവര്‍ ആ ദിവസങ്ങളിലെ ശമ്പളം ക്ളെയിം ചെയ്യുകയാണെങ്കില്‍ ക്രമക്കേടായി പരിഗണിച്ച് ഗുരുതരമായ അച്ചടക്കനടപടി സ്വീകരിക്കും.

Jan 24, 2013

SSLC EXaminer 2013 തീയതി ജനുവരി 28 വരെ നീട്ടി


മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷാപേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തുവാന്‍ എക്സാമിനറാകുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 28 വരെ നീട്ടിയിരിക്കുന്നു. അധ്യാപകരുടെ അപേക്ഷകള്‍ ഓണ്‍ലൈനില്‍ ഇതുവരെയും പരിശോധിച്ച് സമര്‍പ്പിക്കാത്ത പ്രഥമാധ്യാപകര്‍ 28നുള്ളില്‍ ഇക്കാര്യം പൂര്‍ത്തിയാക്കേണ്ടതാണ്. പ്രഥമാധ്യാപകര്‍ പരിശോധിക്കാത്ത അപേക്ഷകള്‍ പരിഗണിക്കില്ല

Jan 20, 2013

എയ്ഡഡ് സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം മാറാന്‍ ഉത്തരവ്

             എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും ശമ്പളം നേരിട്ട് പിന്‍വലിക്കുന്നതിന് എയ്ഡഡ് സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് (Government have issued guidelines for authorising Headmasters of aided Primary and High Schools to draw salary bills without counter signature.For details view GO(P)No.30/2013/Fin Dated 16/01/2013 )പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു.

Jan 18, 2013

Implementation of National Pension System-Orders issued


Government have implemented the National Pension System in the state to employees joining service with effect from 01/04/2013.

Jan 14, 2013


            അമ്പത്തിമൂന്നാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടിലെ പ്രധാനവേദിയില്‍ കലോത്സവത്തിന് തിരിതെളിയിച്ചു. ജില്ലയിലെ 83 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഘോഷയാത്രയ്ക്കുശേഷമായിരുന്നു ഉദ്ഘാടന ചടങ്ങ്. 2.75 കിലോമീറ്റര്‍ ദൂരം നീളുന്ന ഘോഷയാത്രയില്‍ കഥകളിയും മോഹിനിയാട്ടവും ഒപ്പനയും അണിനിരന്നു.


പണിമുടക്ക് പിന്‍വലിച്ചു. എന്തിന്?

ചര്‍ച്ചയില്‍ ഉണ്ടായ ധാരണകള്‍ ഇപ്രകാരമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു:
*2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമനം കിട്ടുന്നവര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം സംഘടനകള്‍ അംഗീകരിച്ചു.
*പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന വൈഷമ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാന്‍ പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകും.

Jan 13, 2013

പത്താം ക്ലാസ്സുകള്‍ക്ക് ഗുളിക.

                     പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പത്താം ക്ലാസ്സുകാരെ പഠനത്തികവു നോക്കി വേര്‍തിരിച്ച് 'ഗുളികകള്‍, ഇഞ്ചക്ഷന്‍ ഡ്രിപ്' എന്നിവ നല്‍കിത്തുടങ്ങി. എന്റെ സ്കൂളില്‍ പത്താം ക്ലാസ്സുകാരെ ജനുവരി 7നു തന്നെ 'കൊത്തിപ്പിരിച്ചു'. ഇത്തവണ കലോത്സവത്തിരക്കു കാരണം മലപ്പുറം ജില്ലാപഞ്ചായത്തു സോപാനവും പടവുകളും കയറ്റുന്നില്ല. അതുകൊണ്ട് ഗുളിക മൊഡ്യൂളുകള്‍ പുതിയവ ലഭിക്കാനിടയില്ല. പുതിയ ചോദ്യപേപ്പര്‍ പാറ്റേണ്‍ ശ്രദ്ധിച്ചുകൊണ്ട് ഏതാനും ഹിന്ദി മൊഡ്യൂളുകള്‍ തയ്യാറാക്കുവാന്‍ ഉദ്ദേശമുണ്ട്. പ്രതികരണങ്ങളോ വിമര്‍നങ്ങളോ വരുന്നില്ലായെങ്കില്‍ പിന്നെയെന്തിന്................ അല്ലേ.......... Click here

എല്ലാം ഒ.കെ, ഇനി കലാപൂരത്തിന് സ്വാഗതം

മലപ്പുറം ഇനി മേളപ്പുറം


Jan 11, 2013

Remuneration is the mark of respect

               SSLC സൂപ്പര്‍വിഷന്‍ ഡെപ്യൂട്ടി സൂപ്രണ്ട്, ചീഫ്  സൂപ്രണ്ട്  എന്നീ ജോലികള്‍ക്കുള്ള പ്രതിഫലം പുതുക്കി നിശ്ചയിക്കണം. "Remuneration is the mark of respect". കേവലം 34 രൂപക്ക് 25ഉം 30ഉം കിലോമീറ്റര്‍ യാത്ര ചെയ്ത്  ഭക്ഷണം പോലും ലഭിക്കാതെ കഷ്ടപ്പടുത്തുന്ന രീതിയിലാണ് SSLC സൂപ്പര്‍വിഷന്‍ ഡ്യൂട്ടികള്‍ . ICT പരീക്ഷകള്‍ക്ക് നത്‍കുന്ന പരിഗണനയോ, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് നല്കുന്ന പരിഗണനയോ SSLCയുടെ പരീക്ഷക്ക് റെമ്യൂണറേഷന്റെ കാര്യത്തില്‍ കാണുന്നില്ല.  സൂപ്പര്‍വിഷന്‍ ഡെപ്യൂട്ടി സൂപ്രണ്ട്, ചീഫ്  സൂപ്രണ്ട്  എന്നീ ജോലികള്‍ക്കുള്ള പ്രതിഫലം 100രൂപയെങ്കിലുമാക്കി നിശ്ചയിക്കണം. 
                   സൂപ്പര്‍വിഷന്‍  8 കിലോമീറ്ററില്‍ കൂടുതല്‍ ദൂരെയാണ് ഡ്യൂട്ടിയെങ്കില്‍ ഹാഫ് ഡി.എയും,  ഡെപ്യൂട്ടി സൂപ്രണ്ട്, ചീഫ്  സൂപ്രണ്ട്  എന്നീ ജോലികള്‍ക്കും ക്ലാര്‍ക്കിനും  8 കിലോമീറ്ററില്‍ കൂടുതല്‍ ദൂരെയാണ് ഡ്യൂട്ടിയെങ്കില്‍ ഒരു ഡി.എയും അനുവദിക്കാതിരിക്കാന്‍ എന്താണു കാരണമെന്ന് മനസ്സിലാകുന്നില്ല.

Jan 10, 2013

ഈ വെള്ളിയാഴ്ചയിലെ പരീക്ഷ 9.30ന് ആരംഭിച്ച് 12:15ന് അവസാനിക്കുന്ന രൂപത്തില്‍ പുനക്രമീകരിക്കുമെന്ന് കാത്തിരിക്കാം. സര്‍ക്കുലര്‍ കാണുക

Jan 9, 2013

2013 മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷ

2013 മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷയുടെ
SSLC Model Examination 2013 - Time Table CLICK HERE
വിവിധ HSA തസ്തികകളിലേക്ക് PSC അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നു. click here

Jan 6, 2013

ലീവ് ട്രാവല്‍ കണ്സഷന്‍ (LTC) ഉത്തരവ് ഇറങ്ങി

           സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  ലീവ് ട്രാവല്‍ കണ്സഷന്‍ (എല്.ടി.സി) അനുവദിക്കാനുള്ള ഉത്തരവ് ഇറങ്ങി. സര്‍വീസിലൊരിക്കല്‍ പരമാവധി 6500 കി.മീ. ഒറ്റത്തവണ യാത്രക്കാണ് അനുമതി. 15 ദിവസം വരെയുള്ള യാത്രക്കായി ക്രെഡിറ്റിലുള്ള ലീവുകള്‍ ഉപയോഗിക്കാം. ഉദ്യോഗസ്ഥ ദമ്പതികള്‍ക്ക് സന്തോഷത്തിനു വകയില്ല.
ഒരാള്‍ക്കേ എല്.ടി.സിയുള്ളൂ. കുടുംബത്തോടൊപ്പം യാത്രചെയ്യാന്‍ അവസരമുണ്ടെങ്കിലും, 15 വര്‍ഷ സര്‍വീസ് വേണമെന്ന നിബന്ധനയും മാതാപിതാക്കളെയും വിവാഹിതരായ മക്കളെയും ഒഴിവാക്കിയതും കാരണം ആര് ആരുടെ കൂടെ പേവും എന്ന ആശങ്കയും നിലനില്‍ക്കുന്നു.

Jan 2, 2013

എസ്.എസ്.എല്‍.സി എക്സാമിനര്‍ ജനുവരി 11 വരെ

SSLC APPLY ON-LINE

2013 മാര്‍ച്ച് എസ്. എസ്. എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളില്‍ മൂല്യനിര്‍ണയം നടത്തുന്നതിന് എക്സാമിനറാകുവാന്‍ താല്പര്യമുള്ള സര്‍ക്കാര്‍ , എയ്ഡഡ് ഹൈസ്കൂള്‍ അധ്യാപകര്‍ക്ക്  ജനുവരി 11 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. സര്‍ക്കുലര്‍ വായിക്കേണ്ടവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Jan 1, 2013

സമരത്തിന് ഡയസ്നോണ്‍ ബാധകമാക്കി ഉത്തരവായി.

                       ജനുവരി എട്ടുമുതല്‍ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിന് ഡയസ്നോണ്‍ ബാധകമാക്കി ഉത്തരവായി. (ജി.ഒ. (പി.) നം.385/2012/ജി.എ.ഡി തീയതി.26.12.2012). സമരദിനങ്ങളില്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും താഴെപ്പറയുന്ന സാഹചര്യങ്ങളിലൊഴികെ സാധാരണഗതിയില്‍ ഒരുതലത്തിലുള്ള അവധിയും അനുവദിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.  General Administration Department - Public Services - Threatened strike by a section of Government Employees on 8th January 2013- Measures for dealing with - Orders issued G.O (P) No. 385/2012/GAD Dated, Thiruvananthapuram, 26-12-2012.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom