Jul 28, 2016

മൈനോരിറ്റി പ്രീമെട്രിക് സ്കോളര്ഷിപ്പ് ഹെല്‍പ്

മൈനോരിറ്റി പ്രീമെട്രിക് സ്കോളര്‍ഷിപ്പിനു ഫ്രഷായി അപേക്ഷിക്കുന്ന കുട്ടികള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടി ആദ്യം http://www.scholarships.gov.in/newStudentRegFrm എന്ന സൈറ്റില്‍ പ്രവേശിച്ച് Name, DOB, Mobile No, Aadhar No. Email id എന്നിവ നല്‍കി റജിസ്റ്റര്‍ ചെയ്യണം. TEMP Id എഴുതി സൂക്ഷിക്കേണ്ടതാണ്. പിന്നീട് http://registrations.scholarships.gov.in/loginpage.do പേജില്‍ TEMP Id,  DOB നല്‍കി ലോഗിന്‍ ചെയ്ത് അപേക്ഷ നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷാ സമയത്ത് താഴെ പറയുന്ന ഡോക്യുമെന്‍റുകളുടെ സ്കാന്‍ഡ് ഫയലുകള്‍ സിസ്റ്റത്തില്‍ ഉണ്ടായിരിക്കണം.
1.STUDENT PHOTO
2.Self Declaration of Family Income for class I to X given by the Parent (HM attested)
3.SCANNED COPY OF AADHAAR
4.SCANNED COPY OF SELF DECLARATION OF RELIGION
6.SCANNED COPY OF DECLARATION FORM BY THE STUDENT
5.SCANNED COPY OF PREVIOUS ACADEMIC MARK SHEET (HM attested)
9. SCANNED COPY OF BANK PASS BOOK (കുട്ടിയുടെ പേരിലായിരിക്കണം).
7.SCANNED COPY OF BONAFIDE CERTIFICATE/INSTITUTE VERIFICATION FORM (HM attested)
8. SCANNED COPY OF RESIDENTIAL PROOF
അതുകൊണ്ട് അപേക്ഷിക്കുവാന്‍ യോഗ്യതയുള്ള കുട്ടികള്‍ ആദ്യഘട്ടമായി http://www.scholarships.gov.in/newStudentRegFrm സൈറ്റില്‍ റജിസ്ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക. പിന്നീട് ആവശ്യമുള്ള രേഖകളും ഫോട്ടോയും ശരിയാക്കുക, പിന്നീട്  ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. പിന്നീട് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ടും സ്കാന്‍ ചെയ്ത ഡോക്യുമെന്‍റുകളുടെ  ഒറിജിനലും സ്കൂളില്‍ നല്‍കുക. സ്കൂളില്‍ നിന്ന് വെരിഫിക്കേഷന്‍ നടത്തി പ്രൊസീഡ് ചെയ്യുന്നതാണ്. (സ്കോളര്‍ഷിപ്പ് സൈറ്റ് ഇപ്പോള്‍പൂര്‍ണ പ്രവര്‍ത്തനസജ്ജമാണ്. അവസാന തിയ്യതി ആഗസ്ത് 31)

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom