Feb 26, 2015

വിദ്യാഭ്യാസ അവകാശ നിയമം ?


        മാര്‍ച്ച് രണ്ടിനു ഹൈസ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ ആരംഭിക്കുകയാണ്. ഒമ്പതാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ക്ക് 170ന് അടുത്ത് പ്രവര്‍ത്തിദിനങ്ങള്‍ കിട്ടിയതായി കാണാം. ഇരുനൂറില്‍ കൂടുതല്‍ പ്രവര്‍ത്തി ദിനങ്ങള്‍ വേണമെന്ന് പറയുന്നില്ല. വിദ്യാഭ്യാസ അവകാശ നിയമം നിലവിലുള്ള നാട്ടില്‍ 365 ന്റെ പകുതിയേ ആയുള്ളൂ എന്നോര്‍ക്കുകയാണ്. പത്താം ക്ലാസ്സുകളില്‍ പരീക്ഷയുള്ള സ്കൂളില്‍ ഒന്നു മുതല്‍ ഒമ്പതു വരെ കുട്ടികള്‍ക്ക് അവധിയാണ്. ഒന്നു മുതല്‍ പത്തുവരെയുള്ള സ്കൂളില്‍ ഉച്ചകഴിഞ്ഞു പത്തിനു പരീക്ഷയുണ്ടായതു കൊണ്ട് വിദ്യാഭ്യാസ അവകാശനിയമ പരിധിയില്‍ വരുന്ന ആയിരങ്ങള്‍ക്ക് പഠനമില്ല. നാല്പതില്‍ താഴെ എസ്. എസ്. എല്‍. സിക്കാരുള്ള സ്കൂളില്‍ ഒന്നു മുതല്‍ എട്ട് വരെ ആയിരത്തോളം കുട്ടികള്‍ക്ക് പഠനം നഷ്ടപ്പെടുന്ന കാഴ്ച പിഴവു തന്നെയല്ലേ..ഒമ്പതിലും ആറിലും പഠിക്കുന്ന മക്കള്‍ക്ക് മൂന്നര മാസം അവധി. പത്താം ക്ലാസ്സുകാര്‍ക്ക് ക്യാമ്പ് ആയതു കൊണ്ട് മറ്റു ക്ലാസ്സുകള്‍ നേരത്തേ മുടക്കമാണ്. മോഡല്‍ പരീക്ഷ കാരണം ആറു നാള്‍ അവധി.എന്നിരുന്നാലും (സ്വന്തം) മക്കളുടെ കാര്യം വരുമ്പോള്‍ വല്ല അണ്‍എയ്ഡഡിലും വിട്ടാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോവുന്നു. അടുത്ത വര്‍ഷം SSLC എഴുതേണ്ടവരും USS എഴുതേണ്ടവരുമാകുമ്പോള്‍. നേരത്തേ (സ്വന്തം) മക്കളെ അണ്‍എയ്ഡഡില്‍ സുരക്ഷിതരാക്കിയവര്‍ക്ക് ഒരു പക്ഷേ ഈ അവധി ആഘോഷിക്കാനാവും.  ഒന്നു മുതല്‍ എട്ടു വരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ ഇലക്‍ഷന്‍, സെന്‍സസ് ഒഴികെ ഒരു പണിയും ഏല്‍പിക്കാതെ ഒരുക്കി നിര്‍ത്തുന്നത് എന്തിനു വേണ്ടിയാണ്?

Feb 22, 2015

ഐ ടി പ്രാക്ടിക്കല്‍ 2015


 
 SUMESH P, HSST CHEMISTRY, REC GHSS KOZHIKODE തയ്യാറാക്കി അയച്ചുതന്ന ഐ ടി  പ്രാക്ടിക്കല്‍ 2015 ചോദ്യോത്തരങ്ങള്‍. Click here

Feb 14, 2015

MODEL EXAM SAMPLE ANSWER PAPERS / KEY

മനോരമ ഇംഗ്ലീഷ് പരീക്ഷാ സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍
 മനോരമ മലയാളം പരീക്ഷാ സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍

Feb 8, 2015

മോഡല്‍ പരീക്ഷാ ചോദ്യപേപ്പറുകള്‍

എസ് എസ് എല്‍ സി പരീക്ഷാ തയ്യാറെടുപ്പിനായി മോഡല്‍ പരീക്ഷാ ചോദ്യപേപ്പറുകള്‍ ചുവടെ നല്‍ക്കിയിരിക്കുന്നു. 
മലയാളം, മലയാളം രണ്ട്, അറബി, സംസ്കൃതം, ഉറുദു എന്നീ ഭാഷാപേപ്പറുകളും ലഭ്യമാണ്. 
മലയാളം ഒന്ന്
 മലയാളം രണ്ട്
സംസ്കൃതം
അറബിക്
ഉറുദു
ENGLISH
हिन्दी
Maths Thilakkam
SS(MM)
SS(EM)
Chemistry(MM)
Chemistry(EM)

ഷേനി സ്കൂളിനോട് കടപ്പാട്

ഐ.ടി മോഡല്‍ പരീക്ഷ കഴിഞ്ഞുവല്ലോ. എസ്. എസ്. എല്‍ സി പരീക്ഷ ഫെബ്രവരി 23ന് തുടങ്ങി മാര്‍ച്ച് 3ന്  അവസാനിക്കും.ഐ.ടി പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികള്‍ക്കായി 2015 മോഡല്‍ പരീക്ഷയിലെ പ്രാക്ടിക്കള്‍ ചോദ്യങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. തീര്‍ച്ചയായും ഇത് കുട്ടികള്‍ക്കു് പ്രയോജനപ്പെടുമെന്ന് കരുതുന്നു. ചോദ്യങ്ങളുമായി ബന്ധപ്പെട്ട സപ്പോര്‍ട്ടിംഗ് ഫയലുകളും കൂടെ നല്‍ക്കിയിരിക്കുന്നു. ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത പ്രാക്ടീസ് ചെയ്യുമല്ലോ? അഭിപ്രായങ്ങള്‍ കമെന്റ മുഖേന തീര്‍ച്ചയായും അറിയിക്കണം.

      SSLC IT Exam Sample questions  - 2015
              Practical    - Malayalam | English | Kannada Tamil
             Theory     -  Malayalam English Kannada Tamil

Feb 5, 2015

ഹൈസ്‌കൂളായി ഉയര്‍ത്തിയ 142 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതം

  കേന്ദ്ര സര്‍ക്കാറിനുകീഴിലെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ (ആര്‍.എം.എസ്.എ.) നേതൃത്വത്തില്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയ 142 സ്‌കൂളുകളില്‍ അടിസ്ഥാനസൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതം. പല സ്‌കൂളുകളിലും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങി. 

  2009 മുതല്‍ 2014 വരെ എല്ലാ ജില്ലകളിലുമായി 142 യു.പി. സ്‌കൂളുകളെയാണ് ഹൈസ്‌കൂളായി ഉയര്‍ത്തിയത്. എന്നാല്‍, ഇവിടെ അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതില്‍ ആര്‍.എം.എസ്.എ.യും സംസ്ഥാന സര്‍ക്കാറും ഒന്നും ചെയ്തില്ല.
ഇത്തരം സ്‌കൂളുകളില്‍ വേണ്ടത്ര അധ്യാപകരില്ല. ലാബ്, ലൈബ്രറി, കമ്പ്യൂട്ടര്‍ സംവിധാനങ്ങളും ക്ലാസ്മുറി, കക്കൂസ്, മൂത്രപ്പുര തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാനായിട്ടില്ല. 

  ഹൈസ്‌കൂളാക്കിയ 30 സ്‌കൂളുകള്‍ ആര്‍.എം.എസ്.എ. ഏറ്റെടുത്തിട്ടുമില്ല. ഇത്തരം സ്‌കൂളുകളിലെ സ്ഥിതി അതിദയനീയമാണ്. ഹൈസ്‌കൂളാക്കിയതല്ലാതെ അധ്യാപകതസ്തികയും സാമ്പത്തികസഹായവും കിട്ടാതെ പിരിവെടുത്തും മറ്റുമാണ് 30 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
അവശേഷിച്ച 112 സ്‌കൂളുകള്‍ക്ക് സഹായധനം കിട്ടുന്നുണ്ടെങ്കിലും അവിടുത്തെ സ്ഥിതിയും മെച്ചമല്ല.

Feb 4, 2015

Feb 3, 2015

ഭിന്നശേഷിയുള്ള കുട്ടികളും SSLC പരീക്ഷയും.

           ഒരു ചെറിയ ഗ്രാമപ്രദേശമായ എടവണ്ണയില്‍ മാത്രം ഇക്കൊല്ലം 37 കുട്ടികള്‍ CWSN ആയി SSLC പരീക്ഷയെഴുതുന്നു എന്ന വാര്‍ത്ത എന്നെ ഞെട്ടിക്കുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്രയൊക്കെ കുട്ടികള്‍ ഇത്തരത്തില്‍ ഉണ്ടായിരിക്കാമെന്ന് ഊഹിക്കുന്നു. ഒരു കാലത്ത് വീട്ടുകാരും സമൂഹവും വിദ്യാലത്തിലയക്കാന്‍ വിമുഖത കാട്ടിയിരുന്ന ഭിന്നശേഷിയുള്ള ഇത്തരം കുട്ടികള്‍ക്ക് ഉയര്‍ന്ന പഠനസൌകര്യങ്ങള്‍ കൈവന്നുവെന്നത് ആശ്വാസകരമാണ്. ഇത് ചില സ്കൂളുകളിലെങ്കിലും ആകെ പരീക്ഷക്കിരിക്കുന്ന കുട്ടികളുടെ 10 ശതമാനം വരെ വരുമെന്നത് ഈ വിഷയത്തിലെ ഉദ്ദേശ ശുദ്ധിയെ സംശയിച്ചു പോവന്നു. Dysgraphia, LD, MR വിഭാഗത്തില്‍ പെട്ട കുട്ടികളാണ് ഇവരില്‍ ഏറെയും എന്നു കാണാം. SSLC പരീക്ഷക്ക് വിജയിക്കുന്നതിനായി MR സര്‍ട്ടിഫിക്കറ്റ് പോലും അവിഹിതമായി നേടിയ രക്ഷിതാക്കള്‍ (ഉണ്ടെങ്കില്‍) അവര്‍ ഓര്‍ക്കുന്നതു നന്ന്, ഉന്നത മെഡിക്കല്‍ ബോഡില്‍നിന്നു നേടിയെടുത്ത ഈ സര്‍ട്ടിഫിക്കറ്റുള്ളയാള്‍ക്ക് ഒരു കരാറിലേര്‍പ്പെടാനുള്ള അവകാശമാണ് ഇല്ലാതാവുന്നത്. വിവാഹം പോലും ഇന്നൊരു കരാറാണെന്നോര്‍ക്കുക.
CWSN – SSLC Examination March 2015 -04.12.2014 
1.Districtwise details list 1 
2.List 2
3.Order: IED/51356/14  dtd 27.01.2015 

Feb 2, 2015

എസ്.എസ്.എല്‍.സി മുല്യനിര്‍ണയം : അധ്യാപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം

   
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എക്‌സാമിനറായി തെരഞ്ഞെടുക്കപ്പെടാനുള്ള ഓണ്‍ലൈന്‍ അപേക്ഷ click here ഫെബ്രുവരി എട്ട് വരെ സമര്‍പ്പിക്കാം. പ്രഥമാധ്യാപകര്‍ അപേക്ഷകളുടെ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ പതിനൊന്നിനകവും അപേക്ഷകളുടെ പ്രിന്റൗട്ട് അതതു ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ പതിമൂന്നിനകവും നല്‍ണം. മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ കുറവ് നേരിടുന്നതിനാല്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിലെ യോഗ്യരായ അധ്യാപകര്‍ക്ക് ഈ വര്‍ഷം നിര്‍ബന്ധിത നിയമനം നല്‍കും. ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടുള്ള ഈ വിഷയങ്ങളിലെ എല്ലാ എച്ച്.എസ്.എ.മാരും അതത് സോണിലെ സൗകര്യപ്രദമായ ക്യാമ്പ് ഓപ്റ്റ് ചെയ്ത് വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരം വെബ്‌സൈറ്റിലും പരീക്ഷാഭവനിലും ലഭിക്കും. 
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom