Powered by Blogger.
ഈ വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക പരീക്ഷകള്‍ ഡിസംബര്‍ 10 മുതല്‍ ഡിസംബര്‍18 വരെ. ക്ലസ്റ്റര്‍ മീറ്റിംഗ് തിയതികള്‍- ഒക്ടോബര്‍ 31, നവംബര്‍ 28, ജനവരി 30, ഫെബ്രവരി 20.

Oct 10, 2015

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ്: ജനപ്രതിനിധികളാകുന്ന അദ്ധ്യാപകര്‍ ശൂന്യവേതനാവധി എടുക്കണം - ബാലാവകാശ കമ്മിഷന്‍

        സംസ്ഥാനത്തെ എയ്ഡഡ് സ്‌ക്കൂള്‍ അദ്ധ്യാപകര്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കോ മറ്റോ മല്‍സരിച്ചു ജയിച്ചാല്‍ സ്‌ക്കൂളില്‍ നിന്ന് ശൂന്യവേതനാവധി എടുത്തുവേണം ജനപ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇക്കാര്യം കാണിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും ഉത്തരവു പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു വിദ്യാര്‍ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്റെ ഉത്തരവ്. തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംസ്ഥാനത്തെ എയ്ഡഡ് സ്‌കുള്‍ അദ്ധ്യാപകരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം മൂലം കുട്ടികളുടെ അധ്യയനം മുടങ്ങാന്‍ പാടില്ലെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ അധ്യയനം മുടങ്ങുന്നത് ബാലാവകാശത്തിന്റെ ലംഘനമാണ്. അധ്യയനത്തില്‍ മൂല്യത്തകര്‍ച്ച ഉണ്ടാകുന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയുന്നതിന് ഇടയാക്കുന്നതായി പരക്കെ വിമര്‍ശനം ഉയരുന്നുണ്ട്. ഈ ചുറ്റുപാടിലാണ് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയത്.

Sep 25, 2015

Uploading photos and correction of SAMPOORNA

         Uploading photos and correction of details X standard students from schools in SAMPOORNA online software should be completed before 28-09-2015. after this date students data is forwarded to Pareeksha Bhavan. All the school Heads are requested to verify the students data including name of candidate,date of Birth, Religion, Parents name, Address, Photos etc. (150px (width) and 200px (height) within 30kb) further details pls see the circular given below

Sep 16, 2015

FIRST TERMINAL EXAMINATION 2015 ANSWER KEYS

STANDARD X
HINDI : BY RAVI M KADANNAPALLI , KANNUR FOR KERALA HINDI BLOG
HINDI : BY NARAYAN  M NHSS PERDALA, BADIADKA, KASARAGOD
ENGLISH: BY PRASHANTH P G GHSS KOTTODI KASARAGOD
ENGLISH  : BY MUHAMMED JAVAD K.T H.S.A ENGLISH,  MARKAZ HSS KARANTHUR
SOCIAL:  BY COLIN JOSE E , Dr. AMMRHSS KATEELA AND BIJU M GHSS BANGRAMANJESHWAR, KASARAGOD
MATHS : BY BINOYI PHILIP GHSS KOTTODI, KASARAGOD
PHYSICS :BY SAJITHA K SSHS SHENI, KASARAGOD
PHYSICS ; BY SHAJI  A ;GOVT HSS PALLICKAL (Mathsblog)
PHYSICS(ENGLISH MEDIUM): BY RONALAD GODSON K BEMHSS PALAKKAD(Mathsblog)
CHEMISTRY  :BY SAJITHA SSHS SHENI, KASARAGOD

Aug 19, 2015

റേഷന്‍ കാര്‍ഡ് തെറ്റുകള്‍ ഓണ്‍ലൈനില്‍ തിരുത്താം

2015-ലെ റേഷന്‍ കാര്‍ഡ് പുതുക്കലിനോടനുബന്ധിച്ച് കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ഉറപ്പാക്കാനും തെറ്റുകള്‍ തിരുത്താനും അവസരം. സിവില്‍ സപ്ലൈസിന്റെ ഔദ്യോഗിക സൈറ്റായ WWW.civilsupplieskerala.gov.in ല്‍ ആണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആഗസ്ത് 18 മുതല്‍ 28 വരെയാണ് വിവരങ്ങള്‍ തിരുത്താനുള്ള കാലാവധി.

കാര്‍ഡുടമയ്ക്ക് ഒറ്റത്തവണ മാത്രമേ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കൂ. സംശയങ്ങള്‍ക്ക് 1967 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. സിവില്‍ സപ്ലൈസിന്റെ 9495998223, 9495998224, 9495998225 എന്നീ നമ്പറുകളിലും വിവരങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്.

Aug 17, 2015

NTSE, NMMS NOTIFICATION PUBLISHED

Starting Date of Online Registration
:
17/08/15
Last Date of Online Registration
:
25/09/15, 5 PM
Last Date of Receipt of Printed Application
:
04/10/15, 5 PM
Issue of Online Hall Ticket
:
15/10/15 onwards
Date of Examination
:
08/11/2015


Aug 10, 2015

Time table first Terminal Examination

                                              Click here LP,UP,HS time table

Aug 8, 2015

സ്കൂള്‍ ജനാധിപത്യ വേദി

   സ്കൂള്‍ ജനാധിപത്യ വേദി എന്നറിയപ്പെടുന്ന സ്കൂള്‍ പാര്‍ലിമെന്റ് ഇലക്‍ഷന്‍ ഈയാഴ്ച കേരളത്തിലെ എല്ലാ സ്കൂളുകളിലും നടക്കുകയാണ്. മിക്ക സ്കൂളുകളിലും സര്‍ക്കാര്‍ സര്‍ക്കുലറുകളും സ്കൂള്‍ പാര്‍ലിമെന്റ് ഇലക്‍ഷന്‍ സംബന്ധിച്ച ബഹുമാനപ്പെട്ട കോടതി നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നുണ്ട്. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന രീതി ഇപ്പോഴും തുടരുന്നുണ്ട് എന്നത് ഖേദകരമാണ്. ഇത്തരം സ്കൂളുകളുടെ നടപടികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. ISM ഇക്കാര്യവും കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
       സ്കൂള്‍ പാര്‍ലിമെന്റ്  ഇലക്‍ഷന്‍ സംബന്ധിച്ച ബഹുമാനപ്പെട്ട കോടതി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് click here. ഈവര്‍ഷത്തെ സ്കൂള്‍ പാര്‍ലിമെന്റ്  ഇലക്‍ഷന്‍ സര്‍ക്കുലര്‍ click Here

Aug 7, 2015

അധ്യാപക പാക്കേജ്

എയ്ഡഡ് സ്‌കൂളുകളില്‍ അധികമാകുന്ന അധ്യാപകരെ സംരക്ഷിക്കുമെങ്കിലും അവരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിക്കില്ല. അധ്യാപക പാക്കേജ് സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികമാകുന്ന അധ്യാപകരെ മാത്രമേ സര്‍ക്കാര്‍ സ്‌കൂളില്‍ നിയമിക്കൂ. എയ്ഡഡ് മേഖലയിലെ സംരക്ഷിത അധ്യാപകരെ സര്‍ക്കാര്‍ മേഖലയില്‍ നിയമിക്കണമെന്ന തര്‍ക്കത്തിലാണ്, മന്ത്രിസഭ അധ്യാപക പാക്കേജ് അംഗീകരിച്ചിട്ടും ഉത്തരവിറങ്ങാന്‍ വൈകിയത്.

SCERT SAMPLE QUESTION PAPERS CLASS VIII

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom