Sep 19, 2016

GIS പുതിയ അക്കൗണ്ട് 12 അക്ക നമ്പർ

      GIS പുതിയ അക്കൗണ്ട് നമ്പർ കിട്ടാൻ ഇവിടെ ഈ സൈറ്റിൽ നിങ്ങളുടെ പഴയ അക്കൗണ്ട് നമ്പർ കൊടുത്ത് പുതിയ 12 അക്ക നമ്പർ ലഭ്യമാക്കി അത് സ്പാർക്കിൽ എന്റർ ചെയ്യുക  CLICK HERE (ഈ മാസം മുതൽ മിനിമം 400 രൂപ)
നിര്‍ദ്ദേശങ്ങള്‍
1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായി, അംഗത്വ നമ്പര്‍ ലഭിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഈ സോഫ്റ്റ്|വെയര്‍ ലഭ്യമാക്കിയിട്ടുള്ളത്.

2013 മുതല്‍ പദ്ധതിയില്‍ അംഗമായ ജീവനക്കാര്‍ക്ക് പുതുക്കിയ ഘടനയിലുള്ള അക്കൗണ്ട് നമ്പറുകള്‍ ആണ് അനുവദിച്ചിട്ടുള്ളത്. ടി ജീവനക്കാര്‍ ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിക്കേണ്ടതില്ല.
120 - ല്‍ തുടങ്ങുന്നതും 12 അക്കങ്ങള്‍ (സംഖ്യകള്‍ മാത്രം) ഉള്ളതുമായ ജി.ഐ.എസ് അക്കൗണ്ട് നമ്പറുകള്‍ ലഭ്യമായിട്ടുള്ള ജീവനക്കാര്‍ യാതൊരു കാരണവശാലും ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിക്കാന്‍ പാടില്ല.
താങ്കളുടെ PEN(പെര്‍മനന്റ് എംപ്ലോയീ നമ്പര്‍) പ്രകാരം കാണിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കിലോ, വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലോ താങ്കളുടെ ജി.ഐ.എസ് പാസ് ബുക്ക്, പെന്‍നമ്പര്‍ അടങ്ങുന്ന തിരിച്ചറിയല്‍ രേഖ എന്നിവയുമായി ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.
ഈ സോഫ്റ്റ്|വെയറിലൂടെ താല്‍ക്കാലികമായി ലഭ്യമാകുന്ന 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിലെ രേഖകളും, ഡ്രോയിങ്ങ് ആന്റ് ഡിസ്ബഴ്|സിംഗ് ഓഫീസറുടെ പക്കല്‍ ഉള്ള വരിസംഖ്യാ കിഴിക്കല്‍ വിവരങ്ങളുമായി ഒത്ത് നോക്കിയ ശേഷമായിരിക്കും സ്ഥിരപ്പെടുത്തുക. അക്കൗണ്ട് നമ്പര്‍ സ്ഥിരപ്പെടുത്തുന്നത് വരെ താങ്കള്‍ക്ക് ലഭ്യമാകുന്ന റിപ്പോര്‍ട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്.
നാളിതുവരെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വ നമ്പർ ലഭിച്ചിട്ടില്ലാത്ത ജീവനക്കാർ, അവരവരുടെ ജില്ലയിലെ ജില്ലാ ഇൻഷുറൻസ് ഓഫീസുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം എടുക്കേണ്ടതാണ്‌. 2015 സെപ്റ്റംബർ 1 മുതൽ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലേക്ക് വരിസംഖ്യ അടവ് തുടങ്ങിയ ജീവനക്കാർക്ക് അംഗത്വം ലഭിക്കുന്നതിന്‌ അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർമാർ www.insurance.kerala.keltron.in എന്ന വെബ്ബ് സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിച്ച് അംഗത്വം നേടേണ്ടതാണ്‌. 2015 സെപ്റ്റംബർ 1 ന്‌ മുൻപ് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലേക്ക് പൂർണ്ണ നിരക്കിൽ വരിസംഖ്യ അടവ് നടത്തിയിട്ടുള്ള ജീവനക്കാർക്ക് അംഗത്വം ലഭിക്കുന്നതിന്‌ അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർമാർ ബന്ധപ്പെട്ട ജില്ലാ ഇൻഷുറൻസ് ഓഫീസർക്ക് Form C യിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്‌.
ഈ സംവിധാനത്തിലൂടെ ഒരു 12 അക്ക താൽക്കാലിക അംഗത്വ നമ്പരാണ്‌ ജീവനക്കാർക്ക് അനുവദിക്കുന്നത്. ജീവനക്കാരന്റെ ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം സംബന്ധിച്ച, ഈ വകുപ്പിലേയും ജീവനക്കാരന്റെ ഓഫീസിലേയും രേഖകൾ പരിശോധിച്ചതിനുശേഷം മാത്രമേ ഈ നമ്പർ സ്ഥിരപ്പെടുത്തുകയുള്ളൂ. തെറ്റായ വിവരം നല്കി നമ്പർ നേടിയതായി ശ്രദ്ധയിൽപ്പെട്ടാൽ, ടി ജീവനക്കാരന്റെ ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം റദ്ദാക്കുന്നതും, ടിയാന്‌ ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനുള്ള അർഹത നഷ്ടപ്പെടുന്നതുമായിരിക്കും.
ഈ വകുപ്പുമായി ബന്ധപ്പെട്ടോ സ്വന്തമായോ ഇതിനോടകം ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് അക്കൗണ്ട് നമ്പര്‍ പരിഷ്കരിച്ചിട്ടുള്ള ജീവനക്കാരും ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിച്ച് പുതുക്കിയ 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നേടേണ്ടതാണ്.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom