Jul 30, 2016
ഓണപ്പരീക്ഷ ആഗസ്ത് 29ന് തുടങ്ങും
പരീക്ഷാ കലണ്ടര്‍ പ്രകാരം 31/08/2016 ന് 8,9,10 ക്ലാസ്സുകള്‍ക്ക് ഒരേ സമയം പരീക്ഷയാണ്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം പാദവാര്‍ഷികപരീക്ഷകള്‍ ആഗസ്ത് 29ന് ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) യോഗം തീരുമാനിച്ചു. ഹൈസ്കൂള്‍ ക്ളാസുകളില്‍ ആഗസ്ത് 29നും യുപിയില്‍ 30നും തുടങ്ങി സെപ്തംബര്‍ എട്ടിന് അവസാനിക്കും.
മുസ്ളിംകലണ്ടര്‍ പ്രകാരമുള്ള സ്കൂളുകളില്‍ ഒക്ടോബര്‍ 15ന് ആരംഭിച്ച് 22ന് അവസാനിക്കും. സെപ്തംബര്‍ രണ്ടിന് പണിമുടക്കും അഞ്ചിന് അധ്യാപകദിനവും ആയതിനാലാണ് പരീക്ഷാ കലണ്ടറില്‍നിന്ന് വ്യത്യസ്തമായി രണ്ടുദിവസംമുമ്പ് പരീക്ഷകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.
അധ്യാപകദിനത്തില്‍ പരീക്ഷ ഇല്ലെങ്കിലും സ്കൂള്‍ പ്രവൃത്തിദിനമായിരിക്കും. സെപ്തംബര്‍ രണ്ടിന് പരീക്ഷ നടത്താന്‍ സാങ്കേതികമായി ടൈംടേബിള്‍ ഉണ്ടാകുമെങ്കിലും പണിമുടക്ക് ദിവസം പരീക്ഷ മാറ്റേണ്ടിവന്നാല്‍ അവ എട്ടിന് നടക്കും. ഒമ്പതിന് സ്കൂളുകളില്‍ ഓണാഘോഷം നടത്തിയശേഷം 10 മുതല്‍ 18 വരെ ഓണാവധി. തുടര്‍ന്ന് 19ന് തുറക്കും.
ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ ചോദ്യപേപ്പര്‍ എസ്എസ്എ തയ്യാറാക്കും. 9, 10 ക്ളാസുകളില്‍ ഡിപിഐ നേരിട്ട് തയ്യാറാക്കും. ആഗസ്ത് 20ന് ആദ്യ ക്ളസ്റ്റര്‍ യോഗം നടത്താനും തീരുമാനമായി.
Subscribe to:
Post Comments (Atom)
No comments:
Post a Comment