Mar 13, 2012

കുട്ടികള്‍ക്ക് പരീക്ഷക്ക് അനുവദിച്ച മുഴുവന്‍ സമയവും നല്‍കുന്നില്ലെന്ന് പരാതി.



SSLC പരീക്ഷക്ക് കുട്ടികള്‍ക്ക് അനുവദിച്ച മുഴുവന്‍ സമയവും നല്‍കുന്നില്ലെന്ന് പരാതി. 90 മിനിറ്റ് പരീക്ഷക്ക് 85 മിനിറ്റ് മാത്രമേ പരീക്ഷയെഴുതാന്‍ അനുവദിക്കുന്നുള്ളൂ. പരീക്ഷക്ക് കുട്ടികള്‍ക്ക് മുഴുവന്‍ സമയവും കിട്ടുന്നതിനായി കഴിഞ്ഞ വര്‍ഷം ഉത്തരക്കടലാസ് കൂള്ഓഫ് സമയത്തിന് മുമ്പ് നല്‍കുകയും  വാണിംഗ് ബെല്‍ ഒഴിവാക്കുകയും  ചെയ്തിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശമാണെന്ന് പറഞ്ഞ് വാണിംഗ് ബെല്‍ അടിച്ച് 5 മിനിറ്റ് കവര്‍ന്നെടുക്കുകയാണ്. 2 മണിക്കൂര്‍ പരീക്ഷ അശാസ്ത്രീയമായി ഒന്നര മണിക്കൂര്‍ ആക്കി മാറ്റുകയും എന്നാല്‍ ചട്ടങ്ങള്‍ പഴയ പടി തുടരുകയും ചെയ്തതാണ് പാവം കുട്ടികള്‍ക്ക് വിനയായത്. അഡീഷണല്‍ ഷീറ്റില്‍ റജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശത്തിലും അവ്യക്തതയുണ്ട്. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom