Mar 1, 2012
പിന്നാക്കവിഭാഗ സ്‌കോളര്‍ഷിപ്പ്: തീയതി നീട്ടി
പിന്നാക്കവിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവരുടെ വിവരശേഖരണം പൂര്‍ത്തിയാക്കാനുള്ള തീയതി നീട്ടി. ഫിബ്രവരി 29നകം വിവരം നല്‍കണമെന്നായിരന്നു ഡി.ഡി.ഇമാര്‍ക്കുള്ള നിര്‍ദേശം. പ്രധാനാധ്യാപകര്‍ നിര്‍ദിഷ്ട മാതൃകയില്‍ വിവരങ്ങള്‍ നല്‍കേണ്ട തീയതി മാര്‍ച്ച് മൂന്നായും ഡി.ഡി.ഇമാര്‍ ഇവ ക്രോഡീകരിച്ച് നല്‍കേണ്ട തീയതി മാര്‍ച്ച് എട്ടായുമായാണ് നീട്ടിയിട്ടുള്ളത്. മാര്‍ച്ച് 31നകം സ്‌കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കും.സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ പിന്നാക്കവിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന പിന്നാക്കസമുദായ വികസന വകുപ്പാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഫിബ്രവരി എട്ടിനാണ് കോര്‍പ്പറേഷന്‍ നിലവില്‍ വന്നത്.
10 രൂപയുടെ മുദ്രപ്പത്രം ഉടന്‍ ലഭ്യമായില്ലെങ്കില്‍ തത്കാലം വെള്ളക്കടലാസില്‍ സത്യപ്രസ്താവന എഴുതി നല്‍കിയശേഷം മുദ്രപ്പത്രത്തില്‍ പിന്നീട് നല്‍കിയാലും മതി.
രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ കവിയാത്ത പിന്നാക്കവിഭാഗ വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിക്കാനുള്ള ഉത്തരവ് ഫിബ്രവരി മൂന്നിനാണ് പട്ടികജാതി/വര്‍ഗ വകുപ്പ് പുറത്തിറക്കിയത്. പിന്നാക്ക സമുദായ വികസനവകുപ്പ് ഡയറക്ടര്‍ 14 വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും കത്തയയ്ക്കുകയും ചെയ്തു. എസ്.സി വിഭാഗത്തിന് കിട്ടുന്നതിന് തുല്യമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാല്‍ ഒ.ഇ.സിക്ക് തത്കാലം ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാവില്ല. എസ്.സി പ്രൊമോട്ടര്‍മാര്‍ വഴിയാണ് വിവരം ശേഖരിക്കുക. തങ്ങള്‍ക്ക് വിവരം ലഭിച്ചത് തിങ്കളാഴ്ചയാണെന്നും ചൊവ്വാഴ്ച പണിമുടക്കായിരുന്നതിനാല്‍ വരുംദിവസങ്ങളില്‍ ഓരോ വിദ്യാലയത്തിലും പ്രൊഫോര്‍മ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എസ്.സി പ്രൊമോട്ടര്‍മാര്‍ പറയുന്നു. വാര്‍ഷികവരുമാനം സംബന്ധിച്ച് രക്ഷിതാവ് 10 രൂപയുടെ മുദ്രപ്പത്രത്തില്‍ സത്യപ്രസ്താവന എഴുതി നല്‍കിയാല്‍ മതി. 10 രൂപയുടെ മുദ്രപ്പത്രം ഉടന്‍ ലഭ്യമായില്ലെങ്കില്‍ തത്കാലം വെള്ളക്കടലാസില്‍ സത്യപ്രസ്താവന എഴുതി നല്‍കിയശേഷം മുദ്രപ്പത്രത്തില്‍ പിന്നീട് നല്‍കിയാലും മതി. മാതൃഭൂമി വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment