Jan 13, 2011

സറണ്ടര്‍ ചെയ്ത തുക തിരിച്ചടക്കണമെന്ന്

സെന്‍സസ് ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സറണ്ടര്‍ ചെയ്ത തുക തിരിച്ചടക്കണമെന്ന് മലപ്പുറം ഡിഇഒ ഉത്തരവ്. 30-4-2010 ലെ അബ്സ്ട്രാക്റ്റ് പ്രകാരമാണ് തിരിച്ചടവിനു നിര്‍ദ്ദേശം. എന്നാല്‍ 30-6-2010 ലെ ഓര്‍ഡര്‍ പ്രകാരം സറണ്ടര്‍ ചെയ്ത തുക തിരിച്ചടക്കണമെന്നാണ് മലപ്പുറം ഡിഇഒ ഉത്തരവ്. സമാന പ്രശ്നമുള്ളവര്‍ നിയമ നടപടിക്കായി ഒത്തുചേരണമെന്നറിയിക്കുന്നു. യൂണിയന്‍ നേതാക്കള്‍ കേള്‍ക്കാന്‍ തയ്യാറാകണം.
ഇപ്പോള്‍ കിട്ടിയത്.  മലപ്പുറം ഡിഇഒ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചതായി അറിയിച്ചിരിക്കുന്നു.


ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചനടപടി താത്ക്കാലികമായി നടപ്പാക്കേണ്ടെന്ന് തീരുമാനം
മലപ്പുറം: സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകരുടെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ എട്ട് ദിവസമാക്കി കുറച്ചുകൊണ്ടുള്ള ഉത്തരവ് താത്ക്കാലികമായി നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനം.

24 ദിവസത്തെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ എട്ട്ദിവസമാക്കി കുറച്ചുകൊണ്ട് 2010 ഡിസംബര്‍ 12ന് ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഇനിയൊരുത്തരവുണ്ടാകുന്നതുവരെ നടപ്പിലാക്കേണ്ടതില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ എട്ട്ദിവസമാക്കി കുറച്ചഉത്തരവ് നടപ്പില്‍ വരികയാണെങ്കില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ അധ്യാപകര്‍ അത് തിരിച്ചടക്കേണ്ടിവരുമായിരുന്നു. ഇതേ തുടര്‍ന്ന് സെന്‍സസ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെല്ലാം ആശങ്കയിലായിരുന്നു

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom