Mar 29, 2012

ഹയര്‍സെക്കന്‍ഡറി ഘടനയില്‍ മാറ്റംവരുത്തും


സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ഘടനയില്‍ കാലോചിതമായ മാറ്റംവരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒന്‍പത്, പത്ത് ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് ഉയര്‍ത്തും. വി.എച്ച്.എസ്.സി നിര്‍ത്തലാക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഹയര്‍സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും ഏകോപിപ്പിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഷയങ്ങള്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom