Mar 13, 2012

കേന്ദ്രം പാസ്സാക്കുന്ന പരീക്ഷകളും യോഗ്യതകളും വേണം! എന്നാല്‍ കേന്ദ്രം നല്‍കുന്ന ശമ്പളം മാനദണ്ഡമാകാത്തതെന്തുകൊണ്ടാണ്?

അധ്യാപകരാവാന്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) പാസ്സാകണമെന്ന വ്യവസ്ഥയില്‍ പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ ഇടം നേടിയവരും ആശങ്കയില്‍. സര്‍വ്വീസിലുള്ളവര്‍ക്ക് 'ടെറ്റ്' ജയിക്കാന്‍ അഞ്ച്‌വര്‍ഷം അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. അധ്യാപകര്‍ സംഘടിതമായി എതിര്‍ത്തതോടെ ഇളവ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ, വിവിധ ജില്ലകളില്‍ പി.എസ്.സി പരീക്ഷ എഴുതി റാങ്ക്‌ലിസ്റ്റില്‍ ഇടംനേടി അടുത്ത അധ്യയന വര്‍ഷാരംഭം പ്രൈമറി,ഹൈസ്കൂള്‍ അധ്യാപക നിയമനം പ്രതീക്ഷിക്കുന്നവരുടെ കാര്യത്തില്‍ എന്തായിരിക്കും സമീപനം എന്നു വ്യക്തമല്ല. അപേക്ഷ ക്ഷണിക്കുമ്പോള്‍ പി.എസ്.സി പറഞ്ഞ യോഗ്യത നേടിയവരാണിവര്‍. ഇവര്‍ക്ക് നിയമനം ലഭിക്കുന്നതിനു മുമ്പ് മറ്റൊരു യോഗ്യത കൂടി നേടണമെന്നതാണു സ്ഥിതി. റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് 'ടെറ്റ്' നിര്‍ബന്ധമാക്കിയാല്‍ റാങ്ക്‌ലിസ്റ്റിന്റെ മുന്‍ഗണനാക്രമം അട്ടിമറിക്കപ്പെടുമെന്നും ഇവര്‍ പറയുന്നു. ഫിസിക്കല്‍ സയന്‍സിന് കോഴിക്കോട് ജില്ലയില്‍ മാര്‍ച്ച് ആദ്യവാരം തന്നെ നിയമനം നടന്നിരുന്നു. എന്നാല്‍ മലപ്പുറം PSC ഉറങ്ങുകയായിരുന്നു. നൂരുകണക്കിന് കടലാസ് പരീക്ഷകള്‍ എഴുതിവന്നവര്‍ ഈയൊരു ഒന്നര മണിക്കൂര്‍ പരീക്ഷ കൂടി എഴുതിയാലേ യോഗ്യരാവൂ. കേന്ദ്രം പാസ്സാക്കുന്ന പരീക്ഷകളും യോഗ്യതകളും വേണം! എന്നാല്‍ കേന്ദ്രം നല്‍കുന്ന ശമ്പളം മാനദണ്ഡമാകാത്തതെന്തുകൊണ്ടാണ്?

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom