Mar 9, 2012
പരീക്ഷാഡ്യൂട്ടി എവിടേയും
SSLC, Plus2 പരീക്ഷാ ഡ്യൂട്ടി നല്‍കി സ്കൂള്‍ അദ്ധ്യാപകരെ ആവുന്നത്ര ബുദ്ധിമുട്ടിച്ചതായി പരാതി. സ്കൂള്‍ അദ്ധ്യാപകരെ തികയാത്തിടത്ത് മാത്രമേ Plus2 അദ്ധ്യാപകര്‍ക്ക് ഡ്യൂട്ടി നല്‍കാറുള്ളൂ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപികമാരെ വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളില്‍ നിയമിച്ചു കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് വിദ്യാഭ്യാസ ജില്ലാ ഓഫീസ്. ഈ നടപടി അടുത്ത വര്‍ഷങ്ങളിലും തുടരുമെങ്കില്‍ കേരളത്തില്‍ എവിടേയും (സ്വന്തം നാട്ടിലും) ഡ്യൂട്ടി ചെയ്യാനുള്ള അവസരമായി എന്നു കരുതാം. വിദേശത്തും ലക്ഷദ്വീപിലും ആരാണു പരീക്ഷാ ഡ്യൂട്ടി ചെയ്യുന്നത്, തെരഞ്ഞടുപ്പ് രീതി എന്നിവയറിയാന്‍ വിവരാവകാശത്തിനേ കഴിയൂ.
Subscribe to:
Post Comments (Atom)
No comments:
Post a Comment