Mar 19, 2012

സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56

സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സാക്കി. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എം.മാണിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. പെന്‍ഷന്‍ പ്രായം ഏകീകരണം പിന്‍വലിക്കുമെന്നും വ്യക്തമാക്കി.
ബജറ്റ് പ്രസംഗം ഇങ്ങനെ. Clickhere
ബജറ്റ്  ഒറ്റനോട്ടത്തില്‍ download
  • എട്ടാം ക്ലാസ് ഇനി മുതല്‍ യു.പി വിഭാഗത്തില്‍
  • ആറാം ക്ലാസ് വരെ എല്‍.പി വിഭാഗത്തില്‍
  • താനൂരില്‍ പുതിയ തുറമുഖം
  • തീരമൈത്രി പദ്ധതിക്ക് 8 കോടി
  • ജലനിധിക്ക് 110 കോടി
  • ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 11 കോടി
  • കെ.എസ്.ആര്‍.ടി.സിക്ക് 125 കോടി, ജി.പി.എസ് സംവിധാനം
  • 100 പുതിയ ടൗണ്‍ സിറ്റി സര്‍വീസുകള്‍
  • പാലക്കാട് അക്ഷയപാത്രപദ്ധതിക്ക് 153 കോടി
  • മലപ്പുറത്ത് 230 ഏക്കറില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്
  • കിന്‍ഫ്രയ്ക്ക് 100 കോടി 
  • 524 കോടി രൂപ കെ.എസ്.ഇ.ബിക്ക് നല്‍കും
  • അഞ്ച് ചെറുജലവൈദ്യുതപദ്ധതികള്‍
  • ജൈവകൃഷി പ്രോത്സാഹത്തിന് 10 കോടി
  • മുല്ലപ്പെരിയാറില്‍ സംരക്ഷണ അണക്കെട്ട് നിര്‍മിക്കാന്‍ 50 കോടി
  • ക്ഷീരമേഖലയുടെ വികസനത്തിന് 35 കോടി
  • മലയോര ഹൈവേയ്ക്ക് 5 കോടി
  • തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആധുനിക മാലിന്യ സംസ്‌കരണപ്ലാന്റ്
  • വികസനപദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ 300 കോടി
  • കുടുംബശ്രീമിഷന് 84 കോടി രൂപ അനുവദിച്ചു
  • പട്ടികവിഭാഗക്കാര്‍ക്ക് വീടുവെയ്ക്കാന്‍ 2.5 ലക്ഷം
  • പട്ടികജാതിക്കാര്‍ക്ക് വീടുവെയ്ക്കാന്‍ 2 ലക്ഷം രൂപ
  • തൃശ്ശൂര്‍ ജില്ലയിലെ കോള്‍നില വികസനത്തിന് 10 കോടി
  • കുട്ടനാട് പാക്കേജ് നടത്തിപ്പിന് 165 കോടി
  • മത്സ്യത്തൊഴിലാളികള്‍ക്ക് വയര്‍ലസ് സൗകര്യം
  • തീരദേശറോഡ് വികസനത്തിന് 55 കോടി
  • പൈനാപ്പിള്‍ മിഷന്‍ ആരംഭിക്കും
  • ബി.പി.എല്‍ വിഭാഗത്തിലെ വൃക്ക രോഗികള്‍ക്ക് ധനസഹായം
  • മലയോര വികസനത്തിന് 10 കോടി
  • വല്ലാര്‍പാടം അനുബന്ധ വികസനത്തിന് 220 കോടി
  • എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍
  • കാര്‍ഷിക മേഖലയ്ക്ക് 100 കോടി; നെല്‍കൃഷിക്ക് 50 കോടി
  • വയനാട്ടിലെ കര്‍ഷകര്‍ക്ക് 25 കോടിയുടെ പാക്കേജ്
  • സംസ്ഥാനത്ത് 50 ആധുനിക മത്സ്യമാര്‍ക്കറ്റ്
  • പൂക്കോട്ടെ വെറ്ററിനറി സര്‍വകലാശാലയ്ക്ക് 40 കോടി രൂപ
  • ശബരിമലയിലെ മാലിന്യ സംസ്‌ക്കരണത്തിന് 5 കോടി
  • ശബരിമല വികസനത്തിന് 25 കോടി
  • പദ്ധതിയിതര ചിലവ് 30 ശതമാനം വര്‍ധിച്ചു
  • ശമ്പളം, പെന്‍ഷന്‍ ചിലവുകള്‍ കുതിച്ചുയര്‍ന്നു
  • റവന്യൂവരുമാനം കൂടി
  • മുന്‍ സര്‍ക്കാരിന്റെ ട്രഷറി മിച്ചമെന്ന അവകാശവാദം കളവ്
  • റവന്യൂ കമ്മി കുറയ്ക്കാനാകുമെന്ന് പ്രതീക്ഷ
  • റവന്യൂ വരുമാനം 19 ശതമാനം വര്‍ധിച്ചു
  • ഓരോ പഞ്ചായത്തിലും മൂന്ന് ഗ്രീന്‍ ഹൗസുകള്‍
  • വിദേശ പച്ചക്കറികള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കാന്‍ പദ്ധതി
  • പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി: ഒരു കോടി അനുവദിച്ചു
  • ബി.പി.എല്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ പലിശ സര്‍ക്കാര്‍ എറ്റെടുത്തു
  • വിധവാ പെന്‍ഷന്‍ 575 രൂപയാക്കി
  • വികലാംഗ പെന്‍ഷന്‍ 700 രൂപയാക്കി
  • വിവാഹ ധനസഹായം 20,000 രൂപയാക്കി വര്‍ധിപ്പിച്ചു
  • 5 വര്‍ഷത്തിനുള്ളില്‍ ഓരോ മണ്ഡലത്തിലും 25 കോടിയുടെ വികസനം
  • ഇളനീര്‍ കേരളത്തിന്റെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചു
  • തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് 1000 രൂപ

2 comments:

Rajeev said...
This comment has been removed by a blog administrator.
Gireesh Vidyapeedham said...

L.P യില്‍ ആറാം ക്ലാസ്സോ? ഒന്നു കൂടി ഉറപ്പുവരുത്തൂ.

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom