Mar 30, 2012

അരും തോല്‍ക്കരുത്, പുതിയ സ്കൂളും തുടങ്ങാം

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ സ്കൂളുകളിലെ ഒന്ന് മുതല്‍ എട്ടുവരെ ക്ളാസുകളിലെ മുഴുവന്‍ കുട്ടികളെയും അടുത്ത ക്ളാസിലേയ്ക്ക് ജയിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഉത്തരവായി. click here വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ അദ്ധ്യയന വര്‍ഷം മുതല്‍ ഇത് കര്‍ശനമായി പാലിക്കാനാണ് നിര്‍ദ്ദേശം. കൂടാതെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആവശ്യമുള്ള സ്ഥലങ്ങളില്‍ പുതിയ സര്‍ക്കാര്‍ സ്കൂളുകള്‍ ആരംഭിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കി ഉത്തരവായി.click here

  • അദ്ധ്യാപക പാക്കേജില്‍ വരാന്‍ കാത്തിരിക്കുന്നവര്‍ 13-4-12നകം റജിസ്റ്റര്‍ചെയ്യാന്‍ വായിക്കുക:
Approval of the list of Retrenched Teachers 1. circular 2) DPI Letter 3) Declaration Form

Camp Certificate to be Produced before Camp Officers by Examiners SSLC

SSLC വാല്യുവേഷന്‍ ഡ്യൂട്ടിക്ക് പോകുന്ന അദ്ധ്യാപകര്‍ Appointment order നൊപ്പം ഒരു ക്യാമ്പ് സര്‍ട്ടിഫിക്കറ്റ് കൂടി കൊണ്ടു പോവുക. click here

Mar 29, 2012

ഹയര്‍സെക്കന്‍ഡറി ഘടനയില്‍ മാറ്റംവരുത്തും


സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ഘടനയില്‍ കാലോചിതമായ മാറ്റംവരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒന്‍പത്, പത്ത് ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് ഉയര്‍ത്തും. വി.എച്ച്.എസ്.സി നിര്‍ത്തലാക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഹയര്‍സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും ഏകോപിപ്പിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഷയങ്ങള്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Mar 28, 2012

OBC വിവരങ്ങള്‍ 29-03-2012 വൈകീട്ട് 5 മണിക്ക് മുമ്പായി നല്‍കണം

       പുതുതായി രൂപീകരിച്ച പിന്നോക്ക വിഭാഗ വികസന വകുപ്പില്‍ നിന്നുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലേക്ക് അര്‍ഹരായ പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വിദ്യാലയാധികൃതര്‍ 29-03-2912 വൈകീട്ട് 5 മണിക്ക് മുമ്പായി പിന്നോക്ക വിഭാഗ വികസന വകുപ്പിന് നല്‍കണമെന്ന് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.
OBC Prematric Scholarship Distribution: Latest Letter to HMs, 
OBC Prematric Scholarship Distribution: Latest Letter to DDEs

Mar 27, 2012

KSTA ക്ക് എന്തിന്റെ കേടാ......?

ഹിന്ദി, അറബി, ഉറുദു അദ്ധ്യാപക യോഗ്യതയായ ‍ഡിപ്ലോമ ബി എഡിന് തുല്യമാക്കാന്‍‍ കരിക്കുലം കമ്മിറ്റി ശുപാര്‍ശ ചെയ്തു. എന്നാല്‍ അതിനേയും എതിര്‍ക്കുമെന്നാണ് കെ എസ്  ടി എ പറയുന്നത് എന്ന് ഇന്ത്യാവിഷന്‍ ഫ്ലാഷ് ന്യൂസ്.

Sampoorna Offline

Sampoorna offline software user guide click here
Sampoorna offline software download click here
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സായി നിജപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ (ജി.ഒ.(പി)നമ്പര്‍ 183/2012/ഫിനാന്‍സ്) ഉത്തരവിറക്കി. അദ്ധ്യാപകരുടെ വിരമിക്കല്‍ പ്രായവും 56 വയസ്സാണെങ്കിലും അക്കാദമിക് വര്‍ഷം അവസാനിക്കും മുമ്പ് 56 വയസ്സാവുകയാണെങ്കില്‍, അക്കാദമിക് വര്‍ഷം അവസാനിക്കും വരെ തുടരാമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഉത്തരവിന്റെ പകര്‍പ്പ്  ഇവിടെ ലഭ്യമാണ്

Mar 25, 2012

വിരമിക്കല്‍ പ്രായം അറുപതിയഞ്ച്.

വിരമിക്കല്‍ പ്രായം സംബന്ധിച്ച് ഇവിടെ ഇടതു സംഘടനകള്‍ ഒച്ചപ്പടുണ്ടാക്കുമ്പോള്‍ ബംഗാളിലും ത്രിപുരയിലും വിരമിക്കല്‍ പ്രായം അറുപതും, അധ്യാപകരുടേതു അറുപതിയഞ്ചുമാണ്.

യുവജനങ്ങളെ ഇത്രയധികം സ്നേഹിക്കുന്ന ഇടതുപക്ഷങ്ങള്‍ ആദ്യം ബംഗാളില്‍ പോയി അവിടുന്ന് തൊഴില്‍ തേടി കേരളത്തിലേക്ക് വരുന്ന പാവങ്ങളെ രക്ഷിക്കുക...

എന്നു പറയുന്നവരെ എങ്ങനെ കുറ്റം പറയും?
ഞാന്‍ പറയില്ല. നിങ്ങള്‍ക്ക് പറയണമെങ്കില്‍ പറഞ്ഞോളൂ......

Mar 23, 2012

ഹയര്‍സെക്കന്‍ഡറി, സ്കൂള്‍ വാര്‍ഷിക പരീക്ഷ

മാര്‍ച്ച് 27 ന് നടത്താനിരുന്ന ഹൈസ്കൂള്‍, ഹൈസ്കൂള്‍ അറ്റാച്ച്ട്, എല്‍.പി., യു.പി. സ്കൂളുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 30 ന് മുന്‍ ടൈംടേബില്‍ പ്രകാരം നടത്താന്‍ തീരുമാനിച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മാര്‍ച്ച് 20 ന് നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ അക്കൌണ്ടന്‍സി (എ.എഫ്.എസ്/സി.എ) പരീക്ഷകള്‍ മാര്‍ച്ച് 27 ന് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

Mar 22, 2012

SSLC BIOLOGY Eng/Mal medium

Many Biology teachers asking to send SSLC English medium complete notes with answers.
           മാത്‍സ് ബ്ലോഗിലൂടെ പരീക്ഷാ സഹായികള്‍ പ്രസിദ്ധീകരിച്ച റഷീദ് ഓടക്കലാണ് ഈ നോട്സ് തയ്യാറാക്കിയിട്ടുള്ളത്. ബയോളജിയുടെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ (SRG) അംഗവും കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനുമായ റഷീദ് ഓടക്കലാണ് ബയോളജിയുടെ ഇംഗ്ലീഷ് നോട്ട്സ് തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്. . പരീക്ഷയുടെ തൊട്ടു മുമ്പുള്ള മണിക്കൂറുകളില്‍ ഒരു റിവിഷന്‍ നടത്താനും ബയോളജി പരീക്ഷയെക്കുറിച്ചോര്‍ത്ത് ആരെങ്കിലും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാനും പര്യാപ്തമായ ഒരു ഉത്തമ പരീക്ഷാ സഹായിയാണ് ഇതെന്നതില്‍ സംശയമില്ല. ഇത് വായിച്ചു നോക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ. ഈ ലിങ്കില്‍ നിന്നും ബയോളജി ഇംഗ്ലീഷ് മീഡിയം നോട്സ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. കൂടാതെ മാത്സ് ബ്ലോഗിലെ ഈ പോസ്റ്റ് കൂടി കാണുക. അവസാനവട്ട റിവിഷനായി  എടമണ്‍ വി എച്ച് എസ് സി യില്‍ ബയോളജി അധ്യാപകനായി സേവനമനുഷ്ടിക്കുന്ന ശ്രീ പ്രദീപ് കണ്ണംകോട് സാര്‍ തയ്യാറാക്കിയ കുറിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ...

വിദ്യാഭ്യാസ വകുപ്പ്: ഇന്ന് നിയമസഭയില്‍

ഇന്ന് നിയമസഭയില്‍ എം. എല്‍ എമാരുടെ ചോദ്യങ്ങള്‍ക്ക് വകുപ്പ് മന്ത്രിമാര്‍ നല്‍കിയ മറുപടി വായിക്കുക.click here
Promotion,Transfer & Postings of DEO's  Order - G.O.(Rt) No.1381/2012/G.Edn  dated 21.03.2012

Mar 19, 2012

സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56

സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സാക്കി. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എം.മാണിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. പെന്‍ഷന്‍ പ്രായം ഏകീകരണം പിന്‍വലിക്കുമെന്നും വ്യക്തമാക്കി.
ബജറ്റ് പ്രസംഗം ഇങ്ങനെ. Clickhere
ബജറ്റ്  ഒറ്റനോട്ടത്തില്‍ download
  • എട്ടാം ക്ലാസ് ഇനി മുതല്‍ യു.പി വിഭാഗത്തില്‍
  • ആറാം ക്ലാസ് വരെ എല്‍.പി വിഭാഗത്തില്‍

Mar 18, 2012

Hot Is Peak At Malappuram District മലപ്പുറം ചുട്ടുപൊള്ളുന്നു


കടുത്ത വേനല്‍ചൂടില്‍ ചുട്ടുപൊള്ളുകയാണ് മലപ്പുറം ജില്ല. ഒരാഴ്ചയ്ക്കിടെ 3 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ രാവിലെ ചൂട് 34 ഡിഗ്രി സെല്‍ഷ്യസില്‍ അധികം ഉയര്‍ന്നിരുന്നു.

Mar 17, 2012

SPARK - Completion of Details in Gen. Education

2012 ഏപ്രില്‍ 15 ന് മുമ്പ് സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടേയും ജീവനക്കാരുടേയുമുള്‍പ്പടെ എല്ലാ ജീവനക്കാരുടേയും സര്‍വ്വീസ് വിശദാംശങ്ങള്‍ പൂര്‍ണ്ണമായും SPARK ല്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന സര്‍ക്കുലര്‍ ഡൗണ്‍ലോഡ് ചെയ്യുക.

Mar 15, 2012

ആശങ്കയകന്നു! ഹിന്ദി ചതിച്ചില്ല!!

മാതൃകാ ഉത്തരപേപ്പര്‍ ‍ഡൗണ്‍ലോഡ് ചെയ്യുക. click here
ഇന്നത്തെ ഹിന്ദി പരീക്ഷ കുട്ടികളെ വല്ലാതെ കുഴക്കിയില്ല. ചോദ്യപേപ്പര്‍ മോഡല്‍ പരീക്ഷയുടെ ആവര്‍ത്തനം തന്നെയായിരുന്നു. മിക്ക ചോദ്യങ്ങളും പാഠഭാഗങ്ങളുമായി ബന്ധമുള്ളവയാണെങ്കിലും തെറ്റുകളും അവ്യക്തതളും നിറഞ്ഞതായിരുന്നു. 

ചോദ്യം 1. കുട്ടികള്‍ പരിശീലിച്ച രീതിയില്‍ തന്നെയായിരുന്നു. മോഡല്‍ പരീക്ഷയേക്കാള്‍ നിലവാരം പുലര്‍ത്തുകയും ചെയ്തു.
ചോദ്യം 2. നല്ല നിലവാരമുള്ള ചോദ്യം. ക്ലാസ്സില്‍ ഇത്തരം ചര്‍ച്ചകള്‍ വരാതിരിക്കാനിടയില്ല.
ചോദ്യം 3. എല്ലാ കുട്ടികള്‍ക്കും മാര്‍ക്ക് ഉറപ്പ്.
ചോദ്യം 4,5,6. ഭാഷയുള്ളവര്‍ക്ക് എഴുതാനാകും. സന്ദര്‍ഭം വ്യക്തമാക്കുക എന്ന ചോദ്യമായിരുന്നു ആപ്റ്റ്. എന്തെഴുതിയാലും മാര്‍ക്ക് കൊടുക്കാനാണോ ഇങ്ങനെ ചോദിച്ചത്? എന്നാലും 2 സ്കോറിനെഴുതാന്‍ മാത്രം നിപുണരാണോ എന്നറിയില്ല.
ചോദ്യം 7,8 സംഭാഷണമായാലും പത്രവാര്‍ത്തയായാലും കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാനിടയില്ല. പക്ഷേ ചോദ്യശൈലി ശരിയല്ല.
ചോദ്യം 9. വിശപ്പിനെക്കുറിച്ച് പല ചര്‍ച്ചകളും ക്ലാസ്സില്‍ നടന്നിട്ടുണ്ട്.  കാശുകാരന്റെ വീട്ടിലെ പട്ടിയായെങ്കിലും ജനിച്ചാല്‍ മതിയായിരുന്നു എന്നു പോലും ചിന്തിച്ചു പോകാനിടയുള്ള പല ഡോക്യുമെന്ററികളും കാണിച്ചിട്ടുമുണ്ട്.
ചോദ്യം 10. ഉപന്യാസത്തിന് പറ്റിയ വിഷയമായിരുന്നു. ഡയറി എഴുതേണ്ടി വന്നു.
ചോദ്യം 11. പാഠപുസ്തകം അതേ പോലെ പകര്‍ത്താമല്ലോ. പക്ഷേ ജീവന്‍വൃത്തിന് ഇങ്ങനെ ഒരു രൂപവുമുണ്ടോ? ചാചയും ദാദയും ആരാണ്? വിശദീകരിക്കേണ്ടതായി വരും. 
ചോദ്യം 12.  പാഠപുസ്തക ചോദ്യങ്ങളില്‍ നിന്ന് ഏറെ അകലെ നില്‍ക്കുന്ന ചോദ്യം. കുട്ടികള്‍ക്ക് സന്ദര്‍ഭം മനസ്സിലാക്കിയെടുക്കാന്‍ സമയമെടുക്കും, ചിലപ്പോള്‍ തെറ്റിക്കുകയും ചെയ്യാം.
ചോദ്യം 13. ചെറിയക്ലാസ്സ് മുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം.
ചോദ്യം 14, 15, സാധാരണ കുട്ടികളും എഴുതും.
 ചോദ്യം 16. വിഷമിപ്പിക്കില്ല എങ്കിലും...
ചോദ്യം 17. मैतान പ്രശ്നമാക്കിയെന്നു തോന്നുന്നു. വ്യാകരണപിശക് അന്വേഷിച്ച് 4 തെറ്റ് കണ്ടത്തിത്തിരുത്തിയപ്പോള്‍( की,हुई,मैतानों, भागे)  അതാ കിടക്കുന്നു അക്ഷരത്തെറ്റും. मैतान എങ്കില്‍ പിന്നെ  मैदान ഇങ്ങനെയായാലും മതിയല്ലോ എന്ന് തീരുമാനിച്ചത്രേ..  मैदान എന്ന് ചോദ്യം 12ലുണ്ട്.
ചോദ്യം 18. पाँचवें दर्जे में पढ़ता होशियार छात्र राजु को छात्रवृत्ति मिली। സമയം ഒരുപാട് വേണം.
ചോദ്യം 19 ചോദിച്ചത് തെറ്റാണ്. "/" ഈ സാധനം അടുത്ത കാലത്ത് കാണാന്‍ തുടങ്ങിയതാണ്.
शहर में कूड़े और प्लास्टिक फेंकनेवालो! (ഇങ്ങനെ യോജിപ്പിക്കാന്‍ നിര്‍ദ്ദേശമില്ല)
 सावधान! नये नियम के अनुसार छ: महीने तक की कैद है इसलिए सड़क पर कुछ मत फेंको।  "/" ഈ സാധനം ഉള്ളിടത്ത് യോജക് ചേര്‍ത്ത് മാര്‍ക്ക് വാങ്ങാന്‍ ആര്‍ക്കാണു കഴിയുക!
ചോദ്യം 20. ആശയം ഗ്രഹിക്കുവാന്‍ മാത്രം വാക്യമില്ല. ഉത്തരം തെറ്റാനിടയില്ല.


പൊതുവേ ചോദ്യപേപ്പര്‍ കുട്ടികളുടെ ഭാഗത്തുനിന്നു നേക്കുമ്പോള്‍ 30-32 സ്കോറിന്റെ കാര്യത്തില്‍ തൃപ്തികരമാണ്. എന്നാല്‍ ഹിന്ദി വായിച്ചു മനസ്സിലാക്കാന്‍ കഴിവുള്ള A+ കാര്‍ക്ക് ചോദ്യകര്‍ത്താവിന്റെ "ഭാഷാനൈപുണി" ബോധ്യമാവും. 

Mar 14, 2012

INCULCATE SCHOLARSHIP 2011-12

സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം നടത്തിയ ഇന്‍കള്‍കെയ്റ്റ് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് 2011-12 വര്‍ഷം തിരഞ്ഞെടുത്തവരുടെ വിവരം.
INCULCATE SCHOLARSHIP 2011-12: RESULTS AVAILABLE

Mar 13, 2012

കുട്ടികള്‍ക്ക് പരീക്ഷക്ക് അനുവദിച്ച മുഴുവന്‍ സമയവും നല്‍കുന്നില്ലെന്ന് പരാതി.



SSLC പരീക്ഷക്ക് കുട്ടികള്‍ക്ക് അനുവദിച്ച മുഴുവന്‍ സമയവും നല്‍കുന്നില്ലെന്ന് പരാതി. 90 മിനിറ്റ് പരീക്ഷക്ക് 85 മിനിറ്റ് മാത്രമേ പരീക്ഷയെഴുതാന്‍ അനുവദിക്കുന്നുള്ളൂ. പരീക്ഷക്ക് കുട്ടികള്‍ക്ക് മുഴുവന്‍ സമയവും കിട്ടുന്നതിനായി കഴിഞ്ഞ വര്‍ഷം ഉത്തരക്കടലാസ് കൂള്ഓഫ് സമയത്തിന് മുമ്പ് നല്‍കുകയും  വാണിംഗ് ബെല്‍ ഒഴിവാക്കുകയും  ചെയ്തിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശമാണെന്ന് പറഞ്ഞ് വാണിംഗ് ബെല്‍ അടിച്ച് 5 മിനിറ്റ് കവര്‍ന്നെടുക്കുകയാണ്. 2 മണിക്കൂര്‍ പരീക്ഷ അശാസ്ത്രീയമായി ഒന്നര മണിക്കൂര്‍ ആക്കി മാറ്റുകയും എന്നാല്‍ ചട്ടങ്ങള്‍ പഴയ പടി തുടരുകയും ചെയ്തതാണ് പാവം കുട്ടികള്‍ക്ക് വിനയായത്. അഡീഷണല്‍ ഷീറ്റില്‍ റജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശത്തിലും അവ്യക്തതയുണ്ട്. 

കേന്ദ്രം പാസ്സാക്കുന്ന പരീക്ഷകളും യോഗ്യതകളും വേണം! എന്നാല്‍ കേന്ദ്രം നല്‍കുന്ന ശമ്പളം മാനദണ്ഡമാകാത്തതെന്തുകൊണ്ടാണ്?

അധ്യാപകരാവാന്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) പാസ്സാകണമെന്ന വ്യവസ്ഥയില്‍ പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ ഇടം നേടിയവരും ആശങ്കയില്‍. സര്‍വ്വീസിലുള്ളവര്‍ക്ക് 'ടെറ്റ്' ജയിക്കാന്‍ അഞ്ച്‌വര്‍ഷം അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. അധ്യാപകര്‍ സംഘടിതമായി എതിര്‍ത്തതോടെ ഇളവ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ, വിവിധ ജില്ലകളില്‍ പി.എസ്.സി പരീക്ഷ എഴുതി റാങ്ക്‌ലിസ്റ്റില്‍ ഇടംനേടി അടുത്ത അധ്യയന വര്‍ഷാരംഭം പ്രൈമറി,ഹൈസ്കൂള്‍ അധ്യാപക നിയമനം പ്രതീക്ഷിക്കുന്നവരുടെ കാര്യത്തില്‍ എന്തായിരിക്കും സമീപനം എന്നു വ്യക്തമല്ല. അപേക്ഷ ക്ഷണിക്കുമ്പോള്‍ പി.എസ്.സി പറഞ്ഞ യോഗ്യത നേടിയവരാണിവര്‍. ഇവര്‍ക്ക് നിയമനം ലഭിക്കുന്നതിനു മുമ്പ് മറ്റൊരു യോഗ്യത കൂടി നേടണമെന്നതാണു സ്ഥിതി. റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് 'ടെറ്റ്' നിര്‍ബന്ധമാക്കിയാല്‍ റാങ്ക്‌ലിസ്റ്റിന്റെ മുന്‍ഗണനാക്രമം അട്ടിമറിക്കപ്പെടുമെന്നും ഇവര്‍ പറയുന്നു. ഫിസിക്കല്‍ സയന്‍സിന് കോഴിക്കോട് ജില്ലയില്‍ മാര്‍ച്ച് ആദ്യവാരം തന്നെ നിയമനം നടന്നിരുന്നു. എന്നാല്‍ മലപ്പുറം PSC ഉറങ്ങുകയായിരുന്നു. നൂരുകണക്കിന് കടലാസ് പരീക്ഷകള്‍ എഴുതിവന്നവര്‍ ഈയൊരു ഒന്നര മണിക്കൂര്‍ പരീക്ഷ കൂടി എഴുതിയാലേ യോഗ്യരാവൂ. കേന്ദ്രം പാസ്സാക്കുന്ന പരീക്ഷകളും യോഗ്യതകളും വേണം! എന്നാല്‍ കേന്ദ്രം നല്‍കുന്ന ശമ്പളം മാനദണ്ഡമാകാത്തതെന്തുകൊണ്ടാണ്?

Mar 9, 2012

പരീക്ഷാഡ്യൂട്ടി എവിടേയും

SSLC, Plus2 പരീക്ഷാ ഡ്യൂട്ടി നല്‍കി സ്കൂള്‍ അദ്ധ്യാപകരെ ആവുന്നത്ര ബുദ്ധിമുട്ടിച്ചതായി പരാതി.   സ്കൂള്‍ അദ്ധ്യാപകരെ തികയാത്തിടത്ത് മാത്രമേ Plus2 അദ്ധ്യാപകര്‍ക്ക് ഡ്യൂട്ടി നല്‍കാറുള്ളൂ  മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപികമാരെ വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളില്‍ നിയമിച്ചു കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് വിദ്യാഭ്യാസ ജില്ലാ ഓഫീസ്. ഈ നടപടി അടുത്ത വര്‍ഷങ്ങളിലും തുടരുമെങ്കില്‍ കേരളത്തില്‍ എവിടേയും (സ്വന്തം നാട്ടിലും) ഡ്യൂട്ടി ചെയ്യാനുള്ള അവസരമായി എന്നു കരുതാം. വിദേശത്തും ലക്ഷദ്വീപിലും ആരാണു പരീക്ഷാ ഡ്യൂട്ടി ചെയ്യുന്നത്, തെരഞ്ഞടുപ്പ് രീതി എന്നിവയറിയാന്‍ വിവരാവകാശത്തിനേ കഴിയൂ. 

Mar 8, 2012

SSLC BIOLOGY ENG MEDIUM NOTES


Many Biology teachers asking to send SSLC English medium complete notes with answers.
മാത്‍സ് ബ്ലോഗിലൂടെ പരീക്ഷാ സഹായികള്‍ പ്രസിദ്ധീകരിച്ച റഷീദ് ഓടക്കലാണ് ഈ നോട്സ് തയ്യാറാക്കിയിട്ടുള്ളത്. ബയോളജിയുടെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ (SRG) അംഗവും കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനുമായ റഷീദ് ഓടക്കലാണ് ബയോളജിയുടെ ഇംഗ്ലീഷ് നോട്ട്സ് തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്. . പരീക്ഷയുടെ തൊട്ടു മുമ്പുള്ള മണിക്കൂറുകളില്‍ ഒരു റിവിഷന്‍ നടത്താനും ബയോളജി പരീക്ഷയെക്കുറിച്ചോര്‍ത്ത് ആരെങ്കിലും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാനും പര്യാപ്തമായ ഒരു ഉത്തമ പരീക്ഷാ സഹായിയാണ് ഇതെന്നതില്‍ സംശയമില്ല. ഇത് വായിച്ചു നോക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.
ചുവടെയുള്ള ലിങ്കില്‍ നിന്നും ബയോളജി ഇംഗ്ലീഷ് മീഡിയം നോട്സ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Mar 7, 2012

സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു.


പഞ്ചാഗ്നി, മയൂഖം എന്നീ ചിത്രങ്ങള്‍ കൂടാതെ ബോംബെ രവി മലയാളത്തിലല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചതില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ഇവയാണ്: നഖക്ഷതങ്ങള്‍, വൈശാലി, പരിണയം, ഒരു വടക്കന്‍ വീരഗാഥ, സര്‍ഗം, സുകൃതം, പാഥേയം.

Mar 6, 2012

UBUNTU Vs WINDOWS 7

വിന്‍ഡോസ് 7 തീം, 
ഫ്രീയായി മാറ്റാം. 3ഡി, നല്ല ഭംഗി! ആകര്‍ഷകം!

Even from its start in late 2009 as an Gnome Icon pack, the Win2-7 Packs goal has not changed...To be the most comprehensive, easily installable, customizable and most user friendly Windows 7 Transformation Pack on earth for the Gnome Desktop!

(Win2-7 Pack 6.8.3 Multilang)
(Win2-7 Pack 6.8.2 Multilang)

വിദ്യാര്‍ഥിരക്ഷയ്ക്ക് സ്‌കൂളുകളില്‍ സെല്‍


സ്‌കൂളില്‍ വിദ്യാര്‍ഥികളെ തല്ലുകയും മാനസികമായി ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ കാലയളവില്‍ അവരെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷ (NCPCR) ന്റേതാണ് ശുപാര്‍ശ. കുട്ടികള്‍ക്കെതിരായ ശാരീരിക-മാനസിക പീഡനം, ലൈംഗികാക്രമണം, വിവേചനം തുടങ്ങിയ കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക നിരീക്ഷണ സെല്‍ വേണം. വിദ്യാര്‍ഥികള്‍, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെട്ട

Mar 5, 2012

Physical Science 118

മലപ്പുറം വിദ്യാഭ്യാസജില്ലയിലെ സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ ഫിസിക്കല്‍ സയന്‍സിനു മാത്രമായി 118 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂര്‍ണ്ണമായ ലിസ്റ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്കുക. 
എല്ലാ വിഷയങ്ങള്‍ക്കും A+ വാങ്ങാനൊരുങ്ങുന്ന കുട്ടികളെ സമ്മതിക്കണം.

Teachers Eligibility Test - Entrusting SCERT as the academic authority

Entrusting SCERT as the academic authority

Mar 4, 2012

പൊതുസ്ഥലം മാറ്റത്തിനായുള്ള അപേക്ഷകള്‍ മാര്‍ച്ച് 15 വരെ

സര്‍ക്കാര്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി വിഭാഗം പ്രധാന അദ്ധ്യാപകര്‍/പ്രൈമറി അദ്ധ്യാപകര്‍ എന്നിവരുടെ 2012-13 വര്‍ഷത്തെ ജില്ലാതല പൊതുസ്ഥലം മാറ്റത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 15 വരെ ദീര്‍ഘിപ്പിച്ചു.

Mar 3, 2012

പിന്നോക്ക വിഭാഗ സ്കോളര്‍ഷിപ്പ് :വിവരങ്ങള്‍ എത്തിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് ഒന്‍പത്. വിദ്യാര്‍ത്ഥികളുടെ വിവരം നല്‍കണം -മന്ത്രി എ.പി.അനില്‍കുമാര്‍

പുതുതായി രൂപീകരിച്ച പിന്നോക്ക വിഭാഗ വികസന വകുപ്പില്‍ നിന്നുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലേക്ക് അര്‍ഹരായ പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വിദ്യാലയാധികൃതര്‍ ഉടന്‍ പിന്നോക്ക വിഭാഗ വികസന വകുപ്പിന് നല്‍കണമെന്ന് പട്ടികജാതി പിന്നോക്ക സമുദായക്ഷേമ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡവും മറ്റും ഡയറക്ടറേറ്റ് ഇതിനകം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. വിവരങ്ങള്‍ എത്തിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് ഒന്‍പത് വരെ നീട്ടിയിട്ടുണ്ട്. വിവരങ്ങള്‍ എത്രയും വേഗം ലഭിച്ചാല്‍ പത്താം ക്ളാസ് വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും ഈ വര്‍ഷം തന്നെ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് പിന്നോക്ക വികസന വകുപ്പ്. അര്‍ഹരായ പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ആവശ്യമായ തുക കണക്കാക്കി പദ്ധതിരേഖ തയാറാക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. അടുത്ത അദ്ധ്യയന വര്‍ഷം പ്രീ-മെട്രിക്, പോസ്റ്-മെട്രിക് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസാനുകൂല്യങ്ങളും മറ്റ് ക്ഷേമ പദ്ധതികളും നടപ്പാക്കുന്നതിന് പദ്ധതിരേഖ തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ എത്രയും വേഗം വിദ്യാലയാധികൃതര്‍ക്ക് കൈമാറാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പി.എന്‍.എക്സ്.1440/12 Online press releases from Directorate, Thiruvananthapuram

സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട ഒരു പ്രധാന ഡിപിഐ സര്‍ക്കുലര്‍

സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട  ഡിപിഐ സര്‍ക്കുലര്‍ ലഭിക്കുന്നതിന് ക്ലിക്കുക

Mar 2, 2012

പത്താം ക്ളാസില്‍ പുതിയ ഐ.സി.ടി : ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യണം

അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ പത്താം ക്ളാസില്‍ പുതിയ ഐ.സി.ടി (വിവര വിനിമയ സാങ്കേതിക വിദ്യ) പാഠപുസ്തകം പഠപ്പിക്കേണ്ട മുഴുവന്‍ അദ്ധ്യാപകര്‍ക്കും ഏപ്രില്‍-മെയ് മാസങ്ങളില്‍ പരിശീലനം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.(സര്‍ക്കുലര്‍) ഇതിനായി മുഴുവന്‍ ഹൈസ്കൂളുകളിലും സ്റാഫ് മീറ്റിങ് ചേര്‍ന്ന് ഒമ്പതിന് മുമ്പ് അദ്ധ്യാപകരെ നിശ്ചയിച്ച് ഇവരുടെ വിവരങ്ങള്‍ മാര്‍ച്ച് 14 ന് മുമ്പ് www.itschool.gov.in സൈറ്റിലെ ICT Training for Teachers എന്ന ലിങ്കില്‍

SSLC CV മാതൃഭൂമി വാര്‍ത്ത


Mar 1, 2012

പിന്നാക്കവിഭാഗ സ്‌കോളര്‍ഷിപ്പ്: തീയതി നീട്ടി


 പിന്നാക്കവിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവരുടെ വിവരശേഖരണം പൂര്‍ത്തിയാക്കാനുള്ള തീയതി നീട്ടി. ഫിബ്രവരി 29നകം വിവരം നല്‍കണമെന്നായിരന്നു ഡി.ഡി.ഇമാര്‍ക്കുള്ള നിര്‍ദേശം. പ്രധാനാധ്യാപകര്‍ നിര്‍ദിഷ്ട മാതൃകയില്‍ വിവരങ്ങള്‍ നല്‍കേണ്ട തീയതി മാര്‍ച്ച് മൂന്നായും ഡി.ഡി.ഇമാര്‍ ഇവ ക്രോഡീകരിച്ച് നല്‍കേണ്ട തീയതി മാര്‍ച്ച് എട്ടായുമായാണ് നീട്ടിയിട്ടുള്ളത്. മാര്‍ച്ച് 31നകം സ്‌കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കും.സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ പിന്നാക്കവിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന പിന്നാക്കസമുദായ വികസന വകുപ്പാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഫിബ്രവരി എട്ടിനാണ് കോര്‍പ്പറേഷന്‍ നിലവില്‍ വന്നത്. 
 10 രൂപയുടെ മുദ്രപ്പത്രം ഉടന്‍ ലഭ്യമായില്ലെങ്കില്‍ തത്കാലം വെള്ളക്കടലാസില്‍ സത്യപ്രസ്താവന എഴുതി നല്‍കിയശേഷം മുദ്രപ്പത്രത്തില്‍ പിന്നീട് നല്‍കിയാലും മതി.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom