വായുവിലൂടെ പരക്കുന്ന രോഗമായതിനാല്‍ രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ അതീവ ജാഗ്രത ആവശ്യമാണ്. ഇതിനുളള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നുണ്ട്. രോഗലക്ഷണം കണ്ടാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.
ശ്രദ്ധിക്കേണ്ടത്-
* ഏതു പനിയും എച്ച് വണ്‍ എന്‍ വണ്‍ ആകാം
*കുട്ടികളില്‍ പനി ലക്ഷണം കണ്ടാല്‍ യാതൊരു കാരണവശാലും സ്‌കൂളില്‍ അയയ്ക്കരുത്
*തുമ്മുമ്പോഴും ചുമയ്ക്കുമ്പോളും തൂവാലകൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കണം
*കൈകള്‍ കൂടെക്കൂടെ കഴുകണം
*രോഗബാധിതര്‍ കഴിയുന്നതും യാത്ര ഒഴിവാക്കുക(ചികിത്സ തേടാന്‍ ഒഴികെ)
*രോഗികളെ ശുശ്രൂഷിക്കുന്നവര്‍ മാസ്‌ക് ധരിക്കണം
*പൊതു സ്ഥലത്ത് തുപ്പരുത്
ലക്ഷണങ്ങള്‍ :
മറ്റ് വൈറല്‍ പനിയുടെ ലക്ഷണങ്ങളായ പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ക്ഷീണം.
ചിലരില്‍ വയറിളക്കവും ഛര്‍ദ്ദിയും കണ്ടേക്കാം.
No comments:
Post a Comment