Jun 9, 2012

+1 Trial Allotment Results published.

ജൂണ്‍ ആറിന് പ്രസിദ്ധീകരിച്ച ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ലിസ്റ് പരിശോധിക്കുമ്പോള്‍ എസ്.എസ്.എല്‍.സി. ഇതര സ്കീമുകളില്‍പ്പെട്ട ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബോണസ് പോയിന്റ് ലഭിക്കുന്ന ചില സാഹചര്യങ്ങളില്‍ WGPAയില്‍ മുന്‍തൂക്കം ലഭിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിവിധ സ്കീമുകളില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ WGPA കണക്കാക്കുന്നതില്‍ വന്നിട്ടുള്ള ഈ വ്യത്യാസം പരിഹരിച്ചുകൊണ്ടായിരിക്കും മുഖ്യ അലോട്ട്മെന്റുകള്‍ നടത്തുന്നത്. അലോട്ട്മെന്റുകളില്‍ ഏതെങ്കിലും സ്കീമില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണനയോ മുന്‍തൂക്കമോ ലഭിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom