Jun 3, 2012
ലുലു , ലുലൂ, .... ഓര്‍മകള്‍ക്കൊരാണ്ട്.............
AMEERUDHEEN.C, VPKMMHSS PUTHURPALLIKKAL
(02.06.2011-ന് തോട്ടില്‍ മുങ്ങി മരിച്ച ഹാസന ലുലു (വി.പി.കെ.എം.എം.എച്ച് .ഹൈസ്കൂള്‍ )വിന്‍റെ ഒര്മാക്കായ് കോരിയിട്ട വരികള്‍ ..... കൂടെ, അപകടത്തില്‍ പെട്ട കുട്ടികളെ രക്ഷിച്ചതിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ശഹ്സാദ് എന്ന കുട്ടിക്ക് അഭിനന്ദനം നേരുന്നു)
വിങ്ങുന്നു ഒരായിരം ഓര്‍മ്മകലെന്നില്‍
ആ ദിനം വന്നണയുമ്പോള്‍,
അന്ന്, മഴ തിമിര്‍ത്തു പെയ്ത
വൈകുന്നേരം,
വീട്ടിലേക്കൊഴുകുമ്പോള്‍ അതിനിടയില്‍
ലുലൂ...., നിന്‍റെ മന്ദസ്മിതം
ഞാന്‍ കണ്ടിരുന്നു.
അതൊരു വിട ചോദിക്കലനെന്നു
ഞാനറിഞ്ഞില്ലല്ലോ, ലുലു.
പിന്നെ, മഴചോരാന്‍ കാത്തുനിന്ന
ഞങ്ങള്‍, കേട്ടത്_
ചോരാത്ത,തീരാത്ത കദനമഴയുടെ
നനുത്ത ശബ്ദമായിരുന്നു.
കേട്ടത് സത്യമാവാരുതെന്ന പ്രാര്‍ത്ഥന
നിഷ്ഫലമായി, അവസാനം_
കാലവും ഞങ്ങളും അത്
മനസ്സിലാക്കി.
മരണത്തിന്‍റെ അനിവാര്യത.
ഇന്ന്, നമുക്ക് പ്രാര്‍ത്ഥിക്കാം
അവളാശിച്ച സ്വര്‍ഗം ലഭിക്കാനായ്
ഇനിയുമൊരായിരം, ഷഹ്സാദുമാര്‍
ജനിക്കനായ്
Subscribe to:
Post Comments (Atom)
No comments:
Post a Comment