Jun 15, 2012

'അസ്സലായി' നീന്താനറിയാം. എന്ന്, പഞ്ചായത്ത് പ്രസിഡന്റ്: ഒപ്പ്.

നാട്ടില്‍ 'നീന്താനറിയാവുന്ന' വിദ്യാര്‍ഥികളുടെ എണ്ണം പെരുകുന്നു. പ്ലസ്‌വണ്‍ പ്രവേശനത്തിന് നീന്താനറിയുന്നവര്‍ക്ക് രണ്ടു ബോണസ് പോയന്റുകള്‍ കിട്ടുമെന്നായപ്പോള്‍ സി.ബി.എസ്.ഇക്കാര്‍ക്കും എസ്.എസ്.എല്‍.സിക്കാര്‍ക്കും 'അസ്സലായി' നീന്താനറിയാം. കുളത്തിലിറങ്ങാന്‍ ഭയമുള്ളവരും പുഴ കണ്ടാല്‍ തല കറങ്ങുന്നവരുമൊക്കെ പഞ്ചായത്ത് പ്രസിഡന്റിന്റെയും നഗര പിതാക്കളുടെയും സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. അതോടെ യഥാര്‍ത്ഥ നീന്തല്‍കാര്‍ പുറത്ത്. വിവരാവകാശത്തിന് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനല്ലേ കഴിയൂ.

പ്രവേശന റാങ്ക് ലിസ്റ്റില്‍ കടന്നുകൂടാന്‍ ബോണസ് പോയന്റ് നിര്‍ണായകമാണെന്ന് മനസ്സിലാക്കിയ കുട്ടികളും രക്ഷിതാക്കളുമൊക്കെ 'നീന്തല്‍ സാക്ഷ്യപത്രം' എളുപ്പത്തില്‍ സംഘടിപ്പിക്കുന്നു. നീന്തല്‍ അറിയുമോ എന്ന് പരിശോധിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലതാനും.
എന്‍.സി.സി അംഗത്വം, സ്‌കൗട്ട്ആന്‍ഡ് ഗൈഡ് രാജ്യപുരസ്‌കാര്‍ എന്നീ പദവികള്‍ക്കും എസ്.എസ്.എല്‍.സിക്ക് പഠിച്ച സ്‌കൂളില്‍തന്നെ പ്ലസ്‌വണ്ണിന് അപേക്ഷിക്കുന്നവര്‍ക്കും ലഭിക്കുന്നത് ഇതേപോലെ രണ്ടുവീതം ബോണസ് പോയന്റുകളാണെന്നോര്‍ക്കുമ്പോഴാണ് ഈ തട്ടിക്കൂട്ട് സാക്ഷ്യപത്രത്തിന്റെ 'വില'യറിയുക.
അര്‍ഹത പരിശോധിക്കാന്‍ കഴിയാത്ത നീന്തല്‍ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ റാങ്ക്‌ലിസ്റ്റില്‍ മുന്‍നിരയിലേക്ക് 'നീന്തിക്കയറാന്‍' കഴിഞ്ഞവര്‍ ഒട്ടേറെയുണ്ട്.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom