Apr 17, 2012

ന്യായമല്ലേ? ഇവരുടെ ആവശ്യം!

സാമൂഹിക സാമ്പത്തിക ജാതി സര്‍വെ 2011യുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത്  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുകയും അവര്‍ക്ക് വേണ്ടത്ര പരിഗണനയോ വേതനമോ നല്‍കുന്നില്ലെന്ന് പരാതി. മലപ്പുറം അരീക്കോട്  ബ്ലോക്ക് പഞ്ചായത്ത് , എടവണ്ണ ഏരിയയില്‍ ജോലി ചെയ്യേണ്ടവര്‍ എല്ലാ ദിവസവും കണക്കെടുപ്പിനു ശേഷം അരീക്കോട്  ബ്ലോക്ക് പഞ്ചായത്ത്  ചാര്‍ജ്  സെന്ററില്‍ ഡാറ്റ നല്‍കണം. 25കി.മീ. ദിവസവും വൈകീട്ട് യാത്ര ചെയ്യേണ്ടി വരുന്ന ഇവര്‍ക്ക് യാത്രാ ചെലവോ, സഹായമോ ഏന്യൂമറേറ്റരോ സൂപ്പര്‍വൈസറോ നല്കേണ്ടതില്ലത്രേ. ഏന്യൂമറേറ്റര്‍ക്ക് 18000 രൂപ ലഭിക്കുമ്പോള്‍  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക്  40 ദിവസം പൂര്‍ത്തിയീക്കിയാല്‍ മാത്രം  7000 രൂപയാണ് നിശ്ചയിച്ചത്. ഇത് അത്രയും ദിവസത്തെ  യാത്രാ ചെലവിനോ ഭക്ഷണത്തിനോ തികയില്ല. സ്ഥിരവരുമാനമില്ലാത്ത പത്താം തരം കഴിഞ്ഞ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള കുട്ടികളെയാണിപ്പോള്‍ നിയമിച്ചിരിക്ുന്നത്. അതുകൊണ്ട്   തന്നെ പല deo മാരും പിന്‍മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
അതുകൊണ്ട്  
  • ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് പ്രതിഫലം വര്‍ദ്ധിപ്പിക്കുക.
  • ചാര്‍ജ് സെന്ററില്‍ ഡാറ്റ എത്തിക്കുന്ന ജോലി ഏന്യൂമറേറ്റരോ സൂപ്പര്‍വൈസറോ ഏറ്റെടുക്കുക.
  • ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന  ചാര്‍ജ് സെന്റര്‍ ഗ്രാമപഞ്ചായത്തിലും തുടങ്ങുക.
  • തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കുക.

2 comments:

DILEEP.M. said...
This comment has been removed by the author.
DILEEP.M. said...
This comment has been removed by the author.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom