Apr 3, 2012
പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ റദ്ദു ചെയ്തു
പെന്‍ഷന്‍ പ്രായം ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകര്‍/പ്രൈമറി അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള അദ്ധ്യാപകരില്‍ നിന്ന് 2012-13 അദ്ധ്യയന വര്‍ഷത്തേക്ക് ക്ഷണിച്ചിരുന്ന പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ റദ്ദു ചെയ്തു. 2012 ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ഒഴിവുകളിലേയ്ക്കും, നിലവിലുള്ള ഒഴിവുകളിലേക്കുള്ള സ്ഥലംമാറ്റത്തിനും പുതിയതായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 17 വരെ. വിശദ വിവരം ഇവിടെ ലഭിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment