Apr 30, 2012

X ICT പരിശീലനം: മെയ് ഏഴാം തിയ്യതി

അടുത്ത അദ്ധ്യയനവര്‍ഷം (2012-13) മുതല്‍ പത്താംക്ളാസില്‍ പുതുക്കിയ ഐ.സി.ടി പാഠപുസ്തകമാണ് നിലവില്‍ വരുന്നതെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു ഐ.സി.ടി അധിഷ്ഠിതമായി തയ്യാറാക്കിയിട്ടുള്ള പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അദ്ധ്യാപക പരിശീലനം മെയ് ഏഴ് മുതല്‍ എല്ലാ ജില്ലകളിലും പുനരാരംഭിക്കും. മദ്ധ്യവേനലവധികാലത്തുതന്നെ പത്താംക്ളാസില്‍ ഐ.സി.ടി പാഠപുസ്തകം പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും പരിശീലനം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഐ.ടി@സ്കൂള്‍ പ്രോജക്ട് ഒരുക്കിയിട്ടുണ്ട്. പരിശീലന ദിവസം പരിശീലന കേന്ദ്രം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് ഐ.ടി@സ്കൂള്‍ പ്രോജക്ടിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഇതു കൂടി വായിക്കണം CLICK HERE

1 comment:

Anonymous said...

8,9 ക്ലാസ്സുകളില്‍ IT പഠിപ്പിച്ചിരുന്ന മലയാളം , SS എന്നി വിഷയങ്ങളുടെ അധ്യാപകര്‍ IT യില്‍ വരുന്ന ഗണിത ഭാഗവും, സയന്‍സ് ഭഗവും വളരെ ബുദ്ദിമുട്ടി പഠപ്പിച്ചും , പഠിപ്പിക്കാതെയും രക്ഷപ്പെട്ടു. അവര്‍ ഇനി 10 ല്‍ എന്ത് ചെയ്യും ?????????
" ഓരോ വിഷയം പഠിപ്പിക്കിന്നവര്‍ തന്നെ IT യില്‍ വരുന്ന വിഷയഭാഗവും പഠിപ്പച്ചാല്‍ 10 ല്‍ IT പഠനം എളുപ്പമാകും"
എന്ന് ഒരു മലയാളം അധ്യാപകന്‍.

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom