Apr 22, 2012

അധ്യാപകരുടെ നിയമനം റദ്ദാക്കി.  ടി.വി.വാര്‍ത്ത

  • അണ്‍ ഇക്കണോമിക് സ്കൂളുകളിലെ 400 ഓളം അധ്യാപകരുടെ നിയമനം റദ്ദാക്കി.
  • പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഉത്തരവിറക്കിയത് .
  • ഇവരെ അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തുവാന്‍  തീരുമാനമായി.
2011 ജൂണ്‍ ഒന്നിന് ശേഷം എയ്ഡഡ് അണ്‍ എക്കണോമിക് സ്‌കൂളുകളില്‍ നിയമിതരായ അധ്യാപകര്‍ക്ക് ഇപ്പോള്‍ അംഗീകാരം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇവരെ ഇപ്പോള്‍ ദിവസവേതനക്കാരായി പരിഗണിച്ച് തസ്തികയില്ലാത്തവരുടെ വിഭാഗത്തിലാക്കി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തും. അടുത്ത വര്‍ഷം മുതലേ ഇവര്‍ക്ക് അംഗീകാരം കിട്ടു. അധ്യാപക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് വിശദീകരിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഈ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ത്തരത്തില്‍ നിയമനം കിട്ടിയവരെ മരണവും വിരമിക്കലും വഴിയുണ്ടായ തസ്തികകളില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇങ്ങനെ മൂന്നു മാസത്തോളം ഇവര്‍ക്ക് അംഗീകൃത പദവി ലഭിച്ചിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമുള്ള സ്‌കൂളുകളിലും ഇത്തരത്തില്‍ പുതിയ അധ്യാപകരെ നിയമിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ഇത്തരത്തില്‍ എത്ര അധ്യാപകരുണ്ടെന്ന വിവരം സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഈ നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇത്തരം സ്‌കൂളുകളില്‍ വേണ്ട മിനിമം തസ്തികകളേ നിലനിര്‍ത്തേണ്ടതുള്ളൂ. ില കോര്‍പ്പറേറ്റ് മാനേജ്‌മെന്‍റുകള്‍ സീനിയര്‍ അധ്യാപകരെ തങ്ങളുടെ നിയന്ത്രണത്തിലുള്ള മറ്റ് സ്‌കൂളുകളിലേക്ക് മാറ്റിയിട്ടുണ്ട്. എയ്ഡഡ് അധ്യാപകനിയമനം നിരോധിച്ചിരുന്ന സമയത്താണ് ഇത്തരത്തില്‍ മാറ്റിയിരുന്നത്. എന്നാല്‍ ഈ അധ്യാപകരുടെ നിയമന സാധ്യത സ്ഥലം മാറ്റത്തിനു മുമ്പ്, 2011 ജൂണ്‍ ഒന്നുവരെ ജോലിചെയ്ത സ്‌കൂളിലായിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. എന്നാല്‍ ഈ നടപടിയില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ണ്‍ ഇക്കണോമിക് സ്‌കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കാനുള്ള ഉത്തരവിറക്കിയതിന് തൊട്ടുപിന്നാലെ അവരുടെ നിയമനാംഗീകാരം റദ്ദുചെയ്യുന്ന നടപടിയാണിതെന്ന് കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. നാന്നൂറോളം അധ്യാപകരാണ് ഇതു പ്രകാരം അംഗീകാരം നഷ്ടപ്പെട്ട് പുറത്താകുന്നത്. 2010-11 ലെ തസ്തികകള്‍ തുടര്‍ന്നുവരുന്ന രണ്ട് വര്‍ഷങ്ങളിലും നിലനില്‍ക്കുമെന്ന പാക്കേജിലെ ഉത്തരവ് അണ്‍ എക്കണോമിക് സ്‌കൂളുകള്‍ക്ക് ബാധകമല്ല എന്ന വിശദീകരണം നല്‍കിയാണ് നിയമനാംഗീകാരം റദ്ദുചെയ്തത്. അഞ്ചു വര്‍ഷമായി ജോലി ചെയ്യുന്ന അധ്യാപകര്‍ക്കെല്ലാം നിയമനാംഗീകാരം നല്‍കുമെന്ന വാഗ്ദാനമാണ് ഉത്തരവിലൂടെ റദ്ദുചെയ്തിരിക്കുന്നത്. 
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom