എസ്.എസ്.എല്‍.സി, പി.എസ്.സി ഫോം തുടങ്ങിയവയില്‍ ജാതി, മതം എന്നിവ നിര്‍ബന്ധമായി പൂരിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ജാതി, മതം എന്നിവ രേഖപ്പെടുത്തേണ്ട ഭാഗത്ത് ഇല്ല എന്നു ചേര്‍ക്കുന്നവര്‍ക്ക് അവയുടെ ആനുകൂല്യം ലഭിക്കില്ല. സര്‍ക്കാര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ / മറ്റ് അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അപേക്ഷാഫോറങ്ങളിലും പി.എസ്.സി ഫോമിലും
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലും മതം / ജാതി രേഖപ്പെടുത്തേണ്ട കോളം നിര്‍ബന്ധമായും പൂരിപ്പിക്കണം എന്ന് നിഷ്‌കര്‍ഷിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. മതം, ജാതി സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത ഭാഗത്ത് രേഖപ്പെടുത്താത്തവര്‍ക്കും ഇല്ല എന്നെഴുതുന്നവര്‍ക്കും അതിന്റെ ആനുകൂല്യം ലഭ്യമാവുകയില്ലെന്നുള്ള വിവരം അപേക്ഷാഫോറങ്ങളില്‍ പ്രത്യേകം കുറിപ്പായി ചേര്‍ക്കണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സുതാര്യകേരളം പരിപാടിയില്‍ ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പി.എസ്.സി. ഇക്കാര്യത്തില്‍ യോജിപ്പ് പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.
2 comments:
ഈ വാര്‍ത്ത എല്‍ .ഡി എഫ് കാലത്തായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇടയ ലേഖനം ഒന്നൊന്നായി വന്നേനെ .മലപ്പുറത്തും കോട്ടയത്തും കലാപം പൊട്ടി പുറപ്പെട്ടെനെ.......തിരുവനന്ത പുരത്തും ഏറനാ കുളത്തും പോലീസുകാര്‍ക്ക് പണി ആയേനെ .പുസ്തകങ്ങള്‍ കത്തിച്ചു കളഞ്ഞേനെ ... .

Post a Comment