Dec 31, 2013

എസ്.എസ്.എല്‍.സി : സംശയങ്ങള്‍ തീര്‍ക്കാന്‍ ഫോണ്‍ ചെയ്യാം

     ഐ.ടി.@സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലില്‍ പത്താംക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ക്ക് വിദഗ്ദ്ധ അദ്ധ്യാപകര്‍ മറുപടി നല്‍കുന്ന തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാം ലൈവ് വിത്ത് ലെസന്‍സ് ജനുവരി ഒന്നുമുതല്‍ ആരംഭിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി ഏഴ് മുതല്‍ എട്ടുവരെയാണ് ഈ പരിപാടിയുടെ സംപ്രേഷണം. പിറ്റേദിവസം രാവിലെ ഏഴ് മുതല്‍ എട്ടുവരെ ഈ പരിപാടിയുടെ പുന:സംപ്രേഷണവും ഉണ്ടായിരിക്കും. തിങ്കളാഴ്ച ഗണിതശാസ്ത്രത്തിലും, ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിലും, ബുധനാഴ്ച രസതന്ത്രത്തിലും, വ്യാഴാഴ്ച ജീവശാസ്ത്രത്തിലും, വെള്ളിയാഴ്ച സാമൂഹ്യശാസ്ത്രത്തിലും ഉള്ള സംശയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഈ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1800 425 9877 എന്ന ടോള്‍ഫ്രീ നമ്പരിലേക്ക് വിളിച്ച് സംശയനിവാരണം നടത്താം. കൂടാതെ victersquestion@gmail.comഎന്ന ഇ-മെയില്‍ അഡ്രസിലേക്കും ചോദ്യങ്ങള്‍ അയക്കാം. ഇ-മെയിലിലൂടെ സംശയങ്ങള്‍ അയക്കുന്ന വിദ്യാര്‍ത്ഥികള്‍ വിഷയം, പേര്, പഠിക്കുന്ന സ്‌കൂളിന്റെ പേര് എന്നിവ വ്യക്തമാക്കിയിരിക്കണം. ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും അയക്കാവുന്നതാണ്.

Dec 27, 2013

SSLC മോഡല്‍ പരീക്ഷ ഫിബ്രവരി പത്തുമുതല്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫിബ്രവരി പത്തുമുതല്‍ 19 വരെ നടക്കും. എല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ തീയതി മാറ്റി. എല്‍.എസ്.എസ്. പരീക്ഷ ഫിബ്രവരി 22 നും യു.എസ്.എസ്. പരീക്ഷ മാര്‍ച്ച് ഒന്നിനും തുടങ്ങും.എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 12 വരെ നടക്കും. അധ്യാപകരുടെ കുറവുമൂലം ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളുടെ മൂല്യനിര്‍ണയത്തിന് നിര്‍ബന്ധിത നിയമനങ്ങളായിരിക്കും നല്‍കുക. മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അധ്യാപകര്‍ക്ക് ഓപ്ഷന്‍ നല്‍കാം. മറ്റ് വിഷയങ്ങള്‍ക്ക് സാധാരണപോലെ അപേക്ഷ വിളിച്ചായിരിക്കും നിയമനം. ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാപരിശോധനാ സമിതിയിലാണ് തീരുമാനം.

Dec 24, 2013

Dearness Allowance 53 to 63

      Government have issued orders revising the Dearness Allowance/Dearness Relief and issued general guidelines for the payment.For details view GO(P) No.629/2013/Fin Dated 23/12/2013 and GO(P)No 630/2013/Fin Dated 23/12/2013.   

മലപ്പുറം റവന്യുജില്ലാ കലാമേള ജനവരി അഞ്ചിന് തുടങ്ങും

       26-ാമത് മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ജനവരി അഞ്ചിന് തിരശ്ശീല ഉയരും. കലോത്സവം വൈകീട്ട് നാലിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. അഞ്ചിന് വൈകീട്ട് മൂന്നുമണിക്ക് വേങ്ങര ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഘോഷയാത്രയോടെയാണ് തുടക്കം. സമീപ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളില്‍നിന്നുള്ള എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്‌ക്രോസ് വാളണ്ടിയര്‍മാര്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും. 17 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. നാലാംതീയതി രജിസ്‌ട്രേഷന്‍ തുടങ്ങും.

Dec 16, 2013

ആധാറില്‍ തെറ്റു തിരുത്തുക, മാറ്റം വരുത്തുക ഇനി വളരെ എളുപ്പം, നിങ്ങള്‍ക്കും പരീക്ഷിക്കാം സ്‌പെഷ്യല്‍ ആധാറില്‍ തെറ്റു തിരുത്തുക, മാറ്റം വരുത്തുക ഇനി വളരെ എളുപ്പം, നിങ്ങള്‍ക്കും പരീക്ഷിക്കാം

              പല കാരണങ്ങള്‍ കൊണ്ട്‌ ആധാറില്‍ തെറ്റ്‌ കടന്നു കൂടുക സ്വാഭാവികമാണ്‌. ആധാര്‍ എടുക്കുന്ന സമയത്ത്‌ വളരെ ശ്രദ്ധിച്ച്‌ കറക്‌ട്‌ ചെയ്‌തതാണെങ്കിലും ആധാര്‍കൈയ്യില്‍ കിട്ടിയപ്പോള്‍ തെറ്റ്‌ പറ്റിയെന്ന പരാതിയുമായി രംഗത്തെത്തിയവര്‍ നിരവധിയാണ്‌. എന്തു ചെയ്യണമെന്നറിയാതെ അലയുന്ന പ്രവാസികളുള്‍പ്പെടെ നിരവധി ആള്‍ക്കാര്‍ മലയാളി വാര്‍ത്തയോട്‌ ആശങ്ക പങ്കുവച്ചിരുന്നു. അങ്ങനെ ഞങ്ങള്‍ ആധാറുമായി ബന്ധപ്പെട്ടപ്പോഴാണ്‌ വളരെ എളുപ്പത്തില്‍ തന്നെ തെറ്റ്‌ തിരുത്താമെന്നറിയുന്നത്‌. സാധാരണ ആള്‍ക്കാര്‍ക്കുകൂടി മനസിലാകുന്നവിധം വളരെ ലളിതമായാണ്‌ ഇത്‌ വിവരിക്കുന്നത്‌. ഇതിന്റെ പ്രോസസിംഗിന്റെ ഓരോ ഘട്ടത്തിലും നേരിട്ട്‌ പോയി വിജയിച്ചു എന്ന അടിസ്ഥാനത്തിലാണ്‌ വാര്‍ത്ത ജനസമക്ഷം ഇതവതരിപ്പിക്കുന്നത്‌. ഓണ്‍ലൈന്‍ വഴിയും, പോസ്റ്റല്‍ വഴിയും ആധാര്‍ എന്‍ട്രോള്‍ സെന്റര്‍ വഴിയും തെറ്റ്‌ തിരുത്താവുന്നതാണ്‌. ഓണ്‍ലൈന്‍ വഴി സ്വയം തെറ്റ്‌ തിരുത്തുന്നതെങ്ങനെ? 

Dec 10, 2013

X Mas Exam Time Table Revised

2013 - 14 വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 11 മുതല്‍ 19 വരെ നടക്കും. പരീക്ഷയുടെ ടൈം ടേബിളില്‍ മാറ്റം വരുത്തി. circular

Dec 9, 2013

മനുഷ്യാവകാശ പ്രതിജ്ഞ :



           ഞാന്‍ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തില്‍ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട്, നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും, ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി എന്റെ കര്‍ത്തവ്യം നിറവേറ്റുമെന്നും, എല്ലാവരുടെയും മനുഷ്യാവകാശത്തെയും ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും, മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ അല്ലാതെയോ പ്രവൃത്തികൊണ്ടോ, വാക്കുകൊണ്ടോ എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും, മനുഷ്യാവകാശങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി സദാപ്രതിബദ്ധതയുള്ളവനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു. 

Dec 1, 2013

സ്റ്റാഫ് ഫിക്സേഷന്‍ ഉത്തരവ്

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച 36 യു.പി.സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ആരംഭിക്കുന്നതിന് 252 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഹെഡ്മാസ്റ്റര്‍- 36, എച്ച്.എസ്.എ. - 180, എഫ്.ടി.എം. - 36 എന്നിങ്ങനെയാണ് തസ്തികകള്‍ അനുവദിച്ചിട്ടുളളത്.

2013-14 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ സംബന്ധിച്ച പ്രധാന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. എയിഡഡ് സ്കൂളുകളില്‍ ഉണ്ടാകുന്ന പുതിയ ഡിവിഷനുകളില്‍ ആദ്യത്തെ തസ്തിക ‍‍ടീച്ചേഴ്സ് ബാങ്കില്‍ നിന്നും നിയമനം നടത്തണമെന്നും പ്രസ്തുത ഉത്തരവില്‍ ......
ഇവിടെ ക്ലിക്ക് ചെയ്യൂ.
        ഇവിടെ ഏയ്ഡഡ് സ്കൂളുകള്‍ക്ക് പുറമേ സര്‍ക്കാര്‍ സ്കൂള്‍ എന്ന ഒരു സംഗതി കൂടിയുണ്ട്. അവിടേയും ഇതു പോലെ സ്റ്റാഫ് ഫിക്സേഷന്‍ നടത്താനുള്ള ആര്‍ജവം വേണം. 60ല്‍ കൂടുതല്‍ കുട്ടികള്‍ നിന്നു തിരിയാനിടമില്ലാതെ ഞെരുങ്ങുന്ന ഡിവിഷനുകളില്‍ സര്‍ക്കാര്‍ സ്കൂള്‍  കേരളത്തിലുണ്ട്. അതു പോലെ തീരെ കുട്ടികളില്ലാത്തതും.  സര്‍ക്കാര്‍ സ്കൂളിലെ  പുതിയ ഡിവിഷനുകളില്‍ നിയമനങ്ങള്‍ ഉണ്ടാവണം.

Nov 24, 2013

Second Term Exam Time Table

            2013 - 14 വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 11 മുതല്‍ 19 വരെ നടക്കും. പരീക്ഷയുടെ ടൈം ടേബിളിന് താഴെ ക്ലിക്ക് ചെയ്യുക.
       18-12-13 ബുധനാഴ്ച ഉച്ചക്ക് ശേഷം 4.30 വരെ 9ലെ കണക്ക് പരീക്ഷ നടക്കും. രാവിലെ 10ലെ ബയോളജി മാത്രം. 
 1 മുതല്‍ 7 വരെ ക്ലാസുകളിലേക്കുള്ള ചോദ്യങ്ങള്‍ എസ്. എസ്. എ യും 8 മുതല്‍ 10 വരെ ക്ലാസുകളിലേക്കുള്ള ചോദ്യങ്ങള്‍ എസ്. സി. ഇ. ആര്‍. ടി യുമാണ് തയ്യാറാക്കുന്നത്. രണ്ടാം പാദവാര്‍ഷിക പരീക്ഷയില്‍ ഒന്നാം ടേമില്‍ നിന്ന് 20% ചോദ്യങ്ങളും രണ്ടാം ടേമില്‍ നിന്ന് 80% ശതമാനം ചോദ്യങ്ങളുമാണ് ഉണ്ടാവുക. 

Second Term Exam Time Table: High School | LP/UP

Nov 17, 2013

തിങ്കളാഴ്ച്ചത്തെ ഹര്‍ത്താലിനോടും അതിനു അഹ്വാനം ചെയ്തവരോടുമുള്ള പ്രതിഷേധം രേഖപെടുത്തുന്നു..

Nov 16, 2013

ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി ഒരു വര്‍ഷത്തേക്കുകൂടി

സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കി സര്‍ക്കാര്‍ ഉത്തരവായി. ഇതനുസരിച്ച് എസ്.എല്‍.ഐ. ജി.ഐ.എസ്. എന്നിവയില്‍ അംഗങ്ങളായിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക്  300 രൂപയായും ksebക്ക് 750 രൂപയായും കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് 450 രൂപയായും, ക്ലെയിം തുക എട്ട് ലക്ഷം രൂപയില്‍ നിന്നും 10 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രീമിയം തുക 2013 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും പിടിക്കണം. ഉത്തരവിന്റെ വിശദാംശങ്ങള്‍ ഇവിടെ ലഭിക്കും.

Nov 15, 2013

APPOINTMENT OF DEPUTY / ASSISTANT SUPNT in GULF REGION n LAKSHADWEEP

         The SSLC Examination March 2014 is scheduled to be conducted from 10.03.2014 in various Examination centres of Kerala State, Lakshadweep and Gulf Countries. For conducting the Examination smoothly, the appointment of Deputy Chief Superintendent in Gulf Region are to be made by the Government on the basis of the revised guide lines noted in GO(MS)225/09/Gl.Edn. Dated 28/12/2009. Applications are invited from eligible teachers for the above appointment. Applications should be submitted through the District Educational Officers concerned on or before 07.12.2013. Applications received after 07.12.2013 should be rejected by the DEO’s.
SSLC MARCH 2014  APPONTMENT OF DEPUTY CHEIF SUPNT & ASSISTANT SUPNT  CIRCULAR : GULF REGION Clickhere :LAKSHADWEEP Clickhere

Nov 14, 2013

ജില്ലയിലെ നാലാമത്തെ വിദ്യാഭ്യാസ ജില്ലയായി തിരൂരങ്ങാടി

             തിരൂര്‍ വിദ്യാഭ്യാസ ജില്ലയെ വിഭജിച്ച് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല രൂപവത്കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയായി പ്രഖ്യാപിക്കണമെന്ന ചിരകാല അഭിലാഷം ഇതോടെ പൂര്‍ത്തിയാകുകയാണ്. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസജില്ല തിരൂരാണ്. നിലവില്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് കീഴില്‍ 116 ഹൈസ്‌കൂളുകളും 161 യു.പി സ്‌കൂളും 364 എല്‍.പി. സ്‌കൂളുകളുമടക്കം 641 സ്‌കൂളുകളും ഏഴ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുമുണ്ട്. സംസ്ഥാനത്തെ ഏറ്റവുംവലിയ വിദ്യാഭ്യാസ ജില്ലയായ തിരൂര്‍ വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ വിദ്യാഭ്യാസജില്ല രൂപവത്കരിക്കുന്നത് ജോലിഭാരം കുറയ്ക്കുവാനും സഹായകമാകും.

Nov 13, 2013

ഡിഎ 10 ശതമാനം കൂട്ടി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പത്തുശതമാനം ക്ഷാമബത്ത അനുവദിച്ചു. ഇതോടെ ജീവനക്കാര്‍ക്കുള്ള ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമാകും. 2013 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. 2013 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കും. 2014 ജനുവരി മുതല്‍ ശമ്പളത്തോടൊപ്പം ലഭിക്കും.

Nov 8, 2013

ഉച്ചഭക്ഷണവിതരണം : സര്‍ക്കുലര്‍ വെബ്‌സൈറ്റില്‍

ഭക്ഷ്യസുരക്ഷ റഗുലേഷന്‍ നിയമത്തിന് വ്യവസ്ഥകളനുസരിച്ച് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സ്‌കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കുലറിന്റെ പകര്‍പ്പ്ല്‍ ഇവിടെ നിന്നും ലഭിക്കും.

Oct 9, 2013

സി ഇ പരിശീലനം ഒക്ടോബര്‍ പതിനേഴിന്


  ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള തുടര്‍മൂല്യ നിര്‍ണയ പരിശീലനം ഒക്ടോബര്‍ പതിനേഴിന് ആരംഭിച്ച് മുപ്പത്തിഒന്നിന് ആവസാനിക്കുന്ന തരത്തില്‍ ക്രമീകരിച്ച് നടത്താനുള്ള ഡി പി ഐ യുടെ സര്‍ക്കുലര്‍ വന്നു. വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍‌ വിഷയം  തിരിച്ച് രണ്ടു ദിവസത്തെ പരിശീലന പരിപാടിയില്‍ സ്പെഷലിസ്റ്റ് അദ്ധ്യാപകരടക്കം എല്ലാവരും പങ്കെടുക്കണം. ആര്‍ എം എസ് എ ഫണ്ട് ഉപയോഗിച്ച് മുന്‍വര്‍ഷങ്ങളിലെ പോലെ ബത്ത ലഭിക്കും.

Oct 8, 2013

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 10 ന്


        എസ് എസ് എല്‍ സി പരീക്ഷ 2014 മാര്‍ച്ച് 10 തിങ്കളാഴ്ച തുടങ്ങും. എല്ലാദിവസവും ഉച്ചയ്ക്ക് 1.45 ന് പരീക്ഷ തുടങ്ങും. വെള്ളിയാഴ്ച പരീക്ഷ യുണ്ടായിരിക്കുന്നതല്ല. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ നാലുമുതല്‍ 13 വരെയും പിഴയോടുകൂടി 15 മുതല്‍ 20 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും. (സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യുക)



 സമയവിവര പട്ടിക: മാര്‍ച്ച് 10- ഒന്നാംഭാഷ പാര്‍ട്ട് ഒന്ന്, 11- ഒന്നാംഭാഷ പാര്‍ട്ട് രണ്ട്, 12- രണ്ടാംഭാഷ ഇംഗ്ലീഷ്, 13- മൂന്നാംഭാഷ (ഹിന്ദി/ജനറല്‍ നോളജ്), 15- സോഷ്യല്‍ സയന്‍സ്, 17- ഗണിതശാസ്ത്രം, 18-ഊര്‍ജതന്ത്രം, 19- രസതന്ത്രം, 20-ജീവശാസ്ത്രം, 22-ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. 2014 ഫിബ്രവരിയില്‍ പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം  ഐ.ടി.പരീക്ഷ നടത്തും. 

Oct 4, 2013

ലോക അദ്ധ്യാപക ദിനം


മനുഷ്യനെ സമൂഹ ജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക് അവന്‍റെ അദ്ധ്യാപകര്‍ക്കാണ്.  ആദ്യം അക്ഷരങ്ങള്‍ പിന്നെ വാക്കുകള്‍ , വാക്യങ്ങള്‍ അങ്ങനെയങ്ങനെ അറിവിന്‍റെ പുതിയ ചക്രവാളങ്ങളിലേക്ക് മനുഷ്യന് നടന്നടുക്കണമെങ്കില്‍ നല്ല അദ്ധ്യാപകരുടെ ശിക്ഷണം കൂടിയേ തീരൂ.

             ഒക്ടോബര്‍ അഞ്ചിനാണ് യുനെസ്കൊ ഔദ്യോഗികമായി അദ്ധ്യാപക ദിനം ആചരിക്കുന്നത്. പുതു തലമുറയെ അദ്ധ്യാപനത്തിന്‍റെ മഹത്വം അറിയിക്കാനായാണ് ഇങ്ങനെ ഒരു ദിനം യുനെസ്കോ ആചരിക്കുന്നത്. 1994 ലാണ് യുനെസ്കൊ ഒക്ടോബര്‍ അഞ്ച് അദ്ധ്യാപക ദിനമായി പ്രഖ്യാപിച്ചത്.    വിദ്യാഭ്യാസത്തിനും അതിലൂടെയുള്ള സമൂഹ്യ പുരോഗതിക്കും അദ്ധ്യാപകര്‍ നല്‍കുന്ന സംഭാവനയെ മനസിലാക്കാനും അതിനെ അംഗീകരിക്കാനും ഈ ദിവസം ഉപയോഗപ്പെടുത്താം. അദ്ധ്യാപകരുടെ അവകാശങ്ങളെ സംരക്ഷിക്കാനുള്ള അവസരം കൂടിയാണിത്.    അദ്ധ്യാപക ദിനത്തിന് ഇത്രയധികം പ്രാധാന്യം കിട്ടുന്നതില്‍ എഡ്യൂക്കേഷന്‍ ഇന്‍റര്‍നാഷണല്‍ എന്ന സംഘടന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഈ സംഘടന അദ്ധ്യാപനത്തിന്‍റെ പ്രാധാന്യവും മഹത്വവും പ്രചരിപ്പിക്കുന്നതിനായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

Sep 30, 2013

Sep 29, 2013

നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസം എങ്ങോട്ട് ?


സ്പെയര്‍ പാര്‍ട്സുകള്‍  മാറ്റിയിട്ടും മികച്ച ഡ്രൈവര്‍മാരെ ഇരുത്തിയിട്ടും നന്നാകാത്ത ട്രാന്‍സ്പോര്‍ട്ട് ബസ്സായിമാറിയോ നമ്മുടെ പൊതു വിദ്യാഭ്യാസവും?  ഇപ്പോഴത്തെ വിദ്യാഭ്യാസരീതിയേയും അതില്‍ വരുത്തേണ്ട മാറ്റങ്ങളേയും കുറിച്ചുള്ള ഡിപിഐയുടെ കാഴ്ചപ്പാടുകള്‍      ഇവിടെ ക്ലിക്ക് ചെയ്ത  വായിക്കാവുന്നതാണ്.

Sep 24, 2013

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ

          ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍ സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഏഴ് വരെയുള്ള ദിവസങ്ങളിലായി നടക്കും. 
പരീക്ഷാ ടൈംടേബിള്‍ 
സെപ്തംബര്‍ 30 തിങ്കളാഴ്ച രാവിലെ പാര്‍ട്ട് - ഒന്ന് ഇംഗ്ലീഷ്, ഉച്ചയ്ക്ക് സെക്കന്റ് ലാംഗ്വേജ്, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഒക്ടോബര്‍ ഒന്ന് ചൊവ്വാഴ്ച രാവിലെ ഫിസിക്‌സ്, ജ്യോഗ്രഫി, അക്കൗണ്ടന്‍സി, ഫിലോസഫി, മ്യൂസിക്, ആന്ത്രോപ്പോളജി, ജേര്‍ണലിസം. ഉച്ചയ്ക്ക് ജിയോളജി, സോഷ്യല്‍ വര്‍ക്ക്, ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച രാവിലെ കെമിസ്ട്രി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത ശാസ്ത്ര, ഉച്ചയ്ക്ക് ഗാന്ധിയന്‍ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്‌സ്. ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച രാവിലെ മാത്തമാറ്റിക്‌സ്, പാര്‍ട്ട് - മൂന്ന് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സൈക്കോളജി, സംസ്‌കൃത സാഹിത്യ. ഉച്ചയ്ക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, പാര്‍ട്ട് - മൂന്ന് ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച രാവിലെ ബയോളജി, സോഷ്യോളജി, ഉച്ചയ്ക്ക് ഹോം സയന്‍സ്, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, ഇസ്ലാമിക് ഹിസ്റ്ററി & കള്‍ച്ചര്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് സര്‍വീസ് ടെക്‌നോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് രാവിലെ 9.30 മുതല്‍ 12.15 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.45 വരെയും, പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് രാവിലെ 9.30 മുതല്‍ 11.45 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.15 വരെയുമാണ് പരീക്ഷാസമയം. ബയോളജിക്ക് രാവിലെ 9.30 മുതല്‍ 11.55 വരെയും മ്യൂസിക്കിന് 9.30 മുതല്‍ 11.15 വരെയുമായിരിക്കും പരീക്ഷാസമയം.

Aug 30, 2013

NTS, NMMS. പരീക്ഷ നവംബര്‍ 16-ന്

വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക
സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയും (എന്‍.ടി.എസ്.) നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്.) പരീക്ഷയും നവംബര്‍ 16-ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി  സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ അഞ്ച് വരെ നീട്ടി. 

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോള്‍ ...

അഞ്ച്, എട്ട് ക്ലാസുകളില്‍ കുട്ടി ആര്‍ജിച്ച പഠനനേട്ടങ്ങളുടെ നിലനിര്‍ണയത്തിനായി ബെഞ്ച് മാര്‍ക്ക് പരീക്ഷ നടത്തണം. ഇത് ക്ലാസ് കയറ്റത്തിനായോ, കുട്ടികളെ തമ്മില്‍ വേര്‍തിരിക്കുന്നതിനായോ ഉള്ള പരീക്ഷയല്ല. കുറവുകള്‍ കണ്ടെത്തി ഓരോരുത്തര്‍ക്കും വേണ്ട പരിഹാരം നിര്‍ദേശിക്കുന്നതിനാണ്. 
      സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ അലകുംപിടിയും മാറ്റുംവിധമുള്ള പരിഷ്‌കരണത്തിന് ശുപാര്‍ശ. അധ്യാപകര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതും പുതിയ വിജ്ഞാനമേഖലകള്‍ പരിചയപ്പെടുത്തുന്നതുമാണ് പരിഷ്‌കരണ ശുപാര്‍ശകളില്‍ പ്രധാനം. അഞ്ച്, എട്ട് ക്ലാസുകളില്‍ അതുവരെ ആര്‍ജിച്ച പഠനനേട്ടങ്ങള്‍ വിലയിരുത്തുന്നതിന് ബെഞ്ച് മാര്‍ക്കിങ് പരീക്ഷ ഏര്‍പ്പെടുത്തും. നിരന്തരമൂല്യനിര്‍ണയ രീതിയിലും കാര്യമായ മാറ്റം പരിഷ്‌കരണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. 

Aug 27, 2013

Early Disbursement of 50% of Pay and Allowances


ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളം മുന്‍കൂറായി നല്‍കും.ഇതുസംബന്ധിച്ച ഉത്തരവ് ധനമന്ത്രി കെ എം മാണി പുറത്തിറക്കി. GO(P)No 412/2013/Fin Dated 30/08/2013

Aug 22, 2013

2012 ICT Practical Exam

   23-8-2013 ന് TR5 റസീപ്റ്റുമായി എത്തി 2012 ICT പ്രാക്ടിക്കല്‍ പരീക്ഷയുടെ ചെലവ് സംഖ്യ (ചെക്ക്) കൈപ്പറ്റണമെന്ന് മലപ്പുറം ഡി.ഇ.ഓ. അറിയിക്കുന്നു. സ്കൂളുകളുടെ പേരും അവര്‍ക്ക് അനുവദിച്ച സംഖ്യയും ഇവിടെ ലഭ്യമാണ്.

Aug 20, 2013

നിങ്ങളുടെ ആധാര്‍ നമ്പര്‍ ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കാം

വേണ്ടകാര്യങ്ങള്‍ 
പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര പാര്‍മെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല രാജ്യസഭയില്‍ അറിയിച്ചു.
1. നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ നമ്പര്‍
2. ഇ-മെയില്‍ ID / മൊബൈല്‍ നമ്പര്‍
3. ആധാര്‍ നമ്പര്‍
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പേജില്‍ രജിസ്ടര്‍ ചെയ്യുമ്പോള്‍ ഒരു പാസ്സ്‌വേര്‍ഡ്‌ നിങ്ങളുടെ മോബൈലിലേക്കോ ഇ-മെയിലിലേക്കോ വരും. അത് കണ്‍ഫര്‍മേഷന്‍ പേജില്‍ ടൈപ്പ് ചെയ്തു കൊടുക്കുക. സംഗതി ഒക്കെ..
രജിസ്റര്‍ ചെയ്യാനുള്ള ലിങ്ക് ഇവിടെ ക്ലിക് ചെയ്യുക.
ബാങ്കില്‍ നല്‍കേണ്ട ഫോം ആവശ്യമെങ്കില്‍ മാത്രം ഇവിടെ ക്ലിക് ചെയ്യുക.
ഗ്യാസ് സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴി ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നവംബര്‍ 30 വരെ.

Aug 15, 2013

സ്വാതന്ത്ര്യം തന്നെ അമൃത്

ഏതൊരു ഇന്ത്യൻ പൗരന്റെയും സ്വകാര്യ അഹങ്കാരം ആണ് ന്യൂ ഡൽഹിയിലെ ഇന്ത്യ ഗേറ്റും അമർ ജവാൻ ജ്യോതിയും. ഇന്ത്യ ഗേറ്റ് ഒരു വലിയ കവാടമാണെന്ന് പലർക്കും അറിയാമെങ്കിലും, അതിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്.  1919 ൽ ഉത്തര-പശ്ചിമ അതിർത്തിയിൽ നടന്ന അഫ്ഘാൻ യുദ്ധത്തിൽ, പോരാടി മരിച്ച ഇന്ത്യൻ പട്ടാളത്തിലെ പതിമൂവായിരത്തി അഞ്ഞൂറ്റിപതിനാറ് (13516) വീരസേനാനികളുടെ പേരുകൾ ഈ കവാടത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.  വളരെ സൂക്ഷമതയോടെ നോക്കിയാല്‍ മാത്രം കാണാവുന്ന ഈ പേരുകള്‍, പക്ഷേ, ഗിഗ പിക്സല്‍ ഫോട്ടോഗ്രഫി എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്, പ്രശസ്ത ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസ് പകര്‍ത്തിയതിന്റെ ലിങ്ക് ആണ് താഴെ കൊടുത്തിരിക്കുന്നത്. സൂം ചെയ്‌താല്‍ എല്ലാ പേരുകളും വളരെ വ്യക്തമായി കാണാന്‍ സാധിക്കും. click here

ഈ സ്വാതന്ത്രദിനത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തിനു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച വീരജവന്മാര്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു. 

Aug 13, 2013

Onam Exam Time Table (First Terminal Examination 2013

 

12ന് വ്യാഴാഴ്ച രാവിലെ 8,9,10 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഒരേ സമയം പരീക്ഷ

    Onam Exam Time Table 2013 കണ്ടു. 4-9-13 നു തുടങ്ങുന്ന പരീക്ഷക്ക് പഠിക്കാന്‍ ലഭിച്ച അദ്ധ്യയന ദിനങ്ങള്‍ ചിലയിടങ്ങളില്‍ നന്നേ കുറവായിരുന്നു. സ്പെഷ്യല്‍ ക്ലാസിനു കണ്ടു വെച്ച ദിവസങ്ങള്‍ അധിക പ്രവര്‍ത്തി ദിനങ്ങളാവുകയും ചെയ്തു.
    എട്ടാം ക്ലാസ്സില്‍ മൂന്ന് അദ്ധ്യാപകര്‍ പഠിപ്പിക്കുന്ന ബേസിക് സയന്‍സ് രണ്ടു മണിക്കൂര്‍ കൊണ്ട് പരീക്ഷയെഴുതിപ്പിക്കുന്നത് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരു പോലെ സുഖകരമല്ല. ബേസിക് സയന്‍സ് മൂന്ന് പരീക്ഷയായി തന്നെ നടത്തണം. ആഴ്ചയില്‍ ആറ് പിരിയഡ് പഠിക്കുന്ന കണക്ക്, ഇംഗ്ലീഷ്, സാമൂഹ്യ പാഠം, ബേസിക് സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് രണ്ടു മണിക്കൂര്‍ പരീക്ഷ നടക്കുമ്പോള്‍ ആഴ്ചയില്‍ മൂന്ന് പിരിയഡ് പഠിക്കുന്ന ഹിന്ദിക്കും, ആഴ്ചയില്‍ രണ്ട് പിരിയഡ് പഠിക്കുന്ന മലയാളം സെക്കന്റിനും രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാണ്.കൂടാതെ 12ന് വ്യാഴാഴ്ച രാവിലെ 8,9,10 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഒരേ സമയം പരീക്ഷയുണ്ട്. ക്ലാസ്സിലിരിക്കാന്‍ പോലും സ്ഥലമില്ലാത്ത നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇങ്ങനെ പരീക്ഷ നടത്തണമെങ്കില്‍ ആഡിറ്റോറിയം വാടകക്കെടുക്കേണ്ടതായി വരും. ഈ അശാസ്ത്രീയതകള്‍ തിരുത്തേണ്ടതു തന്നെയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അങ്ങനെയായിരുന്നല്ലോ എന്ന് മാത്രമായിരിക്കും മറുപടി പറയാനാകുക. കഴിഞ്ഞ കാല തെറ്റുകള്‍ തിരുത്താനറിയുന്നവരായിക്കണം നാം.

Aug 11, 2013

ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള തുടര്‍മൂല്യ നിര്‍ണയ പരിശീലനം

   തുടര്‍മൂല്യ നിര്‍ണയം: ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള പരിശീലനം മലപ്പുറം വിദ്യാഭ്യാസജില്ലയില്‍ ആഗസ്റ്റ് 13ന് ആരംഭിക്കുന്നു. പെരിന്തല്‍മണ്ണ, മങ്കട ഉപജില്ലകള്‍ മലപ്പുറം, മഞ്ചേരി ഉപജില്ലകള്‍ കൊണ്ടോട്ടി,കിഴിശ്ശേരി ഉപജില്ലകള്‍ ക്രമത്തില്‍ രണ്ട് ഉപജില്ലകള്‍ക്ക് ഒരു സെന്‍റര്‍ എന്ന ക്രമത്തിലാണ് പരിശീലനം. സ്കൂളിലെ സബ്ജക്ട് കൌണ്‍സില്‍ കണ്‍വീനര്‍ മാത്രം പങ്കെടുത്താല്‍ മതി. എന്നാല്‍ നാലിലധികം സ്റ്റാഫുണ്ടെങ്കില്‍ ഒരാള്‍ കൂടി പങ്കടുക്കണം. ഓരോ സബ്ജക്ടിന്‍റേയും സെന്‍ററുകളില്‍ മാറ്റമില്ല. കൂടുതല്‍ വിവരങ്ങള്‍ ഡിഇ ഓഫീസിലറിയാം.

Aug 2, 2013

സംഗീത കുലഗുരുവിനു പ്രണാമം

നാണക്കേട്

സംസ്ഥാനത്ത് മൂന്ന് ലക്ഷം 'കള്ള' കുട്ടികള്‍ ; 7000 'കള്ള' അധ്യാപകരും

  ഈ വാര്‍ത്തയിലെ വിഷയം അതീവ ഗൌരവമുള്ളതും സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നതുമാണ്. ഇല്ലാത്ത കുട്ടിയെ പഠിപ്പിക്കുന്നു എന്നു പറഞ്ഞു സര്‍ക്കാറിനേയും പൊതുജനങ്ങളേയും വഞ്ചിച്ച് ശമ്പളം കൊള്ളയടിക്കുന്നത് സമൂഹത്തിന് നീതിയും നെറിയും പഠിപ്പിക്കേണ്ട അദ്ധ്യാപകരായിരുന്നു എന്ന് നാം തിരിച്ചറിയണം. ഈ വാര്‍ത്ത സത്യമാകാതിരിക്കട്ടേ എന്നായിരിക്കും ഏതൊരു ഒറിജിനല്‍ അദ്ധ്യാപകന്റെയും പ്രാര്‍ത്ഥന. ഒരു ഭാഗത്ത് ഇല്ലാത്ത കുട്ടിയെ പഠിപ്പിക്കുവാന്‍ ശമ്പളം നല്‍കുന്ന സര്‍ക്കാര്‍ മറുഭാഗത്ത് നാല്‍പതു പേര്‍ക്കിരിക്കാവുന്ന ഒരു ക്ലാസ്സു റൂമില്‍ അറുപതിലധികം ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ ഇരുന്ന് പഠിക്കേണ്ടി വരുന്ന ദുരവസ്ഥ കാണാതെ പോവുന്നു. ഈ കുട്ടികള്‍ക്ക് കൂടി കിട്ടേണ്ട ഭൌതികസാഹചര്യവും ഉച്ചക്കഞ്ഞിയുമൊക്കെയാണ് കള്ളക്കുട്ടികളുടെ പേരില്‍ തട്ടിയെടുക്കപ്പെടുന്നത് എന്നോര്‍ക്കുമ്പോഴാണ് ഇപ്പോള്‍ നടപടികള്‍ പ്രസക്തമാകുന്നത്. "എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് കൃത്രിമമായി അധ്യാപക തസ്തികകള്‍ അനുവദിപ്പിക്കുകയും അതില്‍ കോഴ വാങ്ങി നിയമനം നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതേത്തുടര്‍ന്നാണ് തലയെണ്ണല്‍ നിര്‍ത്തുകയും ആധാര്‍ വഴി കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തത്. ഒന്നാംക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ വരുന്ന കുറവും പത്താംക്ലാസില്‍ നിന്ന് പോകുന്ന കുട്ടികളുടെ എണ്ണത്തിലെ അന്തരവും കണക്കാക്കിയാല്‍ തന്നെ മൂന്ന് ലക്ഷത്തില്‍പ്പരം അഡ്മിഷനുകള്‍ വ്യാജമായിരുന്നുവെന്ന് കാണാന്‍ കഴിയുമെന്ന് ഡി.പി.ഐ എ. ഷാജഹാന്‍ 'മാതൃഭൂമി'യോട് പറഞ്ഞു." മാതൃഭൂമി വാര്‍ത്ത കാണുക

Jul 31, 2013

മിഡ്ടേം പരീക്ഷകളുടെ ചോദ്യപേപ്പര്‍

 Updated 2 - Click image to download. 2014 SSLC വിദ്യാര്‍ത്ഥികള്‍ക്കായി മിഡ്ടേം പരീക്ഷകളുടെ ചോദ്യപേപ്പര്‍  പ്രസിദ്ധീകരിക്കുന്നു. 20 സ്കോറിനുള്ള ചോദ്യ പേപ്പറുകളായി എല്ലാ വിഷയത്തിന്റെയും  ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കുന്നതാണ്. കാരക്കുന്ന് ഗവ. ഹൈസ്കൂളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ  ചോദ്യപേപ്പറുകളാണിവ. മറ്റു സ്കൂളുകളിലെ സുഹൃത്തുക്കള്‍ സ്കാന്‍ ചെയ്ത  ചോദ്യപേപ്പറുകള്‍ അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു. പരസ്പര സഹായത്തിലൂടെ നമ്മുടെ കുട്ടികള്‍ക്ക് മികച്ച വിജയവും അദ്ധ്യാപകര്‍ക്ക് മികവും വര്‍ഷിക്കട്ടേ... അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സുസ്വാഗതം ചെയ്യുന്നു.   ചോദ്യപേപ്പര്‍ : 
Chemistry, Biology

Jul 28, 2013

സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും

  വിവിധ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും സ്‌കൂള്‍തലത്തില്‍ രക്ഷിതാക്കള്‍ക്ക് വിദ്യാഭ്യാസവകുപ്പ് അവബോധം നല്‍കും. ജൂലൈ 31 ന് രണ്ട് മണി മുതല്‍ മൂന്ന് വരെയും മൂന്ന് മണിമുതല്‍ 3.30 വരെയുമാണ് ക്ലാസ്. ഇതിനായി അദ്ധ്യാപകര്‍ക്കുള്ള മാര്‍ഗ്ഗരേഖയും ബന്ധപ്പെട്ട വിവരങ്ങളും ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
        ക്ലാസ് പി.ടി.എയുടേയും ബോധവല്‍ക്കരണപരിപാടിയുടേയും നടത്തിപ്പിനെപ്പറ്റിയുള്ള ഡി.പി.ഐ നിര്‍ദ്ദേശങ്ങള്‍ ചുവടെ പറയുന്നു.

        2013 ജൂലൈ 31 ന് 2 മണി മുതല്‍ 3 മണി വരെ സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍ എന്ന വിഷയത്തെക്കുറിച്ചും 3 മണി മുതല്‍ 3.30 വരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചും ആണ് ക്ലാസ് നടത്തേണ്ടത്.
      യോഗത്തിന്റെ കാര്യപരിപാടികള്‍ പ്രത്യേകം പ്രതിപാദിച്ചു കൊണ്ടുള്ള കത്ത് രക്ഷിതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണം. എല്ലാവരുടേയും സാന്നിധ്യം ഉറപ്പുവരുത്താനുള്ള നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കണം. പരിശീലനത്തിന് വേണ്ടി സീമാറ്റ്-കേരള തയ്യാറാക്കിയ അധ്യാപകര്‍ക്കുള്ള മാര്‍ഗരേഖ, സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകളുടെ പട്ടിക, സൈബര്‍കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കുറിപ്പ്  ഇവിടെ  ലഭ്യമാണ്.

Jul 25, 2013

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍

         അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ശമ്പളക്കാര്‍ ഈ വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ധനമന്ത്രാലയം. SAHAJ Form Online ആയി പൂരിപ്പിക്കുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ആവശ്യമാണ്. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലാത്തവര്‍ വെരിഫിക്കേഷന്‍ കേന്ദ്രത്തിലേക്ക് അയച്ചാലും മതി. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍ എന്തു ചെയ്യണമെന്നാണ് ഈ പോസ്റ്റിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്.
           ഡിജിറ്റല്‍ സിഗ്നേച്ചര്‍  പ്രധാനമായും  ക്ലാസ്സ്‌ 2 എന്നും ക്ലാസ്സ്‌ 3 എന്നും രണ്ടായി തരം തിരിക്കാം. സാധാരണ ആവശ്യങ്ങള്‍ക്ക് ക്ലാസ്സ്‌ 2 എന്ന തരവും, കൂടുതല്‍ സുരക്ഷിതമായ ആവശ്യങ്ങള്‍ക്ക് ക്ലാസ്സ്‌ 3 യും ഉപയോഗിക്കാം. ഡാറ്റ സൈന്‍ ചെയ്യുന്നതിനായി ക്ലാസ്സ്‌ 2 തരത്തിലുള്ള സിഗ്നേച്ചര്‍ മതിയാകും
e-filing എങ്ങനെ എന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍ ..
  • ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ  https://nicca.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
  • അപേക്ഷ പ്രസ്തുത ഫോര്‍മാറ്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ സാക്ഷ്യപെടുത്തലോട്കൂടി NIC യുടെ സംസ്ഥാന ഓഫീസില്‍ നല്‍കുക. (ആവശ്യമായ തുകയുടെ DD യോടുകൂടി, നിലവില്‍ Rs. 555/- ആണ്).
  • വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള  ലോഗിന്‍ അപേക്ഷകന്റെ ഇ-മെയിലില്‍ ലഭിക്കും
  • അപേക്ഷയുടെ അവസ്ഥ ഇ-മെയിലില്‍ യഥാസമയം അറിയിക്കും.
  • അപേക്ഷ അംഗീകരിച്ചാല്‍ NIC യുടെ വെബ്‌സൈറ്റിലെ അപേക്ഷകന്റെ ഇ-മെയിലില്‍ ലഭിച്ച ലോഗിന്‍ ഉപയോഗിച്ച് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
  • പ്രസ്തുത ഡിജിറ്റല്‍ സിഗ്നേച്ചര്‍  സൂക്ഷിക്കുന്നതിനായുള്ള പ്രത്യേക ടോക്കന്‍ ഇതോടൊപ്പം ലഭിക്കും.
  • USB ഡ്രൈവില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സുരക്ഷിതമായ ഉപകരണമാണ് ടോക്കന്‍
  • Token വിന്യസിക്കുന്നതിനുള്ള സെറ്റപ്പ് ഫയല്‍ , വിന്യസിക്കുന്നതിനുള്ള സഹായങ്ങള്‍ തുടങ്ങിയവയും ഈ വെബ്‌സൈറ്റിലൂടെ ലഭിക്കും
  • ഇങ്ങനെ ഡൌണ്‍ലോഡ് ചെയ്ത ഫയലിന് (.pfx) എന്നായിരിക്കും എക്സ്റ്റന്‍ഷന്‍ ഉണ്ടാവുക. (പ്രസ്തുത ഫയലിന്റെ Properties ശ്രദ്ധിക്കുക)
  • അവ സുരക്ഷിതമായ ഒരു ഫോള്‍ഡറില്‍ സൂക്ഷിക്കുക.
  • see this also:
  • SAHAJ (ITR1) Download  PDF   Excel format

Jul 24, 2013


NMMS

NMMS 2013 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മലപ്പുറം ജില്ലയില്‍ നിന്ന് യോഗ്യത നേടിയവരുടെ ലിസ്റ്റ്  Click here
മറ്റു  ജില്ലകളില്‍ നിന്ന് യോഗ്യത നേടിയവരുടെ ലിസ്റ്റ് Click here

Jul 19, 2013

ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്കുള്ള തുടര്‍മൂല്യനിര്‍ണയ പരിശീലനം ഓഗസ്റ്റില്‍ ആരംഭിക്കും.

  • പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകര്ക്ക്ു അഞ്ച് ദിവസത്തെ ഐ.സി.ടി പരിശീലനം ഓഗസ്റ്റ് മുതല്‍. 
  • ഒന്നാം പാദവാര്ഷി‌ക പരീക്ഷ സെപ്തംബര്‍ നാല് മുതല്‍ ആരംഭിക്കും. 
  • പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകര്ക്ക് രണ്ട് ദിവസത്തെ തുടര്മൂല്യനിര്ണ്ണയം അദ്ധ്യാപക പരിശീലനം ആരംഭിച്ചിട്ടുണ്ട്. 
  • ഹൈസ്‌കൂള്‍ അദ്ധ്യാപകര്ക്കുപള്ള തുടര്മൂ്ല്യനിര്ണംയ പരിശീലനം ആദ്യഘട്ടമായി പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്ക്ക് മുന്ഗ്ണന നല്കി ഓഗസ്റ്റില്‍ ആരംഭിക്കും.
  • 2013-13 വര്‍ഷത്തെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ് 27-ന് നടത്തും..സര്‍ക്കുലര്‍

Jul 17, 2013

ആദരാഞ്ജലികള്‍

പൊന്നാനി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ഹൈദരലി (49) അന്തരിച്ചു. പുതുപൊന്നാനി എം.ഐ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായിരുന്നു. എന്റെ സുഹൃത്ത്  എം. ഹൈദരലിക്ക് അല്ലാഹു മഅ്ഫിറത്ത് നല്‍കട്ടേ (ആമീന്‍ )

Jul 13, 2013

My highest admiration to this powerful and wise girl, Malala

വെടിയുണ്ടകള്‍ക്ക് എന്നെ നിശ്ശബ്ദയാക്കാനാവില്ലെന്നും അതിനുള്ള തീവ്രവാദികളുടെ ശ്രമം പരാജയപ്പെട്ടെന്നും മലാല യൂസഫ്‌സായ്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കുമ്പോഴാണ് വിദ്യാഭ്യാസപ്രവര്‍ത്തനത്തിനിടെ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ പാകിസ്താന്‍ പെണ്‍കുട്ടി മലാല തീവ്രവാദികള്‍ക്കെതിരെ ഉറച്ച് പ്രതികരിച്ചത്.

CCE Teachers Training

Malappuram വിദ്യാഭ്യാസ ജില്ലയിലെ CCE training കലണ്ടര്‍ .

ഹെഡ്മാസ്റ്ററോട് ചോദിച്ചു ഉറപ്പാക്കിയ ശേഷം മാത്രം റിലീവ് ചെയ്യുക. കലണ്ടര്‍ വലുതായി കാണുന്നതിന് കലണ്ടറില്‍ക്ലിക് ചെയ്യുക. തിരൂര്‍ വണ്ടൂര്‍ ജില്ലകളുടേത് ലഭ്യമായാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Jul 11, 2013

ഹിന്ദി പത്താം തരം ഒന്നാം യൂനിറ്റ് വര്‍ക്ക്ഷീറ്റ് (कार्यपत्रिका)പ്രസിദ്ധീകരിച്ചു

പത്താംതരം ഒന്നാം യൂനിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം പ്രസിദ്ധീകരിച്ചു. നാല് വര്‍ക്ക് ഷീറ്റുകളുടെ രൂപത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ മൂന്ന് വര്‍ക്ക് ഷീറ്റുകളില്‍ യൂനിറ്റിലെ പാഠങ്ങളെ സൂക്ഷ്മമായി വിശകലനം നടത്താനാവശ്യമായ രീതിയില്‍ പരമാവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാകരണത്തിന്റേതായി പ്രത്യേകം തയ്യാറാക്കിയ നാലാമത്തെ വര്‍ക്ക് ഷീറ്റില്‍ വിവിധ ഇനം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

Jul 2, 2013

ഉച്ചഭക്ഷണത്തിനും സോഫ്റ്റ്വേര്‍

ഉച്ചഭക്ഷണത്തിനുള്ള സോഫ്റ്റ്വേര്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

സ്പോട്സ് ആന്റ് ഗേംസ് ഫീ വര്‍ദ്ധന

5 മുതല്‍ 7 വരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ 5 രൂപയും 8 മുതല്‍ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ 10 രൂപയും സ്പോട്സ് ആന്റ് ഗേംസ് ഫീയായി നല്‍കണമെന്ന അറിയിപ്പു കാണുക. Click here

Jun 23, 2013

കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക

അനാഥരും നിരാലംബരുമായ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്‌നേഹ പദ്ധതിയാണ് സ്‌നേഹപൂര്‍വം. ഒരച്ഛന്‍റെ മനസ്സോടെയാണ് ഈ അനാഥരെ താന്‍ കുടുംബത്തിലേക്കു വരവേല്‍ക്കുന്നതെന്നും അനാഥരായ ഓരോ കുട്ടിയുടെയും സന്തോഷം ഉറപ്പാക്കാനായി സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ ശ്രമം വിജയിക്കാന്‍ എല്ലാ സുമനസ്സുകളും തന്റെ ക്ലാസ്സിലെ കുട്ടികളെ അറിയുക. അപേക്ഷാഫാറത്തിനായിഇവിടെ ക്ല്ക്ക് ചെയ്യുക. പൂരിപ്പിച്ച ശേഷം പഞ്ചായത്തുമെമ്പറുടെ സാക്ഷ്യപത്രം, വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ഡെത്ത് സര്‍ട്ടിഫിക്കറ്റ് എന്നിവയോടൊപ്പം താഴെക്കാണുന്ന വിലാസത്തില്‍ അയയ്ക്കുക.
Executive Director
Kerala Social Security Mission
Poojappura
Thiruvananthapuram, Kerala 695012

ഹിന്ദി ഭാഷയ്ക്ക് ഊന്നല്‍: ഹിന്ദി ബ്ലോഗ് പിറന്നു

ഭാഷാപഠനം ലളിതവും രസകരവുമാക്കാനുള്ള ധാരാളം പദ്ധതികള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണല്ലോ. സര്‍ക്കാരിന്റെ ഭാഗത്തു വിന്ന് തനതു ശൈലിയിലും, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ വാക്കിലൂടെയും എഴുത്തിലൂടെയും ഈ മേഖലയ്ക്ക് ശക്തി പകരാന്‍ ശ്രമിക്കുമ്പോള്‍ അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്നപോലെ അദ്ധ്യാപകര്‍ നയിക്കുന്ന വിദ്യാഭ്യാസ ബ്ലോഗുകളും അതിന്റേതായ സംഭാവനകള്‍ നല്കി വരുന്നതായി നമുക്ക് കാണാം. ഈ സാഹചര്യത്തില്‍ ഹിന്ദി ഭാഷയ്ക്ക് ഊന്നല്‍ കൊടുത്തു കൊണ്ട് ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന നാല് ബ്ലോഗുകളുടെ കൂട്ടായ്മയായ ഹിന്ദി ബ്ലോഗ് ഭാഷാപഠന ചരിത്രത്തിന്റെ താളുകളില്‍ ഒരപൂര്‍വ്വതയാവുകയാണ്. 
ഹിന്ദി സഭ (കൊല്ലം കൊട്ടാരക്കര ) ഹിന്ദി വേദി (താനൂര്‍ മലപ്പുറം) ഹിന്ദി സോപാന്‍ (മഞ്ചേരി മലപ്പുറം) ചിരാഗ് (കണ്ണൂര്‍) എന്നീ ബ്ലോഗുകളാണ്

Jun 21, 2013

2013-2014 ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ അപേക്ഷാ ഫോമിന് മാറ്റമുള്ളതു കൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷയില്‍ ഓര്‍ഡര്‍ നമ്പര്‍ തിരുത്തി വരുന്ന അപേക്ഷ യാതൊരു കാരണവശാലും സ്വീകരിക്കേണ്ടതില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജൂലൈ ഒന്നു മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപത്രം ആവശ്യമില്ലെന്നത് അപേക്ഷകര്‍ക്ക് ആശ്വാസമാകും. സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി.

ആര്‍ക്കെല്ലാം അപേക്ഷിക്കാം.

കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം.

Jun 17, 2013

എച്ച്.എസ്.എസ്.റ്റി/എച്ച്.എസ്.എസ്.റ്റി Jr

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.റ്റി/എച്ച്.എസ്.എസ്.റ്റി (ജൂനിയര്‍)ഒഴിവുകളിലേക്ക് സര്‍ക്കാര്‍ സ്‌കൂളിലെ യോഗ്യരായ എച്ച്.എസ്.എ/യു.പി.എസ്.എ/എല്‍.പി.എസ്.എ അധ്യാപകരില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന സ്വീകരിച്ച അപേക്ഷ പരിശോധിച്ച് അവയുടെ അന്തിമ സീനിയോറിറ്റിലിസ്റ്റ് പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
In continuation to this office order read as 4th paper above, the modified final subject wise seniority list of Departmental Teachers who were fully qualified and in service as on 30/09/2008, 31/07/2009, 31/07/2010 and 30/11/2011 is published as Annexure: I - A, B, C & D for HSAs and Annexure: II - A, B, C & D for UPSAs/LPSAs. CLICK HERE
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍/ ഉപജില്ലാ വിദ്യാഭ്യാസ ആഫിസര്‍/ സമാന തസ്തികയിലേക്കുളള സ്ഥാനക്കയറ്റം, സ്ഥലമാറ്റ ഉത്തരവ്www.educationkerala.gov.inവെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പകര്‍പ്പ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

Jun 16, 2013

National wide Scholarships

Most of my earlier posts were about local scholarships which is exclusively available for kerala students. We do have many scholarships available national wide(which can be applied by any Indian nationals). I thought its better to segregate those scholarships in another blog, which may be helpful the students through out India. Click Here
Click here to download the PDF of Copy of Scholarship Book
സര്‍ക്കാരിനു വേണ്ടി സീമാറ്റ് (SIEMAT-KERALA) ആണ് വിവരങ്ങളെ സമാഹരിച്ച് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വലിയൊരു പരിശ്രമം ഇതിനു പിന്നില്‍ നടന്നിട്ടുണ്ടെന്ന് നമുക്കു കാണാനാകും.

Jun 14, 2013

തസ്തിക നിര്‍ണയം ഓണ്‍ലൈനില്‍

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണയം നടത്തുന്നത് സ്‌കൂള്‍ കുട്ടികളുടെ യു.ഐ.ഡി. അടിസ്ഥാനമാക്കിയാണ്. ഓരോ സ്‌കൂളിലേയും തസ്തിക നിര്‍ണയം നടത്തുന്നതിനായി ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിവസം (10.06.2013) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുക.
യു.ഐ.ഡി.സൈറ്റ്   Click here  ഡി പി ഐ സര്‍ക്കുലര്‍ Click here1, circular 2 Click here 

Jun 13, 2013

Anti Dengue Pledge

Anti Dengue Pledge Click here to download

വിദ്യാഭ്യാസ വകുപ്പില്‍ സേവനാവകാശ നിയമം

പൊതുവിദ്യാഭ്യാസ വകുപ്പില്‍ സേവനാവകാശനിയമം നടപ്പാക്കി, ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച് 2013 ഏപ്രില്‍ 24 ലെ 1145 നമ്പരിലുള്ള കേരള ഗസറ്റില്‍ (അസാധാരണം) വിജ്ഞാപനം ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, പൊതു പരീക്ഷാ കമ്മീഷണര്‍ എന്നിവരുടെ കാര്യാലയങ്ങള്‍, ഹയര്‍ സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍മാരുടെ കാര്യാലയങ്ങള്‍ എന്നിവ വഴി ലഭ്യമാവുന്ന സേവനങ്ങള്‍, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥന്‍, ഒന്നും രണ്ടും അപ്പീല്‍ അധികാരികള്‍ എന്നിവ ഗസറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വായനാദിനം സര്‍ക്കുലര്‍  
വിദ്യാരംഗം കലാ സാംസ്കാരിക വേദി അറിയിപ്പ്
ഉച്ചക്കഞ്ഞിക്ക് പുതിയ ഫോര്‍മാറ്റ്

Jun 11, 2013

ബാംഗ്ലൂരിലുള്ള Regional Institute of English ല്‍

ഹൈസ്കൂളദ്ധ്യാപകര്‍ക്കായി നടത്തുന്ന 30 ദിവസത്തെ ഇംഗ്ലീഷ് ട്രെയിനിംഗിന്റെ ഈ വര്‍ഷത്തെ TIME TABLE കാണുവാന് .APPLICATION ലഭിക്കുവാന്‍ ഇവിടെക്ലിക്ക് ചെയ്യുക.വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Jun 7, 2013

പ്രധാനാദ്ധ്യപകരുടെ സ്ഥലം മാറ്റം

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ പ്രധാനദ്ധ്യാപകര്‍/ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുടെ പൊതു സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. Click here . ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് പുതിയ സ്ഥലങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറി ഫീസ്: വര്‍ധിപ്പിച്ച നിരക്കുകളില്‍ ഇളവ്

 കഴിഞ്ഞ വര്‍ഷം അവസാനം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച ഹയര്‍ സെക്കന്‍ഡറി ഫീസ് നിരക്ക് കുറച്ചു. പല കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ ഫലമായാണ് നിരക്കുകള്‍ കുറച്ചത്.ഹയര്‍ സെക്കന്‍ഡറി പരീക്ഷാ പഴയ ഫീസ് 125 ആയിരുന്നത്  ഇരൂനൂറ് രൂപയാക്കി കുറച്ചിട്ടുണ്ട്. 2012 ഡിസംബറില്‍ ഇരട്ടിയാക്കിയിരുന്നു.

Jun 5, 2013

കൂട്ടത്തെറ്റ്: അദ്ധ്യാപകര്‍‍ ശ്രദ്ധിക്കേണ്ട ലേഖനം

പത്താം ക്ലാസ് പാഠപുസ്തകങ്ങളില്‍ കൂട്ടത്തെറ്റും ആശയക്കുഴപ്പവും.

ടി.ജി.ബേബിക്കുട്ടി
തിരുവനന്തപുരം: അറബിക്കടല്‍ കിഴക്കോ പടിഞ്ഞാറോ, ആനമുടിയുടെ ഉയരം എത്രയാണ്, 2005 മീറ്ററോ, 2695 മീറ്ററോ, ഭരണഘടന അംഗീകാരമുള്ള ഇന്ത്യന്‍ ഭാഷകള്‍ 21 ഓ 22 ഓ? ഇതിനൊക്കെ ഉത്തരം തേടി പത്താം ക്ലാസിലെ ഇംഗ്ലീഷ് മീഡിയം ചരിത്ര, ഭൂമിശാസ്ത്ര പാഠപുസ്തകങ്ങള്‍ തിരഞ്ഞാല്‍ ശരിക്കും കിളിപോയതുതന്നെ.
എസ്.സി.ഇ.ആര്‍.ടി. തയാറാക്കി പത്താംക്ലാസ് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന ചരിത്ര, ഭൂമി ശാസ്ത്ര പുസ്തകങ്ങളിലാണ് തെറ്റുകളുടെയും പരസ്പര വൈരുദ്ധ്യത്തിന്റെയും തനിയാവര്‍ത്തനം. മലയാളം പുസ്തകങ്ങളില്‍ തെറ്റുമില്ല.

Jun 2, 2013

SSLC SAY Result May 2013: Click here 

SAMPOORNA CLASS TO TEACHERS

KOZHIKODE ജില്ലയിലെ KARUVANPOYIL GHSS ലെ  SITC യായ SUMESH.P എന്ന സുഹൃത്ത് അയച്ചുതന്ന ഒരു പോസ്റ്റാണിത്. ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള എല്ലാ കുട്ടികലുടേയും എല്ലാതരം സ്കൂള്‍ രേഖകളും ഇനിമേലില്‍ സമ്പൂര്‍ണ വഴി യായിരിക്കും എന്ന ഉത്തരവ് നിങ്ങള്‍ അറിഞ്ഞിരിക്കും. ഇത് ക്ലാസ്സ് അദ്ധ്യാപകരുടെ പരിപൂര്‍ണമായ ഉത്തരവാദിത്തത്തിലാണെന്ന് അറിയുമ്പോള്‍ ഈ പേസ്റ്റിന്റെ ആനുകാലികത നിങ്ങള്‍ക്ക് ബോധ്യമാവും. സമ്പൂര്‍ണയെക്കുറിച്ചുള്ള ഏത് സംശയങ്ങള്‍ക്കും നിവാരണവും നമുക്ക് പ്രതീക്ഷിക്കാം. Click here
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom