Nov 14, 2013

ജില്ലയിലെ നാലാമത്തെ വിദ്യാഭ്യാസ ജില്ലയായി തിരൂരങ്ങാടി

             തിരൂര്‍ വിദ്യാഭ്യാസ ജില്ലയെ വിഭജിച്ച് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല രൂപവത്കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയായി പ്രഖ്യാപിക്കണമെന്ന ചിരകാല അഭിലാഷം ഇതോടെ പൂര്‍ത്തിയാകുകയാണ്. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസജില്ല തിരൂരാണ്. നിലവില്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് കീഴില്‍ 116 ഹൈസ്‌കൂളുകളും 161 യു.പി സ്‌കൂളും 364 എല്‍.പി. സ്‌കൂളുകളുമടക്കം 641 സ്‌കൂളുകളും ഏഴ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുമുണ്ട്. സംസ്ഥാനത്തെ ഏറ്റവുംവലിയ വിദ്യാഭ്യാസ ജില്ലയായ തിരൂര്‍ വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ വിദ്യാഭ്യാസജില്ല രൂപവത്കരിക്കുന്നത് ജോലിഭാരം കുറയ്ക്കുവാനും സഹായകമാകും.
വേങ്ങര, പരപ്പനങ്ങാടി, താനൂര്‍ എന്നീ വിദ്യാഭ്യാസ ഉപജില്ലകളാണ് പുതുതായി രൂപവത്കരിക്കുന്ന തിരൂരങ്ങാടിയില്‍ ഉള്‍പ്പെടുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഫുള്‍ടൈം മിനിസ്റ്റീരിയന്‍ സ്റ്റാഫുകള്‍, പി.എ. റിക്കാഡ് അറ്റന്‍ഡര്‍ എന്നിവരുടെ ഓരോ തസ്തികയും ക്ലാര്‍ക്കുമാരുടെ എട്ട് തസ്തികയും ജൂനിയര്‍ സൂപ്രണ്ട്, ടൈപ്പിസ്റ്റ് എന്നിവരുടെ രണ്ട് തസ്തിക വീതവും ഓഫീസ് അറ്റന്റര്‍മാരുടെ മൂന്ന് തസ്‌കികയുമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസിലുണ്ടാവുക. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകൂടി വരുന്നതോടെ ജില്ലയില്‍ നാല് വിദ്യാഭ്യാസ ജില്ലകളായി. മലപ്പുറം, തിരൂര്‍, വണ്ടൂര്‍ എന്നിവയാണ് നിലവിലുള്ള വിദ്യാഭ്യാസ ജില്ലകള്‍. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom