Jun 7, 2013
ഹയര്‍ സെക്കന്‍ഡറി ഫീസ്: വര്‍ധിപ്പിച്ച നിരക്കുകളില്‍ ഇളവ്
കഴിഞ്ഞ വര്‍ഷം അവസാനം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച ഹയര്‍ സെക്കന്‍ഡറി ഫീസ് നിരക്ക് കുറച്ചു. പല കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ ഫലമായാണ് നിരക്കുകള്‍ കുറച്ചത്.ഹയര്‍ സെക്കന്‍ഡറി പരീക്ഷാ പഴയ ഫീസ് 125 ആയിരുന്നത് ഇരൂനൂറ് രൂപയാക്കി കുറച്ചിട്ടുണ്ട്. 2012 ഡിസംബറില്‍ ഇരട്ടിയാക്കിയിരുന്നു.
പരീക്ഷയ്ക്കുള്ള അപേക്ഷ അയയ്ക്കുന്നതിനുള്ള സൂപ്പര്‍ഫൈന്‍ നിരക്ക് 1000 രൂപയായിരുന്നത് 600 ആക്കിയിട്ടുണ്ട്. കോഷന്‍ ഡെപ്പോസിറ്റ് സയന്‍സ് ഗ്രൂപ്പിന് 250ല്‍ നിന്ന് നൂറ്റമ്പത് രൂപയും കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളുടേത് 200ല്‍ നിന്ന് നൂറ് രൂപയും ആക്കി. സയന്‍സിന് നൂറ് രൂപയും മറ്റുള്ളവയ്ക്ക് എഴുപത്തഞ്ചും ആയിരുന്നു പഴയ നിരക്ക്.
സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കുള്ള നിരക്കുകളും കുറച്ചിട്ടുണ്ട്. പ്രാക്ടിക്കലില്ലാത്ത വിഷയങ്ങള്‍ക്ക് നൂറ്റമ്പത് രൂപയും പ്രാക്ടിക്കലോടുകൂടി നൂറ്റിയെഴുപത്തഞ്ചുമാണ് സേ പരീക്ഷയുടെ പുതുക്കിയ നിരക്ക്. യഥാക്രമം ഇരുനൂറും ഇരുനൂറ്റമ്പതുമായിരുന്നു പഴയ നിരക്കുകള്‍. രണ്ടാം വര്‍ഷത്തെ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അഞ്ഞൂറ് രൂപയും ആദ്യ വര്‍ഷത്തേതിന് നൂറ്റിയെഴുപത്തഞ്ചുമാണ് പുതുക്കിയ ഫീസ്. വര്‍ദ്ധിപ്പിച്ച നിരക്ക് യഥാക്രമം 600-ഉം 250 രൂപയും ആയിരുന്നു.
ഡ്യൂപ്ലിക്കേറ്റ് മാര്‍ക്ക് ലിസ്റ്റിനും സര്‍ട്ടിഫിക്കറ്റിനുമുള്ള ഫീസ് അഞ്ഞൂറില്‍ നിന്ന് മുന്നൂറ് രൂപയാക്കി. ഇവയുടെ അഡീഷണല്‍ ഡ്യൂപ്ലിക്കേറ്റ് അനുവദിക്കാന്‍ നാനൂറ് രൂപ അടയ്ക്കണം. വര്‍ദ്ധിപ്പിച്ച നിരക്ക് 750 രൂപയായിരുന്നു. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 30 രൂപയും അതിന്റെ ഡ്യൂപ്ലിക്കേറ്റിന് 200 രൂപയും അടയ്ക്കണം. ഇവയുടെ വര്‍ദ്ധിപ്പിച്ച പഴയ നിരക്ക് നൂറ് രൂപയും മുന്നൂറ് രൂപയുമായിരുന്നു.
പരീക്ഷാപേപ്പറിന്റെ പുനഃപരിശോധനയ്ക്ക് അഞ്ഞൂറ് രൂപയും സൂക്ഷ്മപരിശോധനയ്ക്ക് നൂറ് രൂപയും അടയ്ക്കണം. വര്‍ദ്ധിപ്പിച്ച പഴയ നിരക്കുകള്‍ അറൂനൂറ്, നൂറ്റമ്പത് എന്നിങ്ങനെയായിരുന്നു. ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷ വൈകിയാല്‍ അഞ്ഞൂറ് രൂപ അടയേ്ക്കണ്ടിയിരുന്നത് മുന്നൂറാക്കി കുറച്ചിട്ടുണ്ട്. അറ്റന്‍ഡന്‍സ് കുറവ് പരിഹരിക്കാനുള്ള അപേക്ഷയ്ക്ക് നൂറ് രൂപയായിരുന്നത് അമ്പതാക്കി കുറച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment