Jun 23, 2013

ഹിന്ദി ഭാഷയ്ക്ക് ഊന്നല്‍: ഹിന്ദി ബ്ലോഗ് പിറന്നു

ഭാഷാപഠനം ലളിതവും രസകരവുമാക്കാനുള്ള ധാരാളം പദ്ധതികള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണല്ലോ. സര്‍ക്കാരിന്റെ ഭാഗത്തു വിന്ന് തനതു ശൈലിയിലും, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ വാക്കിലൂടെയും എഴുത്തിലൂടെയും ഈ മേഖലയ്ക്ക് ശക്തി പകരാന്‍ ശ്രമിക്കുമ്പോള്‍ അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്നപോലെ അദ്ധ്യാപകര്‍ നയിക്കുന്ന വിദ്യാഭ്യാസ ബ്ലോഗുകളും അതിന്റേതായ സംഭാവനകള്‍ നല്കി വരുന്നതായി നമുക്ക് കാണാം. ഈ സാഹചര്യത്തില്‍ ഹിന്ദി ഭാഷയ്ക്ക് ഊന്നല്‍ കൊടുത്തു കൊണ്ട് ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന നാല് ബ്ലോഗുകളുടെ കൂട്ടായ്മയായ ഹിന്ദി ബ്ലോഗ് ഭാഷാപഠന ചരിത്രത്തിന്റെ താളുകളില്‍ ഒരപൂര്‍വ്വതയാവുകയാണ്. 
ഹിന്ദി സഭ (കൊല്ലം കൊട്ടാരക്കര ) ഹിന്ദി വേദി (താനൂര്‍ മലപ്പുറം) ഹിന്ദി സോപാന്‍ (മഞ്ചേരി മലപ്പുറം) ചിരാഗ് (കണ്ണൂര്‍) എന്നീ ബ്ലോഗുകളാണ്
തനതുസത്ത നിലനിര്‍ത്തിക്കൊണ്ടുതന്നെ ഹിന്ദി ഭാഷാ പഠനത്തിന് സഹായകമായ വിരുന്നൊരുക്കുന്നവര്‍. ഹൈസ്കൂള്‍ ക്ലാസ്സുകളിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തു കൊണ്ടായിരിക്കും ബ്ലോഗിലെ പ്രധാന പോസ്റ്റുകള്‍. എന്നാല്‍ ഹിന്ദി ഐച്ഛിക വിഷയമെടുത്ത് പഠിക്കാനുദ്ദേശിക്കുന്നവര്‍ക്കും ഹിന്ദി പ്രേമികള്‍ക്കും സഹായകമാവുന്ന വിവരങ്ങള്‍ ലഭ്യമാവാന്‍ രാഷ്ട്രഭാഷ എന്ന ഈ ബ്ലോഗില്‍ തിരഞ്ഞാല്‍ മതിയാകും. ദൈനംദിനമുള്ള ഇടപെടലിലൂടെ രാഷ്ട്രഭാഷയെ നിരന്തരം പുതുമയോടെ നിലനിര്‍ത്താന്‍ ഒരു കൂട്ടം അദ്ധ്യാപകര്‍ ഇതിന്റെ പിന്നിലുണ്ട്. ഞങ്ങള്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്തം നിസ്സാരമല്ലെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. സര്‍ഗധനരായ ധാരാളം അധ്യാപക സുഹൃത്തുക്കളുടെ ചുറ്റുമുള്ളപ്പോള്‍ പരാജയപ്പെടില്ലെന്ന ആത്മവിശ്വാസവും ഞങ്ങള്‍ക്കണ്ട്. ക്ലാസ് മുറികളിലെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാലയാന്തരീക്ഷവും മികച്ചതാവുന്നു. മികവുകളുടെ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനശാലയാവാനുള്ള ഉള്‍ക്കരുത്തോടെ പുതിയ അധ്യയന നാളുകളില്‍ രാഷ്ട്രഭാഷയെ കൈരളിയ്ക്ക് സമര്‍പ്പിക്കുന്നു.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom