Jun 13, 2013
വിദ്യാഭ്യാസ വകുപ്പില്‍ സേവനാവകാശ നിയമം
പൊതുവിദ്യാഭ്യാസ വകുപ്പില്‍ സേവനാവകാശനിയമം നടപ്പാക്കി, ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച് 2013 ഏപ്രില്‍ 24 ലെ 1145 നമ്പരിലുള്ള കേരള ഗസറ്റില്‍ (അസാധാരണം) വിജ്ഞാപനം ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, പൊതു പരീക്ഷാ കമ്മീഷണര്‍ എന്നിവരുടെ കാര്യാലയങ്ങള്‍, ഹയര്‍ സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍മാരുടെ കാര്യാലയങ്ങള്‍ എന്നിവ വഴി ലഭ്യമാവുന്ന സേവനങ്ങള്‍, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥന്‍, ഒന്നും രണ്ടും അപ്പീല്‍ അധികാരികള്‍ എന്നിവ ഗസറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment