Apr 30, 2012

നൂറിലേക്കെത്താനായ്......
മലപ്പുറം ജില്ലയിലെ SSLC വിജയശതമാനത്തിലൂടെ ഒരു യാത്ര.  Click here

X ICT പരിശീലനം: മെയ് ഏഴാം തിയ്യതി

അടുത്ത അദ്ധ്യയനവര്‍ഷം (2012-13) മുതല്‍ പത്താംക്ളാസില്‍ പുതുക്കിയ ഐ.സി.ടി പാഠപുസ്തകമാണ് നിലവില്‍ വരുന്നതെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു ഐ.സി.ടി അധിഷ്ഠിതമായി തയ്യാറാക്കിയിട്ടുള്ള പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അദ്ധ്യാപക പരിശീലനം മെയ് ഏഴ് മുതല്‍ എല്ലാ ജില്ലകളിലും പുനരാരംഭിക്കും. മദ്ധ്യവേനലവധികാലത്തുതന്നെ പത്താംക്ളാസില്‍ ഐ.സി.ടി പാഠപുസ്തകം പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും പരിശീലനം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഐ.ടി@സ്കൂള്‍ പ്രോജക്ട് ഒരുക്കിയിട്ടുണ്ട്. പരിശീലന ദിവസം പരിശീലന കേന്ദ്രം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് ഐ.ടി@സ്കൂള്‍ പ്രോജക്ടിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഇതു കൂടി വായിക്കണം CLICK HERE

Apr 27, 2012

പരിശുദ്ധ വിജയത്തിന്റെ തിളക്കം: 916


Apr 26, 2012

എസ്.എസ്.എല്‍.സിയില്‍ 93.64 ശതമാനം വിജയം

ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.64 ആണ് വിജയശതമാനം.  711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. 6995 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ - 927 പേര്‍. 210 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. GHSS Karakunnu ന്റെ റിസള്ട്ട് .ലിങ്ക്

Apr 22, 2012

അധ്യാപകരുടെ നിയമനം റദ്ദാക്കി.  ടി.വി.വാര്‍ത്ത

  • അണ്‍ ഇക്കണോമിക് സ്കൂളുകളിലെ 400 ഓളം അധ്യാപകരുടെ നിയമനം റദ്ദാക്കി.
  • പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഉത്തരവിറക്കിയത് .
  • ഇവരെ അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തുവാന്‍  തീരുമാനമായി.

Apr 20, 2012

RTE: എല്‍.പി, യു.പി സ്‌കൂള്‍ ക്ലസ്റ്റര്‍

നാലാം ക്ലാസ് പാസാകുന്ന കുട്ടിയെ അടുത്തുള്ള സ്‌കൂളിലെ അഞ്ചിലേക്കും ഏഴാം ക്ലാസ് കഴിയുന്ന കുട്ടിയെ അടുത്തുള്ള സ്‌കൂളിലെ എട്ടാം ക്ലാസിലേക്കും ടി.സിയില്ലാതെ മാറ്റും
എല്‍.പിയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലും യു. പിയില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുമുള്ള സ്‌കൂളുകളെ ചേര്‍ത്താണ് ക്ലസ്റ്ററുകള്‍ രൂപവത്കരിക്കുക. ക്ലസ്റ്ററുകളില്‍ നല്‍കുന്ന പരിശീലനത്തിനായി ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, വര്‍ക്ക് ആന്‍ഡ് സ്‌കൂള്‍ - ആശ്വാസ് - പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. 

Apr 18, 2012

Pay Revision 2009 : Fixation of Scale of Pay of HSA/HMs

HSAs and HMs who have crossed 23 years of service during the 2009-11 period without getting the 3rd time bound higher grade subject to the condition that the 28A fixation will be notional  read more and download the GO click here

Apr 17, 2012

LP,UP,HS Promotion List?

യു. പി., എല്‍. പി. കുട്ടികളുടെ പ്രൊമോഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള ഫോര്‍മാറ്റ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു നോക്കൂ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സിന്റെ പ്രൊമോഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള എക്സല്‍ ഫോര്‍മാറ്റ് ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്തു നോക്കൂ.
download LP,UP,8,9 zip

ന്യായമല്ലേ? ഇവരുടെ ആവശ്യം!

സാമൂഹിക സാമ്പത്തിക ജാതി സര്‍വെ 2011യുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത്  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുകയും അവര്‍ക്ക് വേണ്ടത്ര പരിഗണനയോ വേതനമോ നല്‍കുന്നില്ലെന്ന് പരാതി. മലപ്പുറം അരീക്കോട്  ബ്ലോക്ക് പഞ്ചായത്ത് , എടവണ്ണ ഏരിയയില്‍ ജോലി ചെയ്യേണ്ടവര്‍ എല്ലാ ദിവസവും കണക്കെടുപ്പിനു ശേഷം അരീക്കോട്  ബ്ലോക്ക് പഞ്ചായത്ത്  ചാര്‍ജ്  സെന്ററില്‍ ഡാറ്റ നല്‍കണം. 25കി.മീ. ദിവസവും വൈകീട്ട് യാത്ര ചെയ്യേണ്ടി വരുന്ന ഇവര്‍ക്ക് യാത്രാ ചെലവോ, സഹായമോ ഏന്യൂമറേറ്റരോ സൂപ്പര്‍വൈസറോ നല്കേണ്ടതില്ലത്രേ. ഏന്യൂമറേറ്റര്‍ക്ക് 18000 രൂപ ലഭിക്കുമ്പോള്‍  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക്  40 ദിവസം പൂര്‍ത്തിയീക്കിയാല്‍ മാത്രം  7000 രൂപയാണ് നിശ്ചയിച്ചത്. ഇത് അത്രയും ദിവസത്തെ  യാത്രാ ചെലവിനോ ഭക്ഷണത്തിനോ തികയില്ല. സ്ഥിരവരുമാനമില്ലാത്ത പത്താം തരം കഴിഞ്ഞ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള കുട്ടികളെയാണിപ്പോള്‍ നിയമിച്ചിരിക്ുന്നത്. അതുകൊണ്ട്   തന്നെ പല deo മാരും പിന്‍മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
അതുകൊണ്ട്  
  • ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് പ്രതിഫലം വര്‍ദ്ധിപ്പിക്കുക.
  • ചാര്‍ജ് സെന്ററില്‍ ഡാറ്റ എത്തിക്കുന്ന ജോലി ഏന്യൂമറേറ്റരോ സൂപ്പര്‍വൈസറോ ഏറ്റെടുക്കുക.
  • ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന  ചാര്‍ജ് സെന്റര്‍ ഗ്രാമപഞ്ചായത്തിലും തുടങ്ങുക.
  • തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കുക.

Apr 13, 2012

വിദ്യാഭ്യാസ അവകാശ നിയമം ഭരണഘടനാപരം മാതൃഭൂമി വാര്ത്ത

അണ്‍എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല
ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ സഹായം പറ്റുന്നതും അല്ലാത്തതുമായ സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന് സുപ്രീം കോടതി അംഗീകാരം നല്‍കി.
എന്നാല്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്നതും സര്‍ക്കാറിന്റെ ധനസഹായം പറ്റാത്തതുമായ സ്‌കൂളുകള്‍ക്ക് വ്യവസ്ഥ ബാധകമായിരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി.

Apr 10, 2012

ഐടി പത്താം ക്ലാസ് TB പരിചയപ്പെടല്‍

പത്താം ക്ലാസ്സിലെ ഐ ടി പാഠപുസ്തക പരിചയം ട്രൈനിംഗ് പരിപാടി ഏപ്രില്‍ 23ന് ആരംഭിക്കുന്ന മഞ്ചേരി ബാച്ച് ഇപ്പോള്‍ SSLC Centralized Valuation Campല്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന അദ്ധ്യാപകര്‍ക്കായി റിസര്‍വ് ചെയ്തതാണെന്ന് വാര്‍ത്ത. 
The batch from 23-4-12 is reserved for SSLC valuation teachers.Teachers are requested to bring personal / school laptops with mouse&charger. Edubundu 10.04 ല്‍ Tupi ആനിമേഷന്‍  സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പാക്കേജ് ഫയല്‍ ഇവിടെ നിന്നും Download ചെയ്യുക. ഈ ഫയലിന്റെ .doc എന്ന എക്സ്റ്റന്‍ഷന്‍ rename ചെയ്ത്  .deb എന്നാക്കി മാറ്റുക. GDebi Package Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക.

Apr 9, 2012

HSST അവസാന തീയതി ഏപ്രില്‍ 18

ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ വിവിധ വിഷയങ്ങളില്‍ ഉണ്ടായ എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്.ടി (ജൂനിയര്‍) തസ്തികകളിലേക്ക് നിലവില്‍ ഗവണ്‍മെന്റ് സ്കൂളുകളില്‍ ജോലി നോക്കുന്ന എച്ച്.എസ്.എ/യു.പി.എസ്.എ/എല്‍.പി.എസ്.എ തസ്തികമാറ്റം വഴി എച്ച്.എസ്.എസ്.ടി ജൂനിയര്‍ ആയി നിയമിതരായ അദ്ധ്യാപകരില്‍ നിന്നും തസ്തികമാറ്റ നിയമനത്തിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 18 വൈകുന്നേരം അഞ്ച് വരെ നീട്ടി.

Apr 5, 2012

ജാതി, മതം എന്നിവ പൂരിപ്പിക്കേണ്ട


എസ്.എസ്.എല്‍.സി, പി.എസ്.സി ഫോം തുടങ്ങിയവയില്‍ ജാതി, മതം എന്നിവ നിര്‍ബന്ധമായി പൂരിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ജാതി, മതം എന്നിവ രേഖപ്പെടുത്തേണ്ട ഭാഗത്ത് ഇല്ല എന്നു ചേര്‍ക്കുന്നവര്‍ക്ക് അവയുടെ ആനുകൂല്യം ലഭിക്കില്ല. സര്‍ക്കാര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ / മറ്റ് അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അപേക്ഷാഫോറങ്ങളിലും പി.എസ്.സി ഫോമിലും

Apr 3, 2012

പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ റദ്ദു ചെയ്തു


      പെന്‍ഷന്‍ പ്രായം ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകര്‍/പ്രൈമറി അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള അദ്ധ്യാപകരില്‍ നിന്ന് 2012-13 അദ്ധ്യയന വര്‍ഷത്തേക്ക് ക്ഷണിച്ചിരുന്ന പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ റദ്ദു ചെയ്തു. 2012 ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ഒഴിവുകളിലേയ്ക്കും, നിലവിലുള്ള ഒഴിവുകളിലേക്കുള്ള സ്ഥലംമാറ്റത്തിനും പുതിയതായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 17 വരെ. വിശദ വിവരം ഇവിടെ ലഭിക്കും.

Apr 2, 2012

Lower Division Clerk PSC LIST Pblished


വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്കുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമ റാങ്ക് പട്ടിക പി.എസ്.സി. അംഗീകരിച്ചു. 14 ജില്ലകള്‍ക്കുമായുള്ള മെയിന്‍ ലിസ്റ്റില്‍ 240012 പേരെയാണ് ഇള്‍ക്കൊള്ളിച്ചിട്ടുള്ളത്. സപ്ലിമെന്‍ററി ലിസ്റ്റുകളിലായി 25,000 ത്തോളം പേരുമുണ്ട്. തിരുവനന്തപുരം 3062,  കൊല്ലം-1930, പത്തനംതിട്ട-429, കോട്ടയം-1745, എറണാകുളം-1942, ഇടുക്കി-983, ആലപ്പുഴ-1426, തൃശ്ശൂര്‍-1979, പാലക്കാട്-2078, കോഴിക്കോട്-1375, മലപ്പുറം-2152, കണ്ണൂര്‍-1741, വയനാട്-1002, കാസര്‍കോട്-1741.   ThiruvananthapuramKollamAlappuzhaPathanamthittaIdukkiKottayamErnakulamThrissurPalakkadMalappuramKozhikodeWayanadKannurKasaragod

Apr 1, 2012

വിദ്യാര്‍ഥികളുടെ യാത്രാനുകൂല്യം ഒഴിവ് ദിവസങ്ങളിലും

മലപ്പുറം: കോഴ്‌സ് കാലയളവില്‍ ഒഴിവുദിവസങ്ങളിലും സ്വകാര്യബസ്സുകളില്‍ സൗജന്യനിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാമെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കി. ബസ്സുടമകളും ജീവനക്കാരും ഉത്തരവ് പാലിക്കണമെന്ന് സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി സെക്രട്ടറി കൂടിയായ ആര്‍.ടി.ഒ അറിയിച്ചു. മാതൃഭൂമി ഏപ്രില്‍ 1 വാര്‍ത്ത.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom