വിദ്യാഭ്യാസ വകുപ്പിന് ദിശാബോധം നഷ്ടപ്പെട്ടോ?പത്താം ക്ലാസ്സ് പാസായ ഒരാള്‍ക്ക് ഭാഷാ(അറബി,ഉറുദു,ഹിന്ദി) അദ്ധ്യാപക യോഗ്യതയ്ക്കുള്ള ഡിപ്ലോമ കോഴ്സായ LTTC ക്ക് ചേരാമെന്നിരിക്കേ ,LTTC യെ BEd ന് തുല്യമാക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിറക്കിയ ഉത്തരവ് തികച്ചും ചട്ടവിരുദ്ധമാണ്..ഡിഗ്രി അടിസ്ഥാനയോഗ്യതയുള്ളവര്ക്കു മാത്രം ചേരാന്‍ കഴിയുന്ന BEd,പത്താം ക്ലാസ്സ് പാസായവര്ക്കു് ഫ്രീ ആയി കൊടുക്കുമ്പോള്‍ തകരുന്നത് ഇവിടുത്തെ സ്കൂളുകളുടെ നിലവാരമാണ്,,വേണ്ടപ്പെട്ടവരെ പ്രധാനാദ്ധ്യാപകരാക്കാന് വേണ്ടി വിദ്യാ മന്ത്രിയുടെ വളഞ്ഞ വഴി.
....മുഖ്യമന്ത്രി മടക്കിയ ഫയല്‍ ,ഉത്തരവാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിനു കഴിഞ്ഞെങ്കില്‍ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പില്‍ യോഗ്യതക്കും,മാര്‍ക്കിനും,യാതൊരു വിലയുമില്ലെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു...ഇംഗ്ലീഷ് ഒരു വിഷയമായി പഠിക്കാത്തവര്‍ സ്കൂളുകളുടെ പ്രധാന തസ്തികകളില്‍ വരുമ്പോഴുള്ള അവസ്ഥ ഞെട്ടിക്കുന്നതായിരിക്കും,,,,,,,,,,,പ്രതികരിക്കൂ,,,,,പൊതു വിദ്യാഭ്യാസത്തെ രക്ഷിക്കൂ...... Rajeesh CL
നിലവില്‍ ഡിഗ്രിയും ബി.എഡുമുള്ളവര്ക്കാണ് ഹൈസ്കൂളുകളില്‍ ഹെഡ്മാസ്റ്റര്മാരാകാന് യോഗ്യതയുള്ളത്. ഡിപ്ലോമ കോഴ്സുകള്‍ ബി.എഡിന് തുല്യമായി അംഗീകരിച്ചതോടെ ഇതിന്റെ ആനുകൂല്യം ലഭിക്കുന്നവരും ഹെഡ്മാസ്റ്റര്മാരാകാന് യോഗ്യത നേടി.പത്താം ക്ലാസ് കഴിഞ്ഞ്, കാലിക്കറ്റ് സര്‍വകലാശാലയും മറ്റും നടത്തുന്ന അഫ്സല് ഉലമയെന്ന ഡിഗ്രിക്ക് തുല്യമായ കോഴ്സ് കഴിഞ്ഞവര്‍ക്കാണ് അധ്യാപന യോഗ്യതയായ ഡിപ്ലോമ കോഴ്സിന് ചേരാന്‍ കഴിയുക. ഈ ഡിപ്ലോമ കോഴ്സാണ് ഇപ്പോള്‍ ബി. എഡിന് തുല്യമായി അംഗീകരിച്ചത്. ബിരുദത്തിന് തുല്യമായ കോഴ്സ് കഴിഞ്ഞ് എത്തുന്നവരായതിനാല്‍ ഡിപ്ലോമ കോഴ്സ് ബി.എഡിന് തുല്യമായി അംഗീകരിക്കണമെന്ന് ഈ വിഭാഗത്തില്‍പ്പെടുന്ന അധ്യാപകര്‍ ദീര്‍ഘനാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഭാഷാ വിഷയങ്ങളില്‍ oriental സര്ടിഫിക്കറ്റ് കോഴ്സുകള്‍ പാസാകുന്നവര്‍ ഹെട്മാസ്റെര് പോസ്റ്റിനു അര്‍ഹരല്ല . oriental പരീഷ സിലബസ്സില്‍ ഇംഗ്ലീഷ് പഠിക്കാനായി ഇല്ല .ഇംഗ്ലീഷ് പഠിക്കാത്ത ഒരാള്‍ പ്രധാന അധ്യാപകന്റെ പദവിയില്‍ ഇരിക്കാന്‍ അര്‍ഹനല്ല . നിലവില്‍ ഈ യോഗ്യതയുള്ളവര്‍ ഹൈസ്കൂള്‍ അധ്യാപകരാണല്ലോ. ഇംഗ്ലീഷ് ഉള്‍പെടെ ഉള്ള ഏതെങ്കിലും ബിരുദം നേടിയവര്‍ ഇക്കൂട്ടത്തില്‍ ഉണ്ടെങ്കില്‍ ഹെട്മാസ്റെര് പദവിയിലേക്ക് പരിഗണിക്കാവുന്നതാണ് .Certificate, Diploma, Degree, Graduation/Bachelor Degree എന്നിവ ഒന്നല്ലയെന്ന് തോന്നുന്നു. ഗവര്‍ണറുടെ ഉത്തരവിന് പ്രകാരം തുല്യത വരുത്തുകയാണിവിടെ എന്നു മനസ്സിലാകുന്നു. ഗവര്‍ണര്‍ ചാന്സ്ലര് കൂടിയാണ് എന്നും വായിച്ചുകൂടേ...
Feb 16, 2013
പ്രതികരിക്കൂ,,,,,പൊതു വിദ്യാഭ്യാസത്തെ രക്ഷിക്കൂ
Subscribe to:
Post Comments (Atom)
2 comments:
എല്‍ ടി ടി സി ബി എഡ് നു തുല്ല്യമാക്കിയ യു .ഡി .എഫ് സര്‍ക്കാരിനു അഭിനന്ദനങ്ങള്‍ .ഭാഷാധ്യപകരോട് എന്തിനിത്ര പുച്ഛം .ഇംഗ്ലീഷ് ഭാഷ മറ്റുള്ളവര്‍ക്ക് മാത്രമേ അറിയൂ എന്ന് പറയുന്നത് ഒരു തരം അഹങ്കാരമാ . മാതൃ ഭാഷാ സ്നേഹം പറയുകയും ഇംഗ്ലീഷ് എന്തോ മഹാ സംഭവമാണെന്ന് കരുതുകയും ചെയ്യരുത് .ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ, കാലികറ്റ് യുനിവേര്സിടി ,കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രയിലെ കേന്ദ്രിയ ഹിന്ദി സന്സ്ഥാന് ഇവിടങ്ങളില്‍ നിന്നുള്ള ബിരുദങ്ങള്‍ നേടുന്ന ഒരാള്‍ക്ക് പ്രധാന അധ്യാപകരാകാന്‍ പാടില്ലേ .മുസ്ലിം ലീഗിനോട് ഇത്ര വിരോധം വേണോ ?.ഇംഗ്ലീഷ് ഒരു പേപ്പര്‍ ചേര്‍ത്താല്‍ പോരെ ?
മലപ്പുറം: അറബി, ഉറുദു, ഹിന്ദി, ഡിപ്ലോമ കോഴ്സുകള്‍ ബി.ഡിനു തുല്യമാക്കിയതില് അപാകമില്ലെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഡിപ്ലോമ കോഴ്സുകള്‍ ബി.എഡിന് തുല്യമാക്കിയതില് അപാകമുണ്ടെന്ന ചില സംഘടനകളുടെ പ്രചാരണം അപക്വമാണെന്ന് കെ.എസ്.ടി.യു പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദും ജനറല്‍സെക്രട്ടറി എ.കെ. സൈനുദ്ദീനും അഭിപ്രായപ്പെട്ടു.
കരിക്കുലം കമ്മിറ്റിയിലും കരിക്കുലം സബ് കമ്മിറ്റിയിലും അധ്യാപക സംഘടനാ യോഗത്തിലും എതിരഭിപ്രായമുന്നയിക്കാത്തവര് ഉത്തരവിറങ്ങിയതിന്റെ ശേഷം അതിനെതിരെ പ്രതിഷേധിക്കുന്നത് ശരിയല്ല എന്നും നേതാക്കള്‍ പറഞ്ഞു.
Post a Comment