Oct 22, 2012

12000 ക്ലാസ്സ് മുറികള്‍ സ്മാര്‍ട്ടാക്കുന്നു.

Basic IT Facilities for Schools in Government and Aided Sector

സംസ്ഥാനത്തെ എല്ലാ ഗവ. എയിഡഡ് എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളിലെയും ക്ലാസ്സ്മുറികള്‍ Smart Class Room ആക്കുന്നതിനുള്ള ബൃഹത്തായ ഒരു പദ്ധതി IT@School Project നടപ്പാക്കുന്നു. ഈ വര്‍ഷം തന്നെ ഒരു സ്കൂളില്‍ ഒരു Smart Class Room ഉറപ്പാക്കുന്നു. ഇപ്പോള്‍ എത്ര സ്കൂളുകളില്‍ ഒരു Smart Class Room എങ്കിലും ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍. IT@School, MP, MLA, PTA, LSG, SSA തുടങ്ങി പല ഏജന്‍സികളും സ്കൂളുകള്‍ക്ക്  Smart Classroom അനുവദിച്ചിട്ടുണ്ട്. ഇവയെപ്പറ്റിയുള്ള വിശദാംശങ്ങള്‍ Upload ചെയ്യുന്നതിനുള്ള സൈറ്റ് അഡ്രസ്സും വിശദമായ സര്‍ക്കുലറും ചുവടെ നല്‍കുന്നു. സര്‍ക്കാര്‍ / എയിഡഡ് മേഖലയിലുള്ള LP, UP, HS, HSS, VHSS  വിഭാഗങ്ങളില്‍പ്പെട്ട സ്കൂളുകള്‍ 29/10/2012 -നകം വിശദാംശങ്ങള്‍ Upload ചെയ്യേണ്ടതാണ്. വിവരങ്ങള്‍ Upload ചെയ്യുന്നതിനുള്ള സൈറ്റ് : http://210.212.24.52/basic_it_facilities  |  IT @ School Circular dated 18-10-12 

1 comment:

MALAPPURAM SCHOOL NEWS said...

ഹൈസ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകാമാക്കാനും ശാക്തീകരിക്കാനുമുള്ള പ്രവര്‍ത്തനം ഐ.ടി@സ്കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്നുവെന്നത് പ്രതീക്ഷക്ക് വക നല്‍കുന്നു. മലപ്പുറം ജില്ലയിലെ ചില സര്‍ക്കാര്‍ സ്മാര്‍ട്ട് സ്കൂളുകള്‍ കണ്ടു അസൂയയോടെ നോക്കിനിന്നിട്ടുണ്ട്. പൊതുഫണ്ട് (LAD) ഉപയോഗിച്ച് എയ്ഡഡ് സ്കൂളുകളിലെ സമ്പന്നരുടെ സ്മാര്‍ട്ട് ക്ലാസ് റൂമുകളും കണ്ടു. സ്കൂള്‍ ജീവിതത്തിനിടക്ക് സ്മാര്‍ട്ട് ക്ലാസ് റൂമുകളെന്താണ് എന്ന് കാണാന്‍ പോലും അവസരം ലഭിക്കാത്ത കുട്ടികള്‍ പഠിക്കുന്ന ഒരു സ്കൂളിലാണു ഞാന്‍ . ആദ്യം എല്ലാ സ്കൂളിലും ഒരു സ്മാര്‍ട്ട് ക്ലാസ് വീതം ഉണ്ടായി എന്നുറപ്പാക്കിയിട്ട് മതി സ്മാര്‍ട്ട് സ്കൂള്‍ എന്നു പറയേണ്ടിവരും.

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom