Oct 25, 2012
ഉപജില്ലാ കലോത്സവം മാറ്റി
29 മുതല്‍ നവംബര്‍ മൂന്ന്‌വരെ കരുളായി കെ.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കാനിരുന്ന നിലമ്പൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. എന്നാല്‍ പല സബ്ജില്ലകളിലും മാറ്റിവെക്കാന്‍ ദിവസം കാണാതെ കുഴങ്ങുകയാണ് സംഘാടകര്‍ . തയ്യാറെടുപ്പുകളുടെ അവസാനനിമിഷം മത്സരയിനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച അറിയിപ്പ് എത്തിയെങ്കിലും കൂട്ടിച്ചേര്‍ത്ത ഇനങ്ങള്‍ക്ക് കോഡ്നമ്പര്‍ നല്‍കാതിരുന്നതും ഏതു വിഭാഗത്തില്‍ എത്ര പേര്‍ക്ക് പങ്കെടുക്കാമെന്നറിയിക്കാതിരിക്കുന്നതും മൂല്യനിര്‍ണയോപാധികള്‍ തയാറാക്കാതിരിക്കുന്നതും കാലതാമസത്തിടയാക്കുന്നു. ഇനി ഈയിനങ്ങള്‍ സ്കൂളില്‍ നടത്തിയിട്ടു ഡാറ്റ എന്‍ട്രി നടത്തി സബ് ജില്ലയിലെത്തണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment