Oct 4, 2012
K-TET ഇരുപതിനായിരം രൂപ വീതം ക്യാഷ് അവാര്‍ഡ്
ആദ്യ ടെറ്റില്‍ 80%ത്തിലധികം മാര്‍ക്ക് നേടിയവര്‍ക്ക് ഇരുപതിനായിരം രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസ് അധ്യക്ഷനായ പരീക്ഷാ ബോര്‍ഡ് തീരുമാനിച്ചു.സംസ്ഥാനത്ത് ആദ്യമായി നടത്തിയ അധ്യാപക യോഗ്യതാ പരീക്ഷയില്‍ 8000 പേര്‍ വിജയിച്ചതായി പരീക്ഷാ കമ്മീഷണറും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ എ.ഷാജഹാന്‍ അറിയിച്ചു. എല്‍.പി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 41610 പേരില്‍ 3946 പേരും (9.48 ശതമാനം) യു.പി. വിഭാഗത്തില്‍ പരീക്ഷ എഴുതിയ 58375 പേരില്‍ 2447 പേരും (4.19 ശതമാനം) ഹൈസ്കൂള്‍ വിഭാഗത്തില്‍ 50662 പേരില്‍ 1607 പേരും (3.17 ശതമാനം) വിജയിച്ചു. കാറ്റഗറി ഒന്നില്‍ 43561, ര”ില്‍ 62840, മൂന്നില്‍ 55460 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്തത്. അധ്യാപകയോഗ്യതാ പരീക്ഷാ (ടെറ്റ്) ഫലംഇവിടെ ക്ലിക്കുക
Subscribe to:
Post Comments (Atom)
No comments:
Post a Comment