Oct 10, 2012
പത്താം ക്ലാസ്സ് ഐ.ടി.അധ്യാപകര്‍ക്ക് റിഫ്രഷര്‍ പരിശീലനം
പത്താം ക്ലാസ്സ് ഐ.ടി.അധ്യാപകരുടെ ആവശ്യപ്രകാരം താത്പര്യമുള്ളവര്‍ക്കായി ഒരു റിഫ്രഷര്‍ പരിശീലനം 13-10-12 ന് 10 മണി മുതല്‍ മഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നടക്കുന്നതാണ്. ഈ പരിശീലനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന പത്താം ക്ലാസ്സ് ഐ.ടി.അധ്യാപകര്‍ നിര്‍ബന്ധമായും ചെയ്തുവരേണ്ടതായ പ്രവര്‍ത്തനങ്ങളുള്‍പ്പെട്ട ഒരു മോഡ്യൂള്‍ ഇതോടൊപ്പമുണ്ട്. പത്താം ക്ലാസ്സ് ഐ.ടി.അധ്യാപകര്‍ എല്ലാവരും ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരിക്കേണ്ടതാണ്. ഹെഡ്മാസ്റ്ററുടെ അനുമതിയോടെ പത്താം ക്ലാസ്സ് ഐ.ടി.അധ്യാപകര്‍ക്ക് എസ്.ഐ.ടി.സി മോഡ്യൂള്‍ പരിചയപ്പെടുത്തിയശേഷം ഇതില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരുടെ ലിസ്റ്റ് ഉടനെതന്നെ മാസ്റ്റര്‍ ട്രൈനര്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവരില്ലെങ്കില്‍ ആ വിവരവും അറിയിക്കേണ്ടതാണ്.
ഹബീബുറഹ്‌മാന്‍ .പി.
മാസ്റ്റര്‍ ട്രൈനര്‍ കോര്‍ഡിനേറ്റര്‍
മലപ്പുറം
Subscribe to:
Post Comments (Atom)
No comments:
Post a Comment