സംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 88.08 ശതമാനം വിദ്യാര്‍ത്ഥികളും ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ യോഗ്യത നേടി സംസ്ഥാനത്തെ 112 സ്‌കൂളുകള്‍ 100 ശതമാനം പേരും തുടര്‍പഠന യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. 82.2 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 2012 മാര്‍ച്ചിലെ പരീക്ഷയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത് പരീക്ഷയെഴുതിയ റഗുലര്‍
വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടാനാകാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. യോഗ്യനേടാന്‍ ബാക്കിയുള്ള വിഷയങ്ങള്‍ക്ക് മുഴുവനും അവര്‍ക്ക് അപേക്ഷിക്കാം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 26702 പേര്‍ പരീക്ഷയെഴുതിയതില്‍ 24557 പേര്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും 22625 പേര്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും യോഗ്യത നേടി. പാര്‍ട്ട് ഒന്നിനും രണ്ടിനും 91.97 ആണ് വിജയ ശതമാനം. പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും 84.73 ശതമാനം വിജയ ശതമാനം.
No comments:
Post a Comment