
ഇതിനുപുറമേ എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി, ഡി.പി.ഐ, സെക്രട്ടറി തലത്തിലുള്ള ഓഫീസുകള്‍ക്ക് ആവശ്യമായ ഭരണപരമായ വിവരങ്ങളും ഓണ്‍ലൈനായി സമ്പൂര്‍ണ വഴി ലഭിക്കും. ഒരു കുട്ടി ഒന്നാം ക്‌ളാസില്‍ ചേരുന്നതുമുതല്‍ തുടര്‍ന്നങ്ങോട്ട് അവരുടെ പഠന പുരോഗതി വിലയിരുത്തുന്നതുമുതല്‍ അഭിരുചി നിര്‍ണയം വരെ സാധ്യമാവുന്ന തരത്തിലുള്ള ഒരു സമഗ്ര പാക്കേജായാണ് സമ്പൂര്‍ണ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി മുഴുവന്‍ ഹൈസ്‌കൂളുകളിലേയും സീനിയര്‍ അദ്ധ്യാപകന്‍, ക്‌ളാര്‍ക്ക്, സ്‌കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ എന്നിങ്ങനെ മൂന്ന് പേര്‍ക്ക് വീതം പരിശീലനം നല്‍കിയിരുന്നു.
No comments:
Post a Comment