May 16, 2012
ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന്റെ പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ ഒന്നാം ഓപ്ഷന്‍ തങ്ങളുടെ സ്കൂളല്ല എന്ന കാരണത്താല്‍ ചില പ്രിന്‍സിപ്പല്‍മാര്‍ കുട്ടികളില്‍ നിന്നും സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. തങ്ങളുടെ ജില്ലയിലെ ഏതൊരു ഹയര്‍ സെക്കണ്ടറി സ്കൂളിലും വിദ്യാര്‍ത്ഥികള്‍ക്ക് പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള പരാതികള്‍ 0471-2320714, 0471-2323198, 0471-2323192 (ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍), 0471-2328247 (റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, തിരുവനന്തപുരം), 0484-2343646 (റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍, എറണാകുളം), 0495-2305211 (റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട്) എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment