May 17, 2012
സമഗ്ര അധ്യാപക പരിശീലന പരിപാടി
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകര്‍ക്കും ഘട്ടംഘട്ടമായി പരിശീലനം നല്‍കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ റിട്രെന്‍ജ്ഡ് അധ്യാപകര്‍ക്കാണ് പരിശീലനം. മെയ് 25 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ റിട്രെന്‍ജ്ഡ് അധയാപകര്‍ക്കും ജില്ലാതലത്തില്‍ പരിശീലനം സംഘടിപ്പിക്കും. മെയ് 25 മുതല്‍ ജൂണ്‍ 1 വരെ ഏഴു ദിവസ മാനേജ്മെന്റ് പരിശീലനവും ജൂണ്‍ ആറു മുതല്‍ എട്ട് വരെ മൂന്നു ദിവസ ഐ.സി.റ്റി. പരിശീലനവുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതാത് ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പരിശീലന കേന്ദ്രങ്ങള്‍ നിശ്ചയിച്ച് റിട്രെന്‍ജ്ഡ് അധ്യാപകരെ അറിയിക്കും. പരിശീലനം പൂര്‍ത്തിയാക്കിയ അധ്യാപകരെ മാത്രമെ ടീച്ചര്‍ പാക്കേജിന്റെ ഭാഗമായി പരിഗണിക്കുകയുളളുവെന്ന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment