May 27, 2012
Plus one admission അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി
മെയ് 31 ആണല്ലോ. തെറ്റുകളുണ്ടെങ്കില്‍ തിരുത്തുവാനായി ഒരു ദിവസം
കൂടി അതായത് ജൂണ്‍ 1. 5മണി. എന്നാല്‍
അപേക്ഷ സ്വീകരിച്ചത് update ചെയ്യാതെയും verification
നടത്താതെയുമുള്ള കാരണത്താല്‍
റിവാല്യുവേഷന്‍ വ്യത്യാസമടക്കം തെറ്റുകളുണ്ടെങ്കില്‍ തിരുത്തുവാനായി നല്‍കിയിട്ടുള്ള
അവസരങ്ങള്‍ ലഭിക്കാതെ പോവുന്നു. അപേക്ഷ
സ്വീകരിച്ചുവോ നിരസിച്ചുവോ എന്നറിയാനും കഴിയുന്നില്ല.
Acknowledgment slips ലാണെങ്കില്‍ ഒരു ഒപ്പ് അല്ലാതെ മഷി കൊണ്ട് എന്തെങ്കിലും എഴുതുകയോ
സീല്‍ ചെയ്യുകയോ ചെയ്തിട്ടില്ല. പ്രിന്സിപ്പല്‍മാര്‍ക്ക് കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍
മോണിറ്റര്‍ ചെയ്യാനുള്ള സംവിധാനം സജീവമല്ലാത്തതാണിതിനു കാരണം. ആയതുകൊണ്ട് അപേക്ഷ നിരസിച്ചുവെങ്കില്‍ പുതിയ അപേക്ഷ
സ്വീകരിക്കുവാനും തെറ്റുകളുണ്ടെങ്കില്‍ തിരുത്തുവാനായി മതിയായ സമയം
അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു. കൂടാതെ അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍
അപേക്ഷയുടെ പ്രിന്റൌട്ട് വാങ്ങി വെരിഫൈ ചെയ്യുന്നതാവും നല്ലത്. കടലാസും
അദ്ധ്വാനവും കാത്തിരിപ്പും ഒഴിവാക്കാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment