Jan 10, 2011

മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനo

പുതുവര്‍ഷത്തില്‍ കലയുടെ പുത്തന്‍ പ്രതീക്ഷകളുമായി 23-ാമത് ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തിന് തിരിതെളിഞ്ഞു. മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടയില്‍ അധ്യാപക സംഘടനയുടെ പ്രതിഷേധം ചടങ്ങില്‍ പങ്കെടുത്തവരിലും വേദിയിലുള്ളവരിലും അങ്കലാപ്പുണ്ടാക്കി. കലോത്സവത്തില്‍ കാലത്ത് ഒമ്പതിന് നടക്കേണ്ട ദഫ്മുട്ട് മത്സരാര്‍ഥികള്‍ വേദി അഞ്ചിലെത്തിയപ്പോള്‍ അവിടെ കല്യാണമേളം. ടൗണ്‍ ഹാളിലാണ് വേദി അഞ്ച് സജ്ജീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ മുന്‍കൂട്ടി ബുക്ക്‌ചെയ്ത കല്യാണം കാരണം പ്രതിഭാ കോളേജിലേക്ക് വേദി മാറ്റുകയായിരുന്നു. നേരത്തേ ഒരുങ്ങിയെത്തിയ ദഫ്മുട്ട് മത്സരാര്‍ഥികള്‍ക്ക് 11 മണിയോടെയാണ് മത്സരം തുടങ്ങാനായത്. മത്സരാര്‍ഥികളെ കണ്ട് കല്യാണസംഘവും അമ്പരന്നു.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom